നൊമ്പര വര്‍ണ്ണങ്ങള്‍


നൊമ്പര വര്‍ണ്ണങ്ങള്‍   

എന്‍ മനസ്സിന്‍ കണ്ണ് നീര്‍ ഉണങ്ങിയില്ല 
എന്‍ വിരല്‍ തുമ്പിലെ വിഷാദമങ്ങു  ഒടുങ്ങിയില്ല
നിന്‍ മണമെന്നില്‍  നിറച്ച സുഖം മറന്നില്ല 
നിന്‍ ഓര്‍മ്മ പുഞ്ചിരി  നിലാവു ഉറക്കിയില്ല 

കരകവര്‍ന്ന  കടലിന്‍ രോ  മടങ്ങിയില്ല 
കിനാവു പെയ്യ്തു തോര്‍ന്ന മനമെന്തേയിതറിഞ്ഞില്ല
ഇരുള്‍ നിറഞ്ഞ  മാനമെന്തേ കരഞ്ഞില്ല 
ഇക്കിളി കൂട്ടി പാടും കുയിലിനും  നൊമ്പരമോ 

നിന്‍ നിഴല്‍ എന്നിലെന്തേ പടര്‍ന്നില്ല 
നിന്നെ  കുറിച്ചേറെ  പാടിയാലും മതിവരില്ല 
എന്‍ സിരകളിലൊക്കെ നൊമ്പരം പടര്‍ന്നല്ലോ 
എന്നിലുറങ്ങും  തേങ്ങലൊക്കെ  നീ അറിഞ്ഞില്ല


Comments

BOBANS said…
നന്നായിട്ടുണ്ട് കവിയൂര്‍ ജി

"കുറിച്ചുയേറെ പാടിയാലും" എന്നത്

കുറിച്ചേറെ പാടിയാലും എന്നും

"തേങ്ങലോക്കെ" എന്നത് തേങ്ങലൊക്കെ എന്നും

എന്നാക്കിയാല്‍ പോരെ.

ആശംസകള്‍
BOBANS said…
നന്നായിട്ടുണ്ട് കവിയൂര്‍ ജി

"കുറിച്ചുയേറെ പാടിയാലും" എന്നത്

കുറിച്ചേറെ പാടിയാലും എന്നും

"തേങ്ങലോക്കെ" എന്നത് തേങ്ങലൊക്കെ എന്നും

എന്നാക്കിയാല്‍ പോരെ.

ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “