അന്യമാകും നീ ഒരു നാള്‍
അന്യമാകും നീ ഒരു നാള്‍
ചന്തകളില്‍നിന്നും കശാപ്പുകാരന്റെ
വായ്തലേറിയ കത്തിക്ക് മുന്നില്‍
തലതഴ്ത്തപെടുംപോളും അവിടെനിന്നും
കറി കലങ്ങളിലേറി വീണ്ടും അമാശയങ്ങള്‍ക്ക്
പണികൊടുത്തുഅവശിഷ്ടമാകുംപോഴും
വീണ്ടും പുല്ലുകള്‍ക്ക് വളമായ മുളച്ചു
പുനര്‍ജീവന്‍ കൊള്ളും പോളും
ആത്മ നോമ്പരംഏറുന്നു ,അറിയാതെ
ഗോമാതെ നീ ശപിക്കല്ലേ അമ്മക്ക് തുണയെകിയ നീയെ.
പുതു നാമ്പുകള്‍ തിന്നു അയവിറക്കിയ ഓര്‍മ്മകള്‍
അഗുരിക്കട്ടെ ഇനിയും ഇതു അറിയുവാന്‍
പാഠ പുസ്തകത്തിലെ ചിത്രങ്ങളിലുടെ അവര്‍
അറിയട്ടെ പുത്തന്‍ തലമുറയ്ക്ക് അന്യമായി മാറും
നിന്‍ വംശ പരമ്പരകളൊക്കെ നല്‍കിയകന്ന
ഔഷധമാം ഷീരവും വിഭൂതികളും പഞ്ചഗവ്യവും
എല്ലുകരിയായി രസജത്തിനു നിറമേകി
നിന്‍ നിറമറിയിക്കുന്നു മറവി പുതുക്കി .............
Comments
ഇന്ന് നാം കുടിക്കുന്നത് പാതി കെമിക്കല്‍ പാലാണ്.
നാളെ ഫുള്‍ കെമിക്കല്‍ പാല് കുടിക്കാം.
(താങ്കള്‍ പോസ്റ്റ് ചെയ്ത ഫോണ്ട് വളരെ ചെറുതാണ്. വായിക്കുവാന്‍ കഷ്ട്ടപ്പെട്ടു. )