കുറും കവിതകള്‍ 31 (ആശുപത്രി കാഴ്ചകള്‍ )
കുറും കവിതകള്‍ 31 (ആശുപത്രി കാഴ്ചകള്‍ )
രസമെറിയപ്പോള്‍
അറിഞ്ഞു
താപമാനം പനിയുടെ
സൂചനയറിയിച്ച് ഏറിയ
സൂചിക്കൊപ്പം പടര്‍ന്നു
വേദന
നെഞ്ചു നിവര്‍ത്തി
ശ്വാസം പിടിച്ചു നിന്ന് കുറുകെ
എക്സറേ
നിവര്‍ത്തി വായിച്ച
കടലാസു ചുരുളിലെ
കുത്തിവര , ഇ സി ജി
ആശുപത്രിയിലെ കിടക്കുഒപ്പം
കൂട്ടിനായി
തലക്കു മുകളില്‍ കറങ്ങുന്ന ഫാന്‍
ഡോക്ടര്‍ ചോദിച്ചു പെഷിയെന്റാണോ
അതെ അതല്ലേ ,പെഷിയന്‍സായി
നില്‍ക്കുന്നത് എന്നു ഞാനും
ശ്വാസം വലിച്ചു വിട്ടു
കാതോര്‍ത്തു
സെതസ്ക്കൊപ്പിന്‍ പിന്നിലെ ചെവി
വായിലേക്ക് ഒഴിച്ച മരുന്നിന്‍ കയ്പ്പു
ജീവിതവുമായി തട്ടിക്കുമ്പോള്‍
എത്ര നിസാരം
തനിമയില്ലാതെ പെരുത്ത വയറിന്റെ
താങ്ങായ ആശ്വാസം എനിമ
കുറുകിയടുത്തു വന്നു അകലും
വെള്ളരി പ്രാവുകളേറെ
ആശ്വാസമാണെന്ന് പറയേണ്ടതില്ലല്ലോ
Comments