അറിയുക ഞാന്‍ എന്ന ഞാനിനെ

അറിയുക ഞാന്‍ എന്ന ഞാനിനെ






അനുഭൂതി പൂക്കുമി മണ്ണിന്റെ വിരിമാറില്‍


അഭൗമ സുഗന്ധ പരാഗണ സുഖം പകരും

ഭ്രമരമായ് മാറി മദോന്‍ മത്തനായ്


ഭ്രമണ ചക്രം തിരിക്കുമി പ്രകൃതിയുടെ

വികൃതികളിലുടെ മുന്നേറവേ


വിരഹമെന്നതുയറിയാതെ


ലൗകിക ആന്ദത്തിനപ്പുറത്ത്


അനവദ്ധ്യമാമോരു പ്രപഞ്ചത്തിനെ

തേടി ഉള്ള യാത്രകളിലായി


തിരിഞ്ഞൊന്നു നോക്കിടുകയിനി


വേണ്ട്യതും വേദ്യമാം വേദനകള്‍ക്കു-

മപ്പുറമുള്ളോരു പ്രകാശം തെളിയുമാ


സത്യമാത്രയും പ്രശോഭിപ്പു നിന്‍


ഉള്ളത്തിലെന്നുമായി ,അണിമ മഹിമ


ലഘുമ ഗരിമകളൊക്കെ അകറ്റിയറിയുക


ഞാന്‍ എന്ന ഞാനിനെ


Comments

Lipi Ranju said…
കവിത മനസിലാക്കാന്‍ പണ്ടേ പിറകിലാ ... :)
ആശംസകള്‍ മാഷേ ...
keraladasanunni said…
ഞാന്‍ എന്ന ഞാന്‍ ? അന്വേഷണത്തിന്നൊടുവില്‍ " അഹം ബ്രഹ്മോസ്മി " എന്നറിയാം .
Manoj vengola said…
കവിത നന്നായി.
തിരയുകയാണ് ഞാനെന്ന ഞാനിനെ...

സ്നേഹം.
നന്മകള്‍.
സീത* said…
ഓരോ ജീവിതവും ഈ അന്വേഷണമാവണം...നല്ല കവിത മാഷേ..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “