ഒരു സാന്ത്വനം പോലെ അടച്ചിട്ട വാതായന പഴുതുകളിലുടെ മനസ്സിലേക്ക് ക്ഷണിക്കാത്തവനെ പോലെ നീ കടന്നു വരുന്നുവോ സൂര്യന്റെ വെളിച്ചവും രാത്രിയുടെ ഇരുളിമയെയും വകവെക്കാതെ കറുത്ത നാഗങ്ങളെ കണക്കെ വന്നു നല്‍കിയകലുന്നത് വിരഹത്തിന്‍ നോവും ഏകാന്തതയുടെ മടുപ്പും ,പകലിന്റെ നിഴലായി വികാരങ്ങളെ കീഴ്പ്പെടുത്തി എന്നിലെ വാസനകളെ ഉണര്‍ത്തി കടന്നയകലുമ്പോഴേക്കും ,നിസ്സഹായനായ് നിരാലമ്പനായി രാത്രിയുടെ യാമങ്ങളില്‍ പയ്യ്തകലും മഴയായ് കുളിരായി പറയാതെ കടന്നകലുന്നു വിളിക്കാത്ത ക്ഷണിക്കാത്ത നിന്റെ പേരോ ഓര്‍മ്മയെന്നത്