ജൈത്ര യാത്ര
ഇന്നിന്റെ നീരാളിപ്പടര്‍പ്പില്‍
ഈറനണിയിക്കുമി വേദന ചുരത്തും
നിമിഷങ്ങളൊക്കെ തപിക്കുമി-
നാവിന്റെ പിഴവുകളുടെ ഒടുക്കം
ശാപ വാക്കിന്റെ തുടക്കം
ശരശയ്യാവലമ്പം
മനനത്തിന്‍ ഉറക്കം
മൃത്തുവിന്‍ കരങ്ങളിലെ ഒതുക്കം
പാരവശ്യത്തിന്‍ അടക്കം
പിറക്കുവാനുള്ള തിടുക്കം
ഉഴറുന്നു മര്‍ത്ത്യനായി
ഉഴലുന്നു,ഈ വിധ ദുഃഖം
യാത്രയിനി എങ്ങോട്ടോ ..???
4 comments:
എവിടെ നിന്നോ തുടങ്ങുന്നു, എവിടേയോ അവസാനിക്കുന്നു. ഇതല്ലേ ജീവിത യാത്ര. വ്യാകുലത വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു.
Death is nothing, but changing a dress
who knows
നിദ്രയ്ക്ക് മുന്നേ കാതങ്ങൾ താണ്ടണം...
Post a Comment