എന്തെ ഈകുറി മാവേലിതമ്പുരാന്‍ മലനാട്ടിലെക്കില്ലന്നോ.................................?

എന്തെ ഈകുറി മാവേലിതമ്പുരന്‍ മലനാട്ടിലെക്കില്ലന്നോ
എന്തെയിങ്ങനെ ഒന്നെന്നു ചിന്തിച്ചിരുന്നു രണ്ടുവട്ടം
മുന്നില്‍ നില്പതുമുവന്തിക്ക് നാല്‍കാലി കണക്കെ നാട്ടുകാരു
ഏതെന്നോ എന്തെന്നോ എന്നും ഓണമാണുപോലും
വിശപ്പെന്നത് ആര്കുമാരിയില്ല പോല്‍
പിന്നെ വിളിപ്പുറത്ത് വിളമ്പാന്‍ ഉണ്ട് അനേകര്‍യെങ്ങും
സംമ്മാനപ്പരുമഴയാണുപോല്‍
മഴവില്ലിന്റെ നിറം കാട്ടും മാനത്ത്
തെളിയുന്നു യെന്തുവാങ്ങിയാലും
ഒന്ന് സൗജന്യം മാണുപോലും
മക്കളും മരുമക്കളും വെവേറെ
വാരികുട്ടുന്നു സമ്പത്തു ഏറെയായി
കൊച്ചുമക്കളോ അങ്ങ് അകലെ പഠിക്കുമ്പോള്‍
മുത്തച്ഛനും മുത്തച്ചിയുംമില്ല അവരും
കദനത്തിലായിയങ്ങ് സ്നേഹസദനത്തിലാണ് പോല്‍
കട പേരുകുന്നു കടം പേരുകുന്നു
പരുങ്ങുന്നുയേറെ പിന്നെ
എങ്ങും എങ്ങും ഹത്യകള്‍ ആത്മഹത്യകള്‍
വക്രതയാര്‍ന്ന വിക്രമന്‍മാര്‍ ഏറെ
പെണ്‍ മക്കളെയറിയാത്ത പിതാക്കള്‍
പതിയിരുന്നു ആക്രമിക്കുന്നു
പനിപടരുന്നുഎങ്ങുമെങ്ങും
പഴമയിലേക്കു മടങ്ങുകിലെ
വരികയുള്ളുയിനിയുമാ മാവേലിതമ്പുരാന്‍
ഉണരട്ടെ പുലരട്ടെ പഴമയര്‍ന്ന ആഗീതം
മാവേലിനടുവനിടും കാലം
മാനുഷൃരെല്ലാം ഒന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
യെള്ളാലമില്ല പൊളിവചനം
മാവേലിനടുവാണിടും കാലം
എന്ന്‍ വന്നിടുമെന്നുആശിച്ചിടാമിനിയും

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “