കുറും കവിതകള്‍ - 32

കുറും കവിതകള്‍ - 32
 

വിത തേടി പോയവനു
കിട്ടിയ കായ് , മുളപൊട്ടിയ
അക്ഷര മരം കവിത

കനവിനെ
നിനവാക്കുന്നു
കവിത

നാടകാന്ത്യം കവിതയെങ്കില്‍
നടന്റെ നാട്യവിചാരമിന്നു
നാണയ കിലുക്കങ്ങള്‍

"ജീവനെ കോര്‍ത്തു
ജീവിതം നയിക്കാന്‍
ഇട്ട ചുണ്ടയില്‍ വീണത്‌ നീയോ"

കണ്ണു നീരിനും
അവള്‍ക്കും കടലിനും
ലവണരസം

അമ്മയോടൊപ്പം
ഉണര്‍ന്നു ഉറങ്ങുന്ന
അടുക്കള

ഒക്‌റ്റോബറിന്റെ പുലര്‍കാലത്തില്‍
എന്റെ പഴയ പുസ്തക കൂമ്പാരങ്ങളുടെ
മുകളിലുടെ ഒരു ചെറുപല്ലി കടന്നു കയറി 



മേഘങ്ങള്‍ 
മുറിവ് ശ്രുഷ്ടിച്ചു
ആകാശ നീലിമക്കു 

ജീവിതം ,ഒരു തുറന്ന പുസ്തകം 
സ്വപ്‌നങ്ങള്‍ അതിലെ 
കിന്നരികള്‍   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “