പരസ്യ രഹസ്യങ്ങള്‍

പരസ്യ രഹസ്യങ്ങള്‍ 


ഷോപ്പ് ചെയ്യു
ഒരു വില്ലയും
അഞ്ചു  ഹുണ്ടായി  കാറും
സമ്മാനമായി നേടു
ഒപ്പം അഞ്ചു ഗുണ്ടകളെയും നിയമിക്കു

സ്വയം ചോദിച്ചു വാങ്ങു
പ്രൈസ് റ്റാഗും
പ്രൈസ് മണിയും പിന്നെ
എല്ലാം വിശ്വാസമായി
മലപോലെ ഉറച്ച്
കാശ് കൊടുത്ത്
കൈ പൊള്ളിച്ചു
പണി കുറ്റം തീര്‍ക്കുന്നു
ഇന്നു സ്വര്‍ണ്ണം .

മാനവും മഴക്കാറും പോയി
മാനം കാക്കാനിനി കാറു വാങ്ങി
മാറല്‍പ്പം മറക്കും മങ്കകള്‍ മധുരമായി
ഉച്ചത്തില്‍ കാറും പരസ്യത്തിനൊപ്പം
കാറ്റു നിറച്ചാല്‍ ഓടില്ലല്ലോ
പെറ്റതള്ളയെക്കാള്‍
വിലയേറുകയല്ലേ പെട്രോളിനിന്നു

Comments

Joselet Joseph said…
അവസാന ഭാഗം ഉജ്ജ്വലമായിയിരിക്കുന്നു.
keraladasanunni said…
കവിയൂര്‍ജി,

കവിത ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് " ഒപ്പം അഞ്ചു ഗുണ്ടകളേയും നിയമിക്കൂ " എന്ന വാചകം. ശരിക്കും ചിരിച്ചു പോയി. അഭിനന്ദനങ്ങള്‍ 
Unknown said…
രണ്ട് മൂന്നു വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. നന്നായിരിക്കുന്നു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “