കുറും കവിതകള്‍ -33


കുറും കവിതകള്‍ -33  ഓഹരി കമ്പോളം (ഓ ഹരി കമ്പ് ഓളം ) 
"ഈ ലോകത്തില്‍ നേടാത്തതൊക്കെ 
മറുലോകത്ത് ഉണ്ടന്നു
കരുതുക മൗഡ്യം"

"ഗോളം പോലെയി ലോകത്തിന്‍ 
വില നിശ്ചയിക്കും 
നാണയങ്ങളല്ലോ"

"കമ്പോളത്തില്‍ ഇറങ്ങി നിന്നു
ആധിയേറെ വ്യാധിയേറെ 
മനസ്സിന്റെ നിലയറിയാതെ" 

ഓഹരി വിപണിയുടെ 
ഉയര്‍ച്ച താഴ്ച്ചക്കൊപ്പം 
ഈ സി ജി യും വഴിമാറി

അതിജീവനത്തിനായി 
ഓഹരി കാള മുക്കറയിട്ടു 
നിലം തൊടാതെ പാഞ്ഞു

"വിലകള്‍ ഉയര്‍ന്നു താഴുകിലും
ഏറാതെ നീളാതെ താഴുന്നത്
ഒന്ന് മാത്രം മനുഷ്യന്റെ വില"

Comments

ആത്മാവിഷ്കാരങ്ങള്‍ക്കും വിലയേറട്ടെ..!

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