സ്വപ്നായനങ്ങള്‍
സ്വപ്നായനങ്ങള്‍
തെളിമയാലെ തഴുകിയകന്ന കാറ്റിന്നു
തുമ്പയും കാട്ടുതെറ്റിയും തുളസിയുടെയും
തിങ്ങും സുഗന്ധത്തിനോപ്പമിന്നു
തകരകളെ മറച്ചു ആര്‍ത്തു തഴച്ചു
തളിര്‍ത്തു നില്‍ക്കുന്നു കൈനാറിയും
തലയുയര്‍ത്തിയ കമ്യു ണിസ്റ്റുപച്ചക്കുമിടയില്‍
തിരികെ വരില്ലയെന്നറിഞ്ഞും മാനം മുട്ടും
തെങ്ങോല കൈയ്യാട്ടി വിളിക്കുന്നിപ്പോഴും
തെളി നിലാവ് പെയ്യുന്ന നടുമുറ്റങ്ങളും
തൊടികളും തെക്കിനി വടക്കിനിക്കൊലായും
തളിരിട്ട കിനാക്കളാലെന്‍ ബാല്യ കൗമാര്യങ്ങളത്രയുമിന്നു
തിക്കി തിരക്കി ഒഴുകുന്നു മനുഷ്യ പുഴയിലേക്കു
തള്ളി തകരുന്നുയിന്നു ജീവിത വഞ്ചിയും
തളരാതെയിരിക്കട്ടെയിനിയുമാ കൈ-
തവമാര്‍ന്നോരാ ഓണക്കളികളും
തൂശനിലയില്‍ വിളമ്പിയൊരു മനസ്സേ
തുടികൊട്ടി പാടുക നിന്‍ കഴിഞ്ഞ കൊഴിഞ്ഞ
തലയുയര്‍ത്തും സ്വപ്നായനങ്ങളിനിയും
Comments