മാസങ്ങളായുള്ള കാത്തിരുപ്പ്


മാസങ്ങളായുള്ള കാത്തിരുപ്പ് 


കര്‍ക്കടകത്തിന്‍ കറുത്ത ചേലയുടുത്തവളെ 
കരിമഷിയാലെ നിന്‍   
കാര്‍ക്കൂന്തല്‍  ആടിയുലയുവതെന്തേ 
കണ്ണിണ നിറഞ്ഞു കവിയുവതെന്തേ 

ചന്തമുള്ള ചേല ലഭിക്കാഞ്ഞോ 
ചന്ദന  കുങ്കുമ ലേപനം ചാര്‍ത്താഞ്ഞോ 
ചലപില കൂട്ടും കുരുവികള്‍ ചിലങ്കകെട്ടി ആടാഞ്ഞോ 
ചിങ്ങമാം കാമുകന്‍ അണയാഞ്ഞോ   

കന്നി പെണ്ണേ നിന്‍ കവിളിത്ര തുടുത്തതെന്തേ 
കല്ലുവെച്ച മാലകിട്ടാഞ്ഞോ 
കാതരമിഴിയാളെ എന്തിനി മൗനം
കള്ളനവന്‍ വന്നീലയോ 

തൂശനിലയും വിരിച്ചു 
തൂണും ചാരി നില്‍പ്പതു
തുണക്കായി വരുമോ നിന്‍    
തുലാവര്‍ഷമാര്‍ന്നവന്‍  
  
വൃത്താകൃതമാം  നിന്‍ മുഖമെന്തേ 
വാടിനില്‍പ്പതു വായാടി പെണ്ണേ
വൃത്താന്തമെന്തേ പറയു വേഗം 
വൃശ്ചിക വിരുതന്‍ വന്നീലയോ 

ധന്യതയാര്‍ന്നവളെ
ധനു മാസ തിരുവാതിരപെണ്ണേ 
ധനുസ്സേന്തിയവനെഎന്തെ 
ധാത്രിക്ക് കുളിരേകുമവനെ കാത്തു നീ 

മകരമാസക്കുളിരില്‍ 
മരതക പട്ടും മാണിക്യ കൊലുസ്സുമായി
മന്നനവന്‍ വരും കാത്തു 
മയങ്ങാതെ മനംനൊന്ത് 

കുടവുമെടുത്ത് 
കുളക്കരയിലങ്ങിനെ
കുഭയാര്‍ന്നവനെ 
കാത്തുനില്‍പ്പതു

മാന്‍ മിഴിയാളെ
മാമാലകള്‍ക്കപ്പുറത്ത്  നിന്നും  
മീന ചൂടുമായ് വരുമോ 
മന്ദാര മണമാര്‍ന്നവന്‍
  
കൊന്ന പൂവു ചൂടിനില്‍ക്കും നിനക്കു  
കണികാണാനായ്‌    മേടപുലരിയില്‍  
കൈ നീട്ടവുമായിമെല്ലെയങ്ങ്  
കാര്‍വര്‍ണ്ണനവന്‍ വരുമോ 

ഇലകൊച്ചും തണുപ്പില്‍ ഇറയത്തു നിന്ന് 
ഇമയടക്കാതെ കാത്തു നില്‍പ്പു നിന്‍  
ഇടനെഞ്ചില്‍ ഇടിമിന്നലായ്‌
ഇടവപാതി നനഞ്ഞു  അവന്‍ വരുമോ 

മിഥുനമായ്  മാറുവതിനു 
മലര്‍ മിഴിയാളെ 
മിന്നുന്ന താലിയുമായി 
മലര്‍ശരന്‍ ഇങ്ങുവരുമോ   
 (2005 )
 ****************************************************
ഈ ചിത്രം ഞാന്‍ 1988 വരച്ചതാണ് 

Comments

keraladasanunni said…
കവിയൂര്‍ജി കവിത എഴുതുക മാത്രമല്ല ചിത്രം 
വരക്കുകയും ചെയ്യും അല്ലേ. അത് ഒരു പുതിയ അറിവാണ്.

മലയാള്‍ മാസങ്ങളെ ബ്ന്ധപ്പെടുത്തിയുള്ള കവിത നന്നായി.
Cv Thankappan said…
നന്നായിരിക്കുന്നു.
ആശംസകള്‍
ajith said…
കവിതയും ചിത്രവും ഒത്തിരി ഇഷ്ടപ്പെട്ടു
Unknown said…
കവിതയും, ചിത്രവും, ഇഷ്ടായ്
മലയാള മാസങ്ങളെയും കേരളത്ത്തനിമയെയും
കോര്‍ത്തിണക്കിയ കവിയൂരിന്റെ വരികള്‍ ശ്രേഷ്ഠം....ചിത്രം ഏറെ ശ്രേഷ്ഠം.
ഭാവുകങ്ങള്‍ !

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “