കുഞ്ഞന്റെ കാര്യങ്ങള്‍
കുഞ്ഞന്റെ കാര്യങ്ങള്‍
കൊള്ളാല്ലോ കുഞ്ഞന്റെ
കൊച്ചു കൈയ്യില്‍
കൊട്ടി രസിക്കാന്‍ ഒരു ചെണ്ട
കള്ളചിരിയാലെ ചേങ്ങല താളം
കണ്ടവരൊക്കെ മയങ്ങി പോകും
കോപക്കാരനാം അച്ഛന്റെ
കാര്യം പറയുകയും വേണ്ട
ഡും ഡും ഡും
ആരു പറഞ്ഞാലുമങ്ങു എല്ലാം ചിരിച്ചു തള്ളും
അവനു യുക്തമായത് ചെയ്യത് നടക്കും
ആള്‍ ഒരു പഴഞ്ചനെന്നു കരുതേണ്ടാ
അറിവിന്റെ കാര്യത്തില്‍ മുമ്പന്‍
ആളൊരു കുഞ്ഞനെങ്കിലും തലയെടുത്ത് നിന്ന്
അറിയിക്കും ഞാന്‍ ഞാനാണ് കുഞ്ഞന്‍
കണ്ടാല്‍ ആളില്‍ കുറുകിയവനെന്നു
കരുതെണ്ടാരും പേരു കുഞ്ഞനെന്നു
കരുതി കരുത്തു നോക്കല്ലേ ഞാനും
കേമനാ എന്റെ അച്ഛനെക്കാളുമേ-
യെന്തെ സംശയം ഉണ്ടോ ?!!
അച്ഛനുമമ്മക്കുമൊരുമകനെങ്കിലും
അറിവിന്റെ കാര്യത്തില്‍ ആദിശങ്കരന്റെ
നാട്ടില്‍ നിന്നുമല്ലോയി മുകാംബികക്കു മുന്നില്‍
നാണിച്ചു നില്‍ക്കുന്നു എന്ന് കരുതേണ്ട
ഓം കാരമെന്നില്‍ നിറഞ്ഞതിനാല്‍
അഹംകാരം ഒട്ടുമേയില്ലെനിക്കുയെ-
ന്നറിഞ്ഞു കൊള്‍ക മാളോരെ
അച്ഛനെഴുതിച്ചു അരിയിലായി
അറിവിന്റെ മുകുളം പകര്‍ന്നു
അമ്മതന്‍ മടിയിലിരുന്നു
അന്‍മ്പതോരക്ഷരങ്ങളാല്‍
അറിയേണമിനിയുമേറെ
ആളായി മാറണം ഭാഷയോടോപ്പംവളര്‍ന്നു
ആകാശത്തോളം വളരട്ടെ കുഞ്ഞാ നിന്‍ കീര്‍ത്തിയെന്നു
ആശംസിക്കുന്നിതാഞാനും ,ഒപ്പം ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
============================================
എന്റെ ഒരു സുഹൂര്‍ത്തായ പ്രവീണിന്റെ മകന്റെ
ഫോട്ടോ കണ്ടു എഴുതിയ ചില വരികള്‍ പങ്കുവെക്കുന്നു
Comments