അങ്ങേക്കു എന്റെ പ്രണാമം


അങ്ങേക്കു എന്റെ പ്രണാമം  
ആയിരം ആനകളുടെ ബലമുള്ള വായുപുത്രന്‍   
പാണ്ഡവപുത്രരില്‍ രണ്ടാമനായി 
ആഹാരമായി പോയി ബഗനെ വകവരുത്തിയവന്‍  
ഹിഡുംബിയെന്ന കാട്ടളത്തിയെ സ്വന്തമാക്കിയവന്‍ 
ദൗപതിക്കായി സൗഗന്ധികം  തേടിപോയവന്‍ 
ഹനുമാന്റെ മുന്നില്‍ ശക്തിക്ഷയം അറിഞ്ഞവന്‍ 
കീചകനെ വകവരുത്തി വലലനായി പതിധര്‍മ്മം നിര്‍വഹിച്ചവന്‍ 
വീരമൃത്യു വരിച്ച ഘടോല്‍ഘജന്‍റെ  ധീരശാലിയായ  പിതാവ്‌ 
പുരാണങ്ങളില്‍ ധര്‍മ്മിഷ്ടനായ ജ്യേഷ്ഠനും യുദ്ധത്തിനിടയില്‍ 
ഗീതോപദേശം നേടിയ അനുജനും നായകന്മാരായപ്പോള്‍ 
വെറുമൊരു പോരാളിയായി മാത്രം ഒതുങ്ങിയ സകലകലാവല്ലഭന്‍ 
പാഞ്ചാലിയുടെ അഴിഞ്ഞ കേശത്തെ ദുരിയോധനനുടെ രക്തത്താല്‍
 കെട്ടി കൊടുത്തു  ശപഥം  സത്യമാക്കിയവന്‍ 
നേടിയതും ആശിച്ചതും എല്ലാം പൂര്‍ണ്ണ മനസ്സോടെ വിട്ടുകൊടുത്തവന്‍
ധൃതരാഷ്ട്രാ ലിംഗനത്തില്‍   നിന്നും രക്ഷനേടിയവന്‍  
വാനപ്രസ്ഥം നടത്തും നേരത്തു വീണു പോകും 
സോദരരെ കുറിച്ചു ധര്‍മ്മപുത്രരേ അറിയിച്ചു കൊണ്ടിരുന്നവന്‍  
നായകനായ എന്നാല്‍ നായകനല്ലാത്ത വീരനായ 
വീരനല്ലാത്ത രാജാവായ എന്നാല്‍ രാജവല്ലാത്ത അങ്ങേക്ക് എന്‍റെ പ്രണാമം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “