Tuesday 16 August 2011

സ്വാദ്

സ്വാദ്



അന്ധകാരത്തിന്റെ മടുപ്പിക്കുന്ന ഗന്ധം


ശ്വസിച്ചു അകന്ന് അകന്നു പോകുന്ന

വെളിച്ചത്തിനു പുറകെ ഒപ്പമെത്താന്‍


കുതിപ്പോടെ ഓടുമ്പോള്‍ ,പിടക്കുന്ന

നെഞ്ചില്‍ കൈയ്യമര്‍ത്തി


നീട്ടി ശ്വസിക്കാനാവാതെ നില്‍ക്കവേ


ഉള്ളില്‍ നാമ്പിടുന്ന പ്രേരണ


ചേതനയെ ഉണര്‍ത്തുമ്പോള്‍


എല്ലാം മറന്ന് ഓടുന്നു നേടുവാന്‍ ,

വെളിച്ചത്തെ അറിയുന്നു


പുകയുന്ന ചുടില്‍ എരിയുന്ന

സ്വാതന്ത്ര്യത്തിന്‍ സ്വാദ്


4 comments:

ajith said...

ഹായ്, നല്ല സ്വാദ്

keraladasanunni said...

സ്വാതന്ത്ര്യത്തിന്‍ സ്വാദ്

jayarajmurukkumpuzha said...

aashamsakal.........

സീത* said...

സ്വാതന്ത്ര്യം തന്നെ അമൃതം..