Posts

Showing posts from June, 2015

കുറും കവിതകള്‍ 363

കുറും കവിതകള്‍ 363 വിശപ്പിന്‍ വഴിത്താരകള്‍ തീര്‍ക്കുന്നു വാനവും ഭൂമിയും വിളവെടുപ്പിനെ കാത്തു  വയലേല ചവുട്ടി നീക്കുന്നു ജീവിതമെന്ന യാത്ര നിഴലായി മരണവും .. നിറം മാറലുകളുടെ ലോകത്ത് പ്രകൃതിക്കൊപ്പം ജീവിതങ്ങള്‍ നാണമില്ലാ ഇരുകാലികള്‍ക്ക്‌ നടുവില്‍ . നിലാകുളിരില്‍ ഇലയില്ലാ  കൊമ്പത്ത് വിരഹം ഗ്രീഷ്മാകാശത്തു വാരിവിതറിയ വര്‍ണ്ണരാജിയില്‍ വിരഹാര്‍ദ്ര  ഹൃദയം നീലാകാശത്തിനും കടലിനുമിന്നും ബാല്യം കൈവിട്ടകന്ന കാല്യം പെയ്യ്തു ഒഴിയാതെ ഏറെ ദുഖവുമായി വാനം തീര്‍ക്കുന്നു ഓളങ്ങള്‍ മനസ്സിലും നോവിന്റെ തീരത്ത്‌ നിന്നെയും കണ്ടപ്പോള്‍ എന്റെ അഴലുകളെത്ര നിസാരം വിടര്‍ത്തിയിട്ട നിന്‍ മുടിയിഴകളില്‍നിന്നും ഇന്നലെയുടെ പൂമഴ 

കുറും കവിതകള്‍ 362

കുറും കവിതകള്‍ 362 അവസാന ബസ്സില്‍ തലനരക്കും ചിന്തകളുമായി രാത്രി യാത്ര ഇരുമ്പിനു വേദന തീര്‍ക്കും തീയോടോപ്പം ഇരുമ്പു തന്നെ മനസ്സില്‍ വിഭജനത്തിന്‍ നോവുതീര്‍ക്കുന്നു മുള്ളുവേലിയിലൊരു മഴതുള്ളി .... മോഹങ്ങള്‍ തിരയിളകും ജാലകവെളിച്ചത്തില്‍ നമ്രശിരസ്കയായി വധു കാറ്റിന്‍ ഇളക്കങ്ങളെ ഏറ്റുവാങ്ങി കിലുങ്ങുന്നു മണിനാദം വാതുക്കല്‍ മഴയുടെ ശേഷിച്ച ദുഃഖം ഏറ്റുവാങ്ങി തൊടിയിലൊരു വാഴയില വിരഹമലയുന്നു നൊമ്പര കാഴ്ച മുറ്റത്തൊരു മൈന ശംഖിന്‍ അറ്റത്തൊരു ചിന്ത ഒരുക്കിയിരുന്നു തുമ്പി ഓണമില്ലായെന്നുയോര്‍മ്മ പകര്‍ന്നു ശേഷിച്ച  വ്യഥയുമായി ഊതി പെരുപ്പിച്ച ജീവിതം ഉത്സവപറമ്പില്‍ കയറി ഇറക്കങ്ങളുടെ സുഖദുഖങ്ങളുടെയും  മുകസാക്ഷിയാം വെയിറ്റിഗ് ഷെഡ്‌

കുറും കവിതകൾ 361

കുറും കവിതകൾ 361 പഴയ പ്രണയിനി കൈമാറുന്നു പരസ്പര ഓർമ്മകൾ മുഖ പുസ്തകത്തിലുടെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ കുശവൻ. നേരം വെളിപ്പിച്ചു... തുകൽപ്പെട്ടിമെൽ വൃദ്ധൻ ഇരുന്നു ചൂളമടിച്ചു . തീവണ്ടിയുടെ വരവും കാത്തു ഉരച്ചും കുത്തിയും മുര്‍ച്ചകുട്ടുന്നു. കാടക ജീവനത്തിനായി ഒരു പുള്ളിമാന്‍ ... വഴിയളന്നു ഒറ്റയാന്‍ മനുഷ്യ ചൂരു തേടി തപം ചെയ്യുന്നു വെള്ളത്തുള്ളി പുല്‍കൊടിതുമ്പില്‍ ജീവിത പോരിനോരുങ്ങുന്നു പ്രകൃതിയുടെ പാഠപുസ്തകത്തില്‍ നിന്നുമൊരു നേര്‍കാഴ്ച പറന്നിറങ്ങുന്നു കണ്ണില്‍ വിശപ്പിന്റെ തേങ്ങല്‍ ദുഃഖം കുറുകി തീര്‍ക്കുന്നു .

എന്റെ പുലമ്പലുകള്‍ -32

എന്റെ പുലമ്പലുകള്‍ -32 മടങ്ങുന്നു വീട്ടിലേക്കു ക്ഷീണിതനാകുന്നു എന്നത്തെപ്പോലെ ഇന്നും ,ഇതുവരെ അറിയില്ല ജോലിചെയ്യുന്നത് ജീവിക്കുവാനോ അതോ ജോലിക്കുവേണ്ടിയോ ചെറുപ്പത്തിൽ പലവട്ടം ചോദിച്ച ഒരു ചോദ്യം വലുതായിട്ട് എന്താവണമെന്ന് .? ഇപ്പോൾ ഉത്തരം കിട്ടി വീണ്ടും ബാല്യത്തിലേക്ക് തിരികപ്പോണമെന്നു. ക്ഷീണിതനാണ് ജീവിതമേ നിന്റെയി ജോലിയിൽനിന്നും , നിന്നാൽ കഴിഞ്ഞാൽ എന്റെ കണക്കുകളൊക്കെ തീർക്കുക കൂട്ടുകാർ അവർ കുസൃതികളും വഴക്കാളികളുമായിരുന്നു എങ്കിലും അവരുടെ സാമീപ്യമേറെ രസകരമായിരുന്നു നിറഞ്ഞ കീശയാൽ അവർ ലോകത്തെ കാട്ടിത്തന്നു ഒഴിഞ്ഞപ്പോൾ സ്വയം മനസ്സിലാക്കാനുമായി സ്വന്തമായി സമ്പാദിച്ചു തുടങ്ങിയപ്പോൾ മനസ്സിലാക്കി കിട്ടുന്നത് കൊണ്ട് കഴിഞ്ഞു കുടാമെന്നു. അച്ഛനമ്മാരുടെ പണമായിരുന്നപ്പോൾ ജീവിത സുഖലോലുപതയറിഞ്ഞു. ചിരിക്കാൻ ഇഷ്ടമില്ലയെങ്കിലും ചിരിക്കെണ്ടിയതായി വരുന്നു ആരെങ്കിലും സുഖം  തന്നെയാണോയെന്നു ചോദിക്കുമ്പോൾ സുഖം തന്നെ എന്ന് പറയേണ്ടതായി വരുന്നു . ഇത് ജീവിതത്തിന്റെ കളിത്തട്ടാണ് എല്ലാവരും നാടകം ആടിയെ തീരുകയുള്ളു. ഇവിടെ തീപ്പെട്ടിയുടെ ആവിശ്യമില്ല എല്ലാവരും തമ്മിൽ അസൂയയാൽ എരിയു...

കുറും കവിതകള്‍ 360

കുറും കവിതകള്‍ 360 വർഷാമയൂഖങ്ങൾ മിഴിതുറന്നതിനൊപ്പം പച്ചപുൽനാമ്പുകൾ വിടർന്നു . ഊയലാടുമെന്‍ മനം ഉണ്മയോടു സ്മരിക്കുന്നു ഉയിര്‍തന്ന മലയാളമേ ...!! നനയും മിഴിപ്പീലികള്‍ കാണാന്‍ കൊതിയോടെ കൈപ്പറ്റിയമ്മയെന്‍ ആദ്യശബളം... രാപ്പാടിപ്പാട്ടില്‍ പീലി പൊഴിച്ചകന്നു രാവും മഴയും നരച്ച ആണിയുടെ തലപ്പ്‌ തുരുമ്പെടുക്കുന്നു നഖതുമ്പില്‍ പൊടിമഞ്ഞ് ആലിപ്പഴം പൊഴിഞ്ഞു മഴയുടെ മണിനാദത്തിനൊപ്പം പരിചിതമല്ലാതൊരീണം സ്വര്‍ണ്ണ പദക്കത്തിളക്കത്തില്‍ വേദിയില്‍ കലാകാരന്‍ . ഒരായിരം താരകങ്ങള്‍ മാനത്ത് മിന്നി ...!! പുലര്‍കാല മഞ്ഞിന്‍ കണങ്ങള്‍ ഉതിര്‍ന്നു വീണു നനയുന്നു തെരുവിലെ വില്പ്പനക്കാരന്റെ ഉടുപ്പ്

കുറും കവിതകള്‍ 359

കുറും കവിതകള്‍ 359 വാഹന പാര്‍കിംഗ് നിറഞ്ഞു തുമ്പി അതിനായിയുള്ള  സ്ഥലം തേടിയലഞ്ഞു കരിനീല  കണ്ണുള്ള  നിൻ  കണ്ണിൽ വിരിഞ്ഞു  കൊഴിയും  പൂക്കളോ സൂര്യചന്ദ്രന്മാർ ആ ചാരുവിലേക്ക് ആടുന്ന തൊട്ടിലില്‍ ഒരു അര്‍ദ്ധേന്ദു നാടുകാണി ചുരം താണ്ടി ഓര്‍മ്മകളില്‍ നിന്നുമുണര്‍ന്നു ആനവണ്ടിയുടെ ബ്രേക്ക് ശിശിരകാലാകാശത്ത്‌ നക്ഷത്ര കുഞ്ഞുങ്ങളുറങ്ങി കമ്പിളി മേഘങ്ങളാല്‍ ഓവുചാലിലുടെ ഒഴുകിയമഴ ഒരിക്കലുമെനിക്കു താളംപിടിക്കാനാവാതെ ജീവിക്കുന്നു പുഷ്പിക്കാതെ അനുശോചനമറിയിച്ചു കൊണ്ട് പൊന്തകാട് എന്റെ വീട് തറവാട്ടുസ്വത്ത്‌. ഓണതുമ്പി പാറി നടന്നു മഞ്ഞു പെയ്യും ഒഴിഞ്ഞ തെരുവിലെ ട്രാഫിക് വിളക്കുള്‍ ചുമലയായി മാറി

കുറും കവിതകള്‍ 358

കുറും കവിതകള്‍ 358 ഗ്രിഷ്മകാല സന്ധ്യാബരം നദിയുടെ മാറിൽ രണ്ടു യുവമിഥുനങ്ങൾ   ചീവിടുകള്‍ പാടി എന്റെ വീട്ടിലേക്കു ഉള്ളവഴിയില്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞു കരിയിലകള്‍ ചിതറി പറന്നു വീണ്ടും മരത്തില്‍ . സ്വര്‍ണ്ണ മൈന .. നീണ്ട നടപ്പ് കഴിഞ്ഞു തിരികെ വരും നേരമാരോ എന്റെ തണല്‍ മോഷ്ടിച്ചു... ശിശിരകാലം ഉദ്യാനത്തിലെ ചാരുബെഞ്ച്‌ പകുത്തു പുലമ്പലോടെ ഞാനും അപരിചിതനും നവംബറിന്‍ സൂര്യകിരണങ്ങള്‍ ചതച്ചരക്കുന്നു എന്‍ വഴിക്ക് കുറുകെ പച്ച പുല്‍ മെട് വൃശ്ചിക കാറ്റ് കൊണ്ടകന്നു അവളുടെ എഴുത്തുകളുമൊര്‍മ്മകളും മേഘങ്ങൾ തടുത്ത്‌ കൂട്ടുന്നു.. രാവിൻ പാടത്ത് കായ്ഫലമാം പൂർണ്ണ ചന്ദ്രനെ

