കുറും കവിതകള്‍ 34 (വിചിത്ര ചിന്തനം )
കുറും കവിതകള്‍ 34 (വിചിത്ര ചിന്തനം )

നാണയ കിലുക്കത്തിന്‍ തിളക്കം

ചിന്തകള്‍
ചിതയോളമെത്തിക്കുന്നു
ചിതലുകള്‍
ചലനമറ്റ ചിന്തകള്‍ക്കു
ഉടലനക്കം
ചിലന്തിവല
ചിന്തയുടെ ഒടുക്കം
ചില്‍വാനത്തിന്‍
തിളക്കവും കിലിക്കവും
നാണയ കിലുക്കത്തിന്‍ തിളക്കം
ചാരിത്ര പ്രസംഗത്തിന്‍ ഒടുക്കം
ചീവിടുകളുടെ ചിലക്കലും
ചിമ്മും മിന്നാമിന്നിയുടെ വെട്ടവും
പകലോരാത്രിയോ എന്നറിയാതെ
പൂക്കള്‍ ശലഭങ്ങള്‍
കായിക്കുന്നു
പ്രപഞ്ച തുടിപ്പുകള്‍
ഉരുളക്കു
ഉപ്പെരിയെന്നോണം
ഹൈക്കുവിന്‍ ഒരുക്കം
ഇക്കിളുണ്ട് പോക്കിളില്ല
സൈക്കിളിലേറാനാവാതെ
ഇന്ന്‍ എന്‍ അവസ്ഥ
Comments