മനമാകെ കുളിരണിഞ്ഞു ..!!
മഴത്തുള്ളികള്‍ വീണുടഞ്ഞു നിന്‍
നൂപുരങ്ങള്‍ ചിരിച്ചുയുടഞ്ഞു
നിലാവ് പൂത്തുലഞ്ഞു പെയ്യ്തിറങ്ങി
നിന്‍ അധരങ്ങളില്‍ മുല്ല പൂവിരിഞ്ഞു
അവിളുകളില്‍ മൃദുലമായ്കാറ്റ് ഉമ്മവച്ചു
നാണം തിരിതെളിച്ചു ഉടലാകെ കോരിത്തരിച്ചു
കാല്‍നഖങ്ങള്‍ വര്‍ണ്ണ ചിത്രം വരച്ചു തരിച്ചു നിന്നു
കണ്ടേന്‍ നയനങ്ങള്‍ തേന്‍ മധുരം നുണഞ്ഞു
കവിതകള്‍ അറിയാതെ വിരലുകളില്‍ നൃത്തം വച്ചു
സൂര്യകിരിടം ചാര്‍ത്തി ചക്രവാളങ്ങളില്‍ നിവര്‍ന്നു
പോയ് പോയ രാവിനി വരുമെന്നോര്‍ത്തു നടന്നു
കളകളാരവം കെട്ടു കിളിമൊഴിയെറ്റു പാടുന്നു
സാഗര തിരമാലകള്‍ കരയെ കെട്ടിപ്പുണര്‍ന്നു
മനമാകെ ആനന്ദ ഭൈരവിയില്‍ മുങ്ങിയുരന്നു ..!!
ജീ ആര്‍ കവിയൂര്‍
Comments
ആശ0സകൾ സർ