എന്റെ പുലമ്പലുകൾ 32

എന്റെ പുലമ്പലുകൾ 32 ഞാനത് പറയില്ല മനം പറയുന്നു നീ അത്ര നിർവചനീയമല്ലന്ന് തെറ്റുകുറ്റങ്ങൾ ഏറെ ചെയ്യ്തുവെങ്കിലും എല്ലാം മറുത്തു പൊറുക്കാൻ എന്തോ ഒരുക്കമാകുന്നു മനം നടന്നു രണ്ടു ചുവട്ടടി മുന്നോട്ടു മൗനം കുടെ നടന്നു ഭാരമെറിയപ്പോൾ തുറന്നു പറയെട്ടെ എന്തിനി അകൽച്ച ഞാനും നീയും രണ്ടും രണ്ടാണോ ഒന്നല്ലേ     സൂര്യന്റെ  കിരണങ്ങൾ പ്രഭയെകട്ടെ നിനക്ക് പൂക്കളുടെ മണം മനമയക്കട്ടെ ഞാൻ എന്ത് നിനക്കുതരാൻ കിട്ടേണ്ടിയതൊക്കെ  കിട്ടട്ടെ സമയാ സമയങ്ങളിൽ ... നൂറുവട്ടം ഹൃദയത്തിൽ നിന്നും പിഴുതു മാറ്റി എന്തെല്ലാമോ പറഞ്ഞയകറ്റി   എന്നിട്ടും നാണമില്ലാതെ വീണ്ടും ചേക്കേറുന്നു നിന്റെ പേരോ പ്രണയമെന്നത് .   

മുല്ലയോടു

മുല്ലയോടു നിനക്ക് വേദനിച്ചെങ്കിലും ഞെട്ടറുത്തു ചെടിയില്‍ നിന്നും പിച്ചിവേര്‍പെടുത്തുമ്പോള്‍ നൊമ്പരരാനുഭവമറിയുന്നില്ലല്ലോ ഏറെ സുഗന്ധം പരത്തിയ  നിന്നെ എന്‍ വാര്‍മുടി തുമ്പിലെത്രയോചൂടി മലര്‍മാല്യമായി നീയെന്‍ കതിര്‍മണ്ഡപവും താണ്ടി രാവിന്‍ ശയ്യാ ഗൃഹത്തിലും കൂട്ടുവന്നില്ലേ കരലാളനത്തിന്‍ ചൂടില്‍ നീ വാടിതളരുമ്പോഴും നിന്‍ മണമെന്‍ മനസ്സിലിന്നുമൊര്‍മ്മയുടെ കഞ്ചുകമൂരി പരിലസിച്ചു പിന്നെയും പിന്നെയും നിന്നെ കാണുമ്പോളിന്നുമെന്‍ മനം തേങ്ങുന്നു പട്ടടയില്‍ സ്നേഹം ഉരുകി വെന്തു കനലായി തണുത്തപ്പോഴും  ചൂടുവാനാവാതെ ഏറെ ഖിന്നയായി നിന്നെ നോക്കി കാണ്മുയി വൈധവ്യത്തില്‍ 

രാമാ നീ എവിടെ ?!!

മുഴുമിക്കാനാവത്തോരെൻ മുഴുനീള  ജീവിതകഥയിലായി മറ്റാരുമാരിയതൊരു രഹസ്യമുണ്ട് മയങ്ങുന്ന മാർജ്ജാര മാനസമുണ്ട് മിഴികളിൽ തിളങ്ങുന്ന കൂമനുണ്ട് മറക്കാനാവാത്ത മായാ രതിയെന്നൊരു മുഴച്ചു നിൽക്കുമൊരായുധമെപ്പൊഴും മാനഹാനിക്കുയൊരുങ്ങുന്നുണ്ട് മാരീച മാൻ പേടയെ ഒന്ന് അമ്പെയ്യ്തു മറഞ്ഞിരുന്നു ബാലിയെ നിഗ്രഹിച്ചത് പോലെ മൃതുവിൻ കരങ്ങളിലാക്കാൻ രാമാ നീയെവിടെ   

കുറും കവിതകള്‍ 357

കുറും കവിതകള്‍ 357 വിരഹത്തിൻ മൗനം പേറി മുളം കാടിന്റെ മറവിൽ ശോക ഗാനാവുമായി കുയിൽ മിഴിയിണയില്‍ നീര്‍ക്കണം കവിളില്‍ സിന്ദൂര വര്‍ണ്ണം പടിഞ്ഞാറന്‍ ചക്രവാളം തുടുത്തു പുസ്തകത്തില്‍ നിന്നും ജാലകത്തിലേക്ക് മിഴി ഉയര്‍ത്തി പൂര്‍ണ്ണന്ദു പാലോളി പൊഴിച്ചു ഉരുകി ഒഴുകിയണഞ്ഞ സൂര്യ ബിംബം കടലില്‍ മുങ്ങി മുഖം താഴ്ത്തി സൂര്യകാന്തി പുഴനിറയെ ആമ്പല്‍ പകുത്തു കൊണ്ടൊരു പുല്‍ത്തകിടി മഞ്ഞ ശലഭങ്ങള്‍ പാറിനടന്നു വാരാന്ത്യം കറുത്തവാവ് മിഴിനട്ടു കാത്തിരിക്കുന്നു പാവം അല്ലിയാമ്പൽ ചിലന്തി വല എന്റെ ചിന്തയുടെ അതിരു തലക്കു മുകളിൽ പങ്ക കറങ്ങികൊണ്ടിരുന്നു     പൂഴിമണൽ  ഉയർന്നു ചുറ്റി ഓർമ്മകളുടെ  ചുഴിയിൽ ഒരു പൂപ്പാത്രം. നിലാവില്ലാത്ത  രാത്രി കരിയിലകള്‍ തിളക്കമില്ലാതെ മുറ്റത്തു മുരടനക്കി കാറ്റിനോടൊപ്പം പ്രഭാതത്തിന്‍ പ്രകാശവലയം അവളുടെ കൈയ്യിലെ കോപ്പയില്‍ നീലാകാശം നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി ഗുളികകള്‍ ഒതുങ്ങി കിടന്നു അവരുടെ കുപ്പികളില്‍ 

കുറും കവിതകള്‍ 356

കുറും കവിതകള്‍ 356 എല്ലാ  ചിത്രങ്ങളുമവസാനിക്കുന്നത് ചിത്രശലഭാങ്ങളിലായിരുന്നു. അതും കാത്തു കുഞ്ഞുകണ്ണുകള്‍ പുല്‍ത്തകിടിയില്‍ വേനല്‍ക്കാറ്റില്‍ കണ്ണിമാങ്ങയും കരിയിലയും നടപ്പിന്റെ വേഗത കുറഞ്ഞു പുലര്‍കാലത്തിനു മുമ്പേ ഒരായിരം തവളകള്‍ അവരുടെ ശബ്ദം വിഴുങ്ങി ഇളംവെയിലില്‍ പക്ഷിയുടെ പാട്ട് ചായ കോപ്പയില്‍ ആവി പറന്നു വസന്തക്കാറ്റില്‍ ആകാശം വലിച്ചു പറത്തി എന്റെ പട്ടത്തിന്റെ  ചരട് അയച്ചുവിട്ടു വേലിയേറ്റം ലവണ രസം നിന്‍ ചുണ്ടുകളില്‍ ഉണര്‍ന്നിരുന്നു ഭൂമിയും ആകാശവും എന്തെന്ന് അറിയാത്ത വ്യാകുലതയും നിഴല്‍ പടര്‍ന്നു പട്ടടയുടെ കനലണഞ്ഞു വെട്ടി വീഴ്ത്തപെടാന്‍ ഇനിയും  മാവുകള്‍ ജാലകങ്ങള്‍ക്കും മരവിപ്പ് അവളുടെ വിരലുകള്‍ തമ്പുരുവില്‍ എന്റെ പഴയ പാട്ടിന്‍ വരികള്‍ വേനല്‍ കാറ്റുവീശി പൂഴി മണ്ണിന്‍ നിറമാര്‍ന്നു വാനം മഴവില്ലു വിരിഞ്ഞില്ല 

കുറും കവിതകൾ 355

കുറും കവിതകൾ 355 ചുമലിൽ ഒരു തോണ്ടൽ .. യാത്രക്കാരൻ വാങ്ങിയെൻ പേന തിരികെ തന്നു നിശ്ചലമാം രാത്രി മേഘാവൃതമായ വാനം ഒന്നിന് പിറകെ ഓരോ സ്വപ്‌നങ്ങൾ കടന്നു പോയി അസ്തമയ സൂര്യൻ കുട്ടിയേക്കാൾ ഉയർന്നു ഒപ്പം അമ്മുമ്മയുടെ വടിയും ഭൂമികുലുക്കം ആപൽസൂചന മരങ്ങൾ കൈയുയർത്തി ആകാശത്തിലേക്ക് അതിര്‍ത്തിയിലെ മുള്ളു വേലികളെ വകവെക്കാതെ പതാകാകളൊക്കെ കാറ്റിലാടി .. മാളികപുര തിണ്ണയിൽ ആടുന്ന കസേര . ഓർമ്മചെപ്പിലെ നൊമ്പരകാഴ്ച . ചിത്ര വർണ്ണങ്ങളാർന്ന  വെളിച്ചം   ഒഴുകി നടന്നു വൈയലിൻ ശ്രുതിയോടോപ്പം . മൂടൽമഞ്ഞിൽ എന്റെ പ്രതിശ്ചായ വീടിലേക്കുള്ള വഴി  തേടി നിന്റെ എല്ലാ ചിന്തകളും പൂവിരിയുന്നതു  മറ്റുള്ളവരുടെ നിരീക്ഷണത്തിലുടെ അല്ലെ 

കുറും കവിതകൾ 354

കുറും കവിതകൾ 354 വഴിയോര മരങ്ങൾ തോരണം തീർത്തു വസന്തോത്സവം വരവായി വേലിയിറക്ക തിരകൾ വക്രതയൊരുക്കുന്നു അര്‍ദ്ധേന്ദുവിനൊപ്പം മഴയൊരുക്കലിനൊപ്പം സൂര്യകിരണങ്ങൾ രേഖതീർക്കുചക്രവാളത്തിൽ ഒരു അപ്പകഷണം പ്രാവുകളുടെ കാലുകള്‍ ചേര്‍ന്നിരുന്നു ആഴമേറിയ നിഴലുകള്‍ ഒളിച്ചുകളിച്ചു ഞാനും സൂര്യനും തമ്മില്‍ തരിമണല്‍ ഭാരം തീര്‍ത്തു തുന്നികൊണ്ടിരുന്ന കമ്പിളി ഉടുപ്പിന്റെ പൂത്തിരി കത്തി അവളുടെ കുഞ്ഞു വിരലുകൾ നക്ഷത്രങ്ങളിലേക്കു നീണ്ടു ഇലകൊമ്പിലെ തത്തകൾ കടം കൊണ്ട വസന്തം ആഘോഷിക്കുന്നു 

കുറും കവിതകള്‍ 353

കുറും കവിതകള്‍ 353 മറിച്ച  ആൽബതാളുകളിൽ മങ്ങിയ ഓർമ്മകൾക്ക് പുതുജീവൻ   ചരിഞ്ഞ മഴയുടെ പെയ്യ്ത്തു കല്ലറയുടെ   മുകളിലേക്ക് പ്രതിധ്വനിച്ചു ജീവനതാളം വിശാലമായ ആകാശം. പടർത്തുന്നു തടാകത്തിലാകെ താമരപുക്കൾ മദ്ധ്യാന വിശ്രമം ഒരു കുയിൽ പാട്ട് തെളിഞ്ഞാകാശം... വസന്ത കാറ്റുവീശി പൂമണവും പൂന്തളിരും കുയിലുകൾ പഞ്ചമം പാടി   നാണത്താല്‍ പതിച്ചു ഹിമകണങ്ങള്‍ വിടര്‍ന്നു താമരമുകുളങ്ങള്‍ നാണത്താല്‍ പതിച്ചു ഹിമകണങ്ങള്‍ വിടര്‍ന്നു താമരമുകുളങ്ങള്‍ പുഴകളാല്‍ എന്‍ സ്വപ്നപ്രവാഹങ്ങളെ കടലെടുത്തു ഹോ  പൂര്‍ണേന്ദു..!! യാചകന്റെ കൈയ്യില്‍ വീണുകിട്ടിയ നാണയം.. ശരല്‍ക്കാല പ്രഭാതം തലയെടുത്ത് നിന്നു നിഴലുകള്‍ സൂര്യകിരണങ്ങള്‍ക്കായി കാത്ത് പൂക്കള്‍ വിരലുകളില്‍ മോതിരങ്ങള്‍ സുഷിരങ്ങളെ അടക്കുന്നു മുരളിക വീണ്ടും പാടുന്നു ... നീല നിഴലുകള്‍ മനസ്സില്‍ നൃത്തം വച്ചു ഓര്‍മ്മകളിലവള്‍

കുറും കവിതകള്‍ 352

കുറും കവിതകള്‍ 352 കിഴക്കന്‍ കാറ്റില്‍ വീണ മാമ്പഴങ്ങളില്‍ ഈച്ചകളുടെ കൂട്ടനൃത്ത്യം തിങ്ങിവിങ്ങിയാകാശം ആട്ടിന്‍ പറ്റവുമായി ഇടയന്‍റെ പുല്ലാങ്കുഴല്‍ നാദം നക്ഷത്രങ്ങള്‍ നിറഞ്ഞയാകാശം കനലില്‍ തിരിയുന്ന വിറയാര്‍ന്ന കൈകളില്‍ ചോളം വേനലിന്‍ തീരത്ത്‌   പൊങ്ങി കിടക്കുന്നാകാശം അവളുടെ പകുതിനിറഞ്ഞ ചഷകത്തില്‍ പ്രഭാതത്തിലെ ഇടിമുഴക്കം - ഇലകള്‍ പെയ്യ്തു മച്ചിന്‍ മുകളിലായി ദിനാന്ത്യത്തില്‍ മുറിഞ്ഞ നിഴലുകള്‍. ചെളി നിറഞ്ഞ പുല്‍ത്തകിടി ... ഇന്നലത്തെ പേമാരിയില്‍ ഒരുചെറു വെള്ള തൂവല്‍ പൊങ്ങി കിടന്നു കലക്കവെള്ളത്തില്‍

കുറും കവിതകള്‍ 351

കുറും കവിതകള്‍ 351 വ്യവസായ ശാലയുടെ സയറന്‍ മുഴങ്ങി.  പശുകുട്ടി കുടി നിര്‍ത്തി .. കര്‍ഷകന്റെ അന്ത്യനിദ്രയണഞ്ഞ ഉഴാതെ കിടന്ന മണ്ണില്‍ വസന്തം വരവറിയിച്ചു മെയ്‌ മാസ ചാറ്റല്‍.... മണ്ണിന്റെ മണം. ഓര്‍മ്മകള്‍ക്കു പുതുനാമ്പ്  ..!! ഒരുയെത്തിനോട്ടം പള്ളിക്കുട വഴിയില്‍ മഴയുടെ പ്രവേശനോത്സവം ...!! മുള്ളുവേലിയും കടന്നു വെളിച്ചമെത്തി കണ്ണുകളില്‍ ഉറക്കത്തിന്‍ ജാള്യത സൂര്യന്‍ . എന്‍ കണ്ണുകളില്‍ . മഞ്ഞക്കിളി... മലമ്പാത നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ട് ചുരം താണ്ടുന്നൊരു വണ്ടി 

നിദ്രയെ കാത്തു

നിദ്രയെ കാത്തു കിടന്നിറുങ്ങാനാവാതെയെന്തോ കിനാവള്ളി തേടി പോകുന്നു കിടങ്ങും മലയും താണ്ടി താഴവാര മധുരം തേടുന്നു വിയരപ്പിന്റെ ഗന്ധം വഴി മുടക്കി മെല്ലെ തണലുതെടി ചടഞ്ഞിരുന്നു കിതപ്പകറ്റി പാറമേല്‍ കണ്ണുകളില്‍ ഒഴുകിയിറങ്ങി ലവണരസമാര്‍ന്ന പ്രണയം പതനമോ കടനമോയെന്നറിയില്ല പവിഴവും മുത്തും കനകവും മോഹമേറ്റി കരള്‍ തുടിച്ചു പറയാന്‍ ആഞ്ഞു മറന്നവ തോണ്ടയില്‍ കുരുങ്ങി കൈവിട്ടു ദൂരേക്ക്‌ ഉറക്കം പിടിതെരാതെ വഴുകിയകന്നു സ്വപ്നങ്ങള്‍ക്ക് എത്തി നോക്കാനാവാത്ത ദൂരേക്കു ഉറക്കമകന്നു. ഒരമ്മകളുടെ നനഞ്ഞ പാതയിലേക്കു മനം പിറകോട്ടു നടന്നു അറിയാതേ മന്ത്രിച്ചു  ആ രാത്രി ഒന്ന് വന്നിങ്ങു കണ്പോളയില്‍ പീലിയടപ്പിചിരുന്നെങ്കില്‍ കാത്തിരിപ്പിന്റെ ഇടനാഴിയില്‍ കണ്‍ മിഴിച്ചു വെളിച്ചവും കാത്തു ഗല്‍കദചിത്തനായി നിദ്രാ ദേവിയുടെ പദചലനങ്ങള്‍ക്ക് കാതോര്‍ത്ത് നിശ്ചലനായി കിടന്നു മൗനിയായി................