കുറും കവിതകള്‍ 35
കുറും കവിതകള്‍ 35
ആരുമറിയാതെ മറച്ചു
പുഞ്ചിരി പൂക്കളാല്‍
മനസ്സിന്‍ നൊമ്പരങ്ങളെ
സംശയമെന്ന ഭീകരന്‍ കടന്നു കയറി
ആക്രമിച്ച മനസ്സിന്റെ സംഭ്രാന്തി
വായിച്ചെടുത്തു മുഖത്തില്‍ നിന്നും
സന്തോഷത്തിന്‍ പൂക്കള്‍
വിടരാറില്ലയിന്നു സഘര്‍ഷമാര്‍ന്ന
മനസ്സിന്‍ പൂമുഖത്തുനിന്നും
ഞാനും നീയും രണ്ടല്ല ഒന്നാണ്
ആത്മപരമാത്മ ലയനത്തിന്‍
കണ്ണിയാണ് കണ്ണിണയാണ്
മാനിഷാദ പാടാന്‍ ഉതകുന്ന
കവികളിന്നില്ല ,കിളിയുമില്ല
കിളിക്ക് ചേക്കേറാന്‍ ചില്ലയുമില്ല
ആരുമറിയാതെ മറച്ചു
പുഞ്ചിരി പൂക്കളാല്‍
മനസ്സിന്‍ നൊമ്പരങ്ങളെ
സംശയമെന്ന ഭീകരന്‍ കടന്നു കയറി
ആക്രമിച്ച മനസ്സിന്റെ സംഭ്രാന്തി
വായിച്ചെടുത്തു മുഖത്തില്‍ നിന്നും
സന്തോഷത്തിന്‍ പൂക്കള്‍
വിടരാറില്ലയിന്നു സഘര്‍ഷമാര്‍ന്ന
മനസ്സിന്‍ പൂമുഖത്തുനിന്നും
ഞാനും നീയും രണ്ടല്ല ഒന്നാണ്
ആത്മപരമാത്മ ലയനത്തിന്‍
കണ്ണിയാണ് കണ്ണിണയാണ്
ഇളം കാറ്റ് വീശി
മുറിവുണക്കുന്നു രാത്രിയുടെ
മടക്കത്തിനു കാഹളം വിളിച്ചു
കൊണ്ട് പകല്‍ പക്ഷികള്‍
പുസ്തകത്തിലും മസ്തകത്തിലുമില്ല
വാക്കുകള്‍ തേടി അലഞ്ഞ കവി
വരികളെ കവച്ചു വച്ചു ആദ്യാന്തമറിയാതെ
Comments
ആശംസകള്‍
കവികളിന്നില്ല ,കിളിയുമില്ല
കിളിക്ക് ചേക്കേറാന്‍ ചില്ലയുമില്ല
ഈ വരികൾ തന്നെയാണു കൂടുതൽ ഇഷ്ടമായത്