മുന്ന് കവിതകള്‍ വിണ്ടും ജീ ആര്‍ കവിയൂര്‍

രണ്ടു പേര്‍

എനിക്കുമുന്പേയുണരുന്നവനു കിഴിലായി
എന്‍കൂടെ ഉണരുന്നവര്‍ തുണയായി സഹയാത്രികര്‍
ഒരുവന്‍ മറ്റുള്ളവരേക്കാള്‍ എന്ന കണക്കെ
ഒരുമയില്ലെവര്കിടയിലായ്
ഒരുവന്‍ എന്ചോല്‍പടിക്ക്
മറ്റവന്‍ കണ്ട വഴിക്ക്
ഒരുവന്‍ എന്‍ നിഴലും
മറ്റവന്‍ എന്‍ മനസ്സും

ഒളിക്കുവാന്‍
പല്ലി വാലുമുറിച്ചുകടന്നു
ഓന്തു നിറം മാറിയകന്നു
ആമ തോടിനുള്ളിലോതുങ്ങി
കൊഴികുഞ്ഞുങ്ങള്‍ ചിറകിന്‍ കിഴിലോളിച്ചു
ഞാനെന്ന ജീവിക്ക് ഇപ്രകാരം അവുകയില്ലല്ലോ

എതിര്‍പ്പില്ലല്ലോ


മനസ്സാം പാടത്ത് വിതക്കും

വിളകളെല്ലാം നൂറുമേനി

വിളയുകിലോ അതോ

പതിരായിപോകുകയോ

പരാതിയാര്‍ക്കുമില്ലല്ലൊ

തരിശായികിടന്നിടുകിലും

കവിതന്നുടെ നേരെയാരും

കപ്പം കേട്ടുവത്തിനു പറയുകയില്ലല്ലോ


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “