സന്ധ്യമയങ്ങുമ്പോള്‍
സന്ധ്യമയങ്ങുമ്പോള്‍

പകലുമായി പിണങ്ങി രാത്രിക്ക്
വഴി ഒരുക്കി കൊടുക്കുന്നു സന്ധ്യ
ചെമ്മാനം കണ്ടു തുടുത്തു
ചുമന്നു ചെമ്പരത്തി
അന്തിയിലെ ഷാപ്പില്‍ നിന്നും
ദുഖങ്ങളെ വിലക്കുവാങ്ങി
വഴിയളന്നു നീങ്ങി വീട്ടിലേക്കു
സന്ധ്യയില്‍ കൂമ്പി നിന്നു
പകലോന്റെ മടക്കവും കാത്തു
സൂര്യകാന്തി
സന്ധ്യയുടെ ഒടുക്കം ,നിഴലുകള്‍ക്കായി
പ്രതീക്ഷകളോടെ കാത്തിരിപ്പു
സാന്ത്വനത്തോടെ രണ്ടു കണ്ണുകള്‍
പകലായ പകല്‍ സഞ്ചാരത്തിന്‍
ക്ഷീണം തീര്‍ക്കാന്‍ കടലിലിറങ്ങി
കുളിച്ചു വീണ്ടുംവരുന്നു പകലോന്‍
Comments
ആശംസകള്‍
ആശംസകള്‍ !