വന്ദേമാതരം
നൂറുകോടി ജനതയുടെ
ക്ഷേമാന്വേഷങ്ങള്‍ ആരായാന്‍
അറുപത്തിരണ്ടു വര്‍ഷങ്ങളായി
ചെങ്കാട്ടക്കു മുന്നില്‍ നിന്ന്
ജനപ്രേതനിധി
ജാരപ്രജാപതി
തന്ത്രകുതന്ത്രങ്ങള്‍തന്‍
തഴമ്പു ഏറിയ കൈകളാല്‍
ഉയര്‍ത്തിടുന്നു ത്രിവര്‍ണ്ണ പതാകയും
നെറ്റിക്ക് കുറുകെ കൈയ് വെച്ചു
താപമാനം അളക്കുന്നു
ഉയരാത്ത രേഖകളെപ്പറ്റി
ഉത്ഘോഷിച്ചിട്ടു പരസ്പരം
കരിവാരിതേച്ചിട്ട്
കിടന്നിട്ടുതുപ്പുന്നു
അര്‍ഥങ്ങള്‍ തന്‍ അകങ്ങള്‍ നിരത്തിയിട്ടു
അന്യനെ പഴി ചാരിയിട്ടു
ഈ ദുസ്വാദേറിയ വാചക സദ്യവിളമ്പിയിട്ടു
ഇതികര്‍ത്തവ്യ മുഢരാക്കീട്ടു കടന്നു പോകുന്നു
ഇതിന്‍റെ പേരോ സ്വാതന്ത്രയത്തിന്‍ അനുസ്മരണം
അനുസ്മരിച്ചീടുക ശ്വേതബിന്ദുക്കളാല്‍
നേടിയെടുത്ത ത്രിവര്‍ണ്ണ പതാകതന്‍
പരിശുദ്ധി കത്ത് കോള്‍ക
അരിപാവന ഭൂവിതിനെ പരിപാലിക്കും
അതിര്‍ത്തി കാക്കും ജവാന്‍മമാരെയും
അരവയര്‍ നിറവയറാക്കുവാന്‍ കഷടപ്പെടും
കലപ്പയേന്തിയ കര്‍ഷകരുടെയും
കരങ്ങള്ക് കരുത്തേകി കാത്തു കൊള്‍ക
കര്‍മമ കുശലരാകും
കന്യാകുമാരി തീരത്തു നിന്നും
വിന്ധ്യയുടെ വിരിമാറില്‍ നിന്നും
കശ്മിര ഗംഗാ സിന്ധു തടങ്ങളിലുടെ
വന്ദ്യ മാതാവുതന്‍ വീരരാം
നിങ്ങള്‍ പടവുകളോരോന്നും കയറിയിട്ടു
വിശ്വവിജയശ്രീ ലാളിതരാകാം
വന്ദേമാതരം
ക്ഷേമാന്വേഷങ്ങള്‍ ആരായാന്‍
അറുപത്തിരണ്ടു വര്‍ഷങ്ങളായി
ചെങ്കാട്ടക്കു മുന്നില്‍ നിന്ന്
ജനപ്രേതനിധി
ജാരപ്രജാപതി
തന്ത്രകുതന്ത്രങ്ങള്‍തന്‍
തഴമ്പു ഏറിയ കൈകളാല്‍
ഉയര്‍ത്തിടുന്നു ത്രിവര്‍ണ്ണ പതാകയും
നെറ്റിക്ക് കുറുകെ കൈയ് വെച്ചു
താപമാനം അളക്കുന്നു
ഉയരാത്ത രേഖകളെപ്പറ്റി
ഉത്ഘോഷിച്ചിട്ടു പരസ്പരം
കരിവാരിതേച്ചിട്ട്
കിടന്നിട്ടുതുപ്പുന്നു
അര്‍ഥങ്ങള്‍ തന്‍ അകങ്ങള്‍ നിരത്തിയിട്ടു
അന്യനെ പഴി ചാരിയിട്ടു
ഈ ദുസ്വാദേറിയ വാചക സദ്യവിളമ്പിയിട്ടു
ഇതികര്‍ത്തവ്യ മുഢരാക്കീട്ടു കടന്നു പോകുന്നു
ഇതിന്‍റെ പേരോ സ്വാതന്ത്രയത്തിന്‍ അനുസ്മരണം
അനുസ്മരിച്ചീടുക ശ്വേതബിന്ദുക്കളാല്‍
നേടിയെടുത്ത ത്രിവര്‍ണ്ണ പതാകതന്‍
പരിശുദ്ധി കത്ത് കോള്‍ക
അരിപാവന ഭൂവിതിനെ പരിപാലിക്കും
അതിര്‍ത്തി കാക്കും ജവാന്‍മമാരെയും
അരവയര്‍ നിറവയറാക്കുവാന്‍ കഷടപ്പെടും
കലപ്പയേന്തിയ കര്‍ഷകരുടെയും
കരങ്ങള്ക് കരുത്തേകി കാത്തു കൊള്‍ക
കര്‍മമ കുശലരാകും
കന്യാകുമാരി തീരത്തു നിന്നും
വിന്ധ്യയുടെ വിരിമാറില്‍ നിന്നും
കശ്മിര ഗംഗാ സിന്ധു തടങ്ങളിലുടെ
വന്ദ്യ മാതാവുതന്‍ വീരരാം
നിങ്ങള്‍ പടവുകളോരോന്നും കയറിയിട്ടു
വിശ്വവിജയശ്രീ ലാളിതരാകാം
വന്ദേമാതരം
Comments