ശ്രവണവും കാത്ത്


ശ്രവണവും കാത്ത് ( ഗാനം  )
   

നിറങ്ങളാടിയോ
കിളിര്‍ന്ന ചില്ലയില്‍  
കിളികള്‍പാടിയോ 
വസന്തഗീതികള്‍ 

ഹൃദന്തമാടിയോ   
മനസ്സിന്‍മഞ്ചലില്‍ 
മധുരസ്മൃതികളില്‍ 
വിപഞ്ചിമീട്ടിയോ 

വാനംനിറച്ചുവോ 
നിന്‍നീലമിഴികളില്‍ 
സുഖദുഖത്തിന്‍അലകളോ 
നിറഞ്ഞുതുളുമ്പിയോ   
മേഘരാജികള്‍ 

കണ്ടുനിന്ന   മാമലകള്‍ 
പട്ടുപുതച്ചുവോ 
അരുവികള്‍കളകളംപാടിയോ 
നിറഞ്ഞു സന്തോഷത്തിന്‍ 
അതിര്‍കവിഞ്ഞല്ലോ 
നിന്റെ വരവിനാല്‍ 

വരുന്നുവീണ്ടുമി 
ശ്രാവണസന്ധ്യകള്‍ക്കായി 
കാത്തുകാത്തുനില്‍ക്കുന്നു 
ഓര്‍മ്മതിങ്ങുമിതിരത്തുവന്നിടുമല്ലോനീ 

Comments

BOBANS said…
ഹൃദ്യമായിരിക്കുന്നു

ആശംസകള്‍
BOBANS said…
ഹൃദ്യമായിരിക്കുന്നു

ആശംസകള്‍
keraladasanunni said…
തീര്‍ച്ചയായും എത്തും. നല്ല വരികള്‍.
Cv Thankappan said…
മനോഹരമായ വരികള്‍.
ആശംസകള്‍
ഒറ്റവാക്കില്‍ ,...മനോഹരം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “