എന്റെ കവിത
എന്റെ കവിത
നോവില്‍ ഞെരിഞ്ഞമരുന്നു
വിരലുകളുടെ ഇടയിലിരുന്നു വിരസമായി
അലസമായി പെറ്റു കൂട്ടുമൊരു അക്ഷര കൂട്ടില്‍
വിരിയുമൊരു മൊട്ടാണ് പൂവാണ് തേനാണ്
പൂമ്പൊടിയെറ്റു കയിപ്പാര്‍ന്ന കായാണ്
നുകര്‍ന്നു രസങ്ങളെറെയെന്നു പറയും ചിലര്‍
എന്നാലോ ചിലര്‍ക്കത് ചെന്നിനായകമാണല്ലോ
എന്തെ അങ്ങിനെയാണോയെന്നു പറയട്ടെ
ഇനിയും അത് കണ്ടു എഴുതിയ എന്നെ അവര്‍
പരിഹസിക്കുമോ ആവോ പറയു നീ , കവിതേ
Comments
ആശംസകള്‍