വികസ്വനം (എമെര്‍ജിംഗ് കേരള )
വികസ്വനം (എമെര്‍ജിംഗ് കേരള )
ഉദിക്കുന്നു കടം കേറും അളത്തില്‍
ഒരു വികട സ്വനം എന്ന് പ്രതിപക്ഷം
മറുപക്ഷത്തും വികൃത സ്വരം
ഇനി ഈ നാടിന്‍ വികസനം
വെറും കടലാസിലും പിന്നെ
വല നിറഞ്ഞ സ്ഥലത്തും
വായിച്ചു വായിച്ചു തിരുത്തിയും
പത്രങ്ങളും ചാനലുകളും ചാലുകീറി ആഘോഷിച്ചു
അവസാനം അത് എങ്ങിനെ ഒക്കെ ആയിതിരുമോ
ചുവന്ന ഫോള്‍ഡറിന്റെ പള്ളക്ക് മുറുക്കിയ
വെള്ള കയറിന്‍ കെട്ടിന്‍ ഉള്ളില്‍
വികസനമോ ചിതലുകളുടെ വയര്‍
പാവം ജനതയുടെ പട്ടിണി പരവേശങ്ങള്‍
ജാനാതി പഥ്യം തുടരുന്നു
അറുതിയില്ലാതെ വീണ്ടും വീണ്ടും
Comments