അനുവാചകനും കവിയും കവിത ജീ ആര്‍ കവിയൂര്‍

ഏറ്റകുറച്ചിലുകളെ കണ്ടു മതിമറന്നു
ഏകമെന്നും ദ്വയമെന്നും വാദിച്ചു
അന്ധന്‍മാര്‍ ആനയെ കണ്ടമാതിരി
അനുവാചകര്‍ കവിതയുടെ
വിതതേടിയും പതിരുതേടിയും
വേര്‍തിരിച്ചു വശായി
ആത്മസുഖം കണ്ട് യെത്തും പോലെയായി
വയറും അതിനു താഴെയുള്ള
വികാര ദാഹവിശപ്പുകളെ പുര്ണ്ണമാകവേ
രാപ്പകലില്ലാതെ കാണുന്നും കാഴ്ചകള്‍ തന്‍
സുഖദുഖഃ സമിശ്രിതമാര്‍ന്ന

മനസ്സയെന്ന ചിമിഴിലേക്കു
ഒഴുകിഇറങ്ങി അക്ഷര ബീജങ്ങളെറ്റു
ഭ്രുണമായ് പേറ്റുനോവ്ഏറ്റു
വരികളായി പിറന്നു വളര്‍ന്നു
കവിതയായി മാറവേ
പിച്ചവച്ചു നിരങ്ങികരേറിയവ
അച്ചടി മഷിപുരണ്ട് കാണുമ്പോല്‍

അനുര്‍വചനിയമാര്‍ന്ന നിര്‍വൃതി
ഒരു സുരത സുഖത്തിന്നുമപ്പുറത്താണ്ന്ന
സത്യം ഈവര്‍ക്കു അറിവതുണ്ടോ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “