യൌവനം


യൌവനം
വാങ്ങുവാന്‍ കിട്ടാത്തൊരു

യൗവനത്തിനെ തേടിയലയാമിനി

ഇല്ലൊരു ഇടമിനിയും എല്ലാവരും


തിരക്കുന്നു, ഉണ്ടെങ്കില്‍ അല്‍പ്പം


തരുമോയെന്ന് .ഇല്ലെനിക്ക്

യയാതിയാം ആത്മജന്‍ എങ്കിലും


ഉള്ള ഈ പഞ്ചഭൂത കുപ്പായത്തിനെ

പൊതിഞ്ഞു നിര്‍ത്തുമാ സത്യസ്വരൂപത്തെ
എവിടെനിന്നു നിയാമം നടത്തുന്നുമോ

എല്ലാം നിനച്ചു കൊണ്ട് ഇറങ്ങി നടന്നു


എവിടെക്കെന്ന് അറിയാതെ ഈ


ജീര്‍ണ്ണത എറുമി കായവും പേറി .......................

Comments

keraladasanunni said…
വാങ്ങുവാന്‍ കിട്ടാത്തൊരു യൗവനത്തിനെ
തേടിയലയാമിനി

ഫോട്ടൊവിന്ന് തൊട്ടു താഴെയുള്ള വരികള്‍. എന്തൊരു യോജിപ്പ്.
ajith said…
വയസ്സാകാറാകുമ്പോള്‍ എല്ലാരും യയാതിമനസ്സിലേയ്ക്ക് വരും അല്ലേ
kanakkoor said…
കവിയൂര്‍ സര്‍, രണ്ടു വട്ടം വായിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍. പക്ഷെ ഫോട്ടോ കിടിലന്‍. ഇത് എവിടെ നിന്നെടുത്തു ?
വരികള്‍ക്ക് ജീവനുണ്ട്
അതിനാല്‍ തന്നെ പ്രസക്തവുമാണ്.

'സത്യസ്വോരുപത്തെ ' എന്നതിനു പകരം സത്യസ്വരൂപത്തെ' എന്നല്ലേ ശരി?
ആശംസകള്‍
സീത* said…
വാങ്ങുവാനാകാത്ത പലതുമുണ്ടെന്നു ഓർമ്മിപ്പിച്ചു...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “