പ്രണാമം......... കവിത ജീ ആര്‍ കവിയൂര്‍
പ്രണാമം........
മാലോകര്കും
ലാളനമേകിയവരെ
ലളിതമായിഒന്നു സ്മരിച്ചിടാം
എഴുത്താണിയാല്‍ എഴുത്തിതുടങ്ങി
തുഞ്ചത്തു എഴുത്തഛനും
തുള്ളലിലൂടെ തുണയേകിയ
കലക്കത്ത് കുഞ്ചന്‍ നമ്പിയാരും
ഹരിയുടെ നാമജപമാലയായ്
ജ്ഞാനം പാനം ചെയ്തു പൂന്ദാനവും
നാരായ മുനയാല്‍ തിര്‍ത്ഥമായിതന്നു
നാരായണിയം നല്‍കിയ ഭട്ടതിരിയും
ഇമ്പമായ് പാടി താരാട്ടി ഇരയമ്മന്‍ തമ്പിയും
സ്വരങ്ങളെ സ്വര്ണമാക്കിയ സ്വാതിയും
ഇടനെഞ്ചിനെ ഇളക്കുമാറ് ഇടശ്ശേരിയും
ചെറുരസം പകര്‍ന്നു തന്നു ചെറുശ്ശേരിയും
ചങ്ങാത്തത്തിന്റെ ചങ്ക് പറിച്ചുകട്ടിയ ചങ്ങന്പുഴയും
തിരിതെളിയിച്ചിതു പിന്നെ
ആശാനും ഉള്ളുരും വള്ളത്തോളും
പിയും ജീയും പിന്നെ
വയലേലകളില്‍ വേലചെയുന്നവരുടെ
കഷടങ്ങലറിഞ്ഞു കവിതയെഎഴുതിയ വയലാറും
ചെത്തുവഴിയെ ചെത്തിമിനുക്കി
ചെമ്മനവും അക്കിത്തവും അപ്പനും
കുടുമ മാറ്റി കോടിമ മാറ്റി തട്ടുകളില്‍
കടമ്മനിട്ടയും ചുള്ളിക്കാടും
വിനയനും കാവാലവും
മധുരമായ് മലര്‍മകളെ വാഴ്ത്തി സ്തുതിച്ചു
മധുസുദനും ഓവിയും ഒഎന്‍വിയും
അന്തപ്പുര ഗോപുരങ്ങളെ
തകര്‍ത്ത് ഇറങ്ങിയ
ലളിതാബികയും ബാലമണിയമ്മയും
കമലാസുരയ്യയും
സുഗന്ധം പകര്‍ന്നു കൊണ്ട്
സുഗതകുമാരിയും
പിന്നെ വാഴ്ത്താന്‍ വിട്ടു പോയ അനവധിയും
വഞ്ചിതരാകുകയില്ലിനി
കാവ്യാവഞ്ചി തുഴഞിടാം
കേര നിരകളില്‍ കേമന്മാരാം
കേരള കാവിസമുഖത്തിന്
നമോവാകം
Comments