ജൈത്ര യാത്ര

ജൈത്ര യാത്ര



ഇന്നിന്റെ നീരാളിപ്പടര്‍പ്പില്‍

ഈറനണിയിക്കുമി വേദന ചുരത്തും

നിമിഷങ്ങളൊക്കെ തപിക്കുമി-

നാവിന്റെ പിഴവുകളുടെ ഒടുക്കം

ശാപ വാക്കിന്റെ തുടക്കം

ശരശയ്യാവലമ്പം

മനനത്തിന്‍ ഉറക്കം

മൃത്തുവിന്‍ കരങ്ങളിലെ ഒതുക്കം

പാരവശ്യത്തിന്‍ അടക്കം

പിറക്കുവാനുള്ള തിടുക്കം

ഉഴറുന്നു മര്‍ത്ത്യനായി

ഉഴലുന്നു,ഈ  വിധ ദുഃഖം


ജീവിതമേ നിന്‍
യാത്രയിനി എങ്ങോട്ടോ ..???

Comments

keraladasanunni said…
എവിടെ നിന്നോ തുടങ്ങുന്നു, എവിടേയോ അവസാനിക്കുന്നു. ഇതല്ലേ ജീവിത യാത്ര. വ്യാകുലത വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു.
ajith said…
Death is nothing, but changing a dress
സീത* said…
നിദ്രയ്ക്ക് മുന്നേ കാതങ്ങൾ താണ്ടണം...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “