Posts

Showing posts from July, 2012

കുറും കവിതകള്‍ - 23

Image
കുറും കവിതകള്‍ - 23 ജന്മങ്ങളായി നെയ്യത് തീര്‍ത്ത  വലയില്‍ നിന്നും മോചനമില്ലാതെ  കാത്തു കഴിയുന്നു  എട്ടു കാലുമായി  മുഖമില്ലാതെ  കണ്ണാടി കാലുകള്‍  സമാന്തരമായി   ധ്യാനിക്കുന്നു     ചിലപ്പോള്‍ ചമ്രം പടഞ്ഞും   കുഞ്ഞു കൈകളുടെ   കരവിരുതുകളാല്‍ കറുത്ത വരകള്‍   നൃത്തം വെക്കുന്നു ഭിത്തിമേല്‍     വായ്പിളര്‍ന്നു   കരഞ്ഞകുഞ്ഞിന്‍    വായടപ്പിക്കുന്ന   മധു  പൊഴിക്കുന്ന റബ്ബര്‍  അടപ്പുകള്‍      മേഘങ്ങളുടെ ഘര്‍ഷണത്താല്‍  മിന്നലും  ഇടിയും  കണ്ടു ഭയന്നു  കണ്ണുനീര്‍ പൊഴിക്കുന്നു മാനം  പകല്‍മുഴുവന്‍ കരയെ    ചുംബിച്ച് യകന്ന കടല്‍  സന്ധ്യക്ക്‌ മുഴുവനായി ചേക്കേറി  ചിപ്പിക്കുള്ളില്‍ തപസ്സിരുന്നു  വിരിഞ്ഞ മുത്തുക്കള്‍ സുന്ദരിയവളുടെ  കഴുത്തിനു ചുറ്റുമായി പുഞ്ചിരിതൂകി    

എന്റെ പുലമ്പലുകള്‍ -7

Image
എന്റെ പുലമ്പലുകള്‍ -7   നൈമിഷികമെങ്കിലും  ശലഭങ്ങളുടെ ജീവിതം  എത്ര മഹനീയം  കരങ്ങളുടെയും കരകളിലെയും  താളങ്ങള്‍ക്കൊത്തു വിജയിച്ചു  മുന്നേറുന്ന ചുണ്ടന്‍ വള്ളം  കണ്‍ പോളകള്‍  ഒളിപ്പിക്കാന്‍ ശ്രമിച്ചു  എങ്കിലും  തോല്‍പ്പിച്ചു കൊണ്ട്  നിറഞ്ഞു ഒഴുകിയെത്തി വേദനയുടെ ചുടുനീര്‍   അവളുടെ കുറിമാനം  എന്നെ പ്രവാസ ലോകത്തെത്തിച്ചു  കുട്ടനാടന്‍ പുഞ്ചയിലെ  മണ്ണ് നികത്തും  ജെ സി ബി  തിത്തിതാരോ തെയ്യ് തെയ്യ് തോം    ''കാ'' യും ''വി'' യും ''ത''  യും  വിതച്ചു  കിട്ടിയതോ പ്രണയത്തിന്റെ  താലി ചരടാല്‍ ആത്മഹത്യയാം കല്യാണം  അമ്മയുടെ സ്നേഹം കടല്‍ കടന്നു വന്നു  പൊതിനിറയെ കായ്‌ വറുത്തതും ചമ്മന്തി പൊടിയും  പെണ്ണിന്റെ ഫോട്ടോയും  ഒപ്പം   വേഗം വരാന്‍ ഉള്ള കുറുപ്പും  പായ്യിപ്പാട്ടുള്ളൊരു   പെമ്പിളപെണ്ണിനെ  പാതിരാ നേരത്ത് ഒരു വെപ്രാളം  മരുഭൂമിയിലെ വെയില്‍ മഴയില്‍  മനം നോവില്‍ വിരിഞ്ഞൊരു  മധുരമാം വിരഹ ഗാനം...

സത്യമാവട്ടെ

Image
അഞ്ചു വളയങ്ങളിലുടെ  അഞ്ചിത വര്‍ണ്ണമൊരുകും   ലോകത്തിന്‍ കായിക മമാങ്കമേ  ലാസ്സ്യമാം ലഹരിയില്‍ ഉണര്‍ന്നു  ദീപശികയെന്തിയ കൈകളുടെ  ദീര്‍ഘ  മനസ്ഥര്യം  കണ്ടു പുളകിതമായി  ഇനി ദിനവും സ്വര്‍ണ്ണ  കാന്തി പരത്തട്ടെ  ഇന്നലെകളുടെ സ്വപ്നസാഫല്യം   സത്യ മാവട്ടെ    

സ്മൃതിവലയങ്ങളില്‍

Image
സ്മൃതിവലയങ്ങളില്‍      സ്മൃതിവലയങ്ങളില്‍ കൂടുകൂട്ടി സന്തോഷ സന്താപ മധുനുകരാന്‍ സായന്തനങ്ങള്‍ക്ക്  മണം പകരാന്‍  മനംകുളിരും മഴ പൊഴിയിച്ചു    മഞ്ഞ  മന്ദാര  നിറം പകരാന്‍  മായാജാലക വാതിലിന്‍ അരികെ  മായാതെ നില്‍ക്ക നീ എനിക്കായി   ശാരികപൈതലേ ചാരുശീലേ  ശ്രാവണം അണയാറായി ഓമലെ ഒരുക്കുകനീയെന്നിലായി ഒട്ടേറെ    സപ്തലയസാഗര തീരത്തണക്കും  സംഗീത ഗംഗ ഒഴുക്കി സ്വരലോക സോപാനം 

എന്റെ പുലമ്പലുകള്‍ -6

Image
എന്റെ പുലമ്പലുകള്‍ -6 ജീവിതമേറെ പഠിപ്പിച്ചു  ചിലപ്പോള്‍ കരയിക്കുന്നു  മറ്റു ചിലപ്പോള്‍ ചിരിപ്പിക്കുന്നു  അവനവനെക്കാള്‍ ഏറെ  ആരെയും വിശ്വസിക്കരുതെ  എന്തെന്നാല്‍ അന്ധകാരത്തിലും  പ്രതിശ്ചായയും കൂട്ടുതരികയില്ല  എന്നോടു ചോദിച്ചറിയു ഓരോ നിമിഷയും കഴിച്ചു കൂട്ടാന്‍  എത്ര ബുദ്ധി മുട്ടാണെന്ന് മനസ്സിനെ ഒന്ന് മനസ്സിലാക്കിപ്പിക്കാന്‍  സുഹൂര്‍ത്തെ ജീവിതം അങ്ങ് കഴിഞ്ഞുപോകും  എന്നാല്‍ വിഷമം തോന്നും ചിലരെ മറക്കുന്‍ കഴിയില്ലല്ലോ  പ്രണയം മഴതുള്ളികള്‍ പോലെയാണ്  ആരൊക്കെ തൊടാന്‍ ആഗ്രഹിക്കുന്നുവോ  കൈ വെള്ള നനച്ചു പോകും  എന്നാല്‍ കൈ എപ്പോഴും ഒഴിഞ്ഞു തന്നെ ഇരിക്കുമല്ലോ  നിന്നോടു എനിക്ക് ഒരു അഭ്യര്‍ത്ഥനയെ ഉള്ളു  ഇപ്പോള്‍ നീ തകര്‍ത്തു പെയ്യല്ലേ മഴയെ  ഞാന്‍ ആരെയോ കാത്തിരിക്കുന്നുവോ അവന്‍  വരും വരെ ഒന്നടങ്ങു ,അവന്‍ വന്നതിന്‍ ശേഷം  നീ പടര്‍ന്നു കയറു നിന്റെ ശക്തിയാല്‍ പെയ്യതു കൊണ്ടേ  ഇരിക്കു അവന്‍ എന്‍ പ്രണയം തിരികെ പോവാത്ത വണ്ണം 

കുറും കവിത -22

Image
കുറും കവിത -22 മരമഴയതുമില്ലാതായി  മാസങ്ങളായി  മനസ്സുകളില്‍  വെയില്‍ മഴയേറെയായി  വിരഹം, വേദനയോ  മധുര നൊമ്പരമാ ഇത്രയും കേട്ടപ്പോള്‍ അതു  വേണ്ടാ എന്നു തോന്നി  രാവായ രാവോക്കെ  പാടിയിട്ടും തിരാത്ത  സംഗീതവുമായി ചീവിടും തവളകളും  എന്നിട്ടും മഴയവള്‍ വരാന്‍ കൂട്ടാക്കിയില്ല  രജനിയും സന്ധ്യയും എല്ലാം സ്ത്രീകളായപ്പോള്‍ പകലിനു മാത്രമെന്തേ  പുരുഷന്റെ പേരുകള്‍  മിനിസ്സ കടലാസ്സില്‍ പോതിഞ്ഞതിന്‍  ഉള്ളിലായ സമ്മാനത്തിനു  സ്നേഹം നിലനിര്‍ത്താന്‍ ആകുമോ 

എല്ലാമിന്നു ഓര്‍മ്മയാകുന്നു

Image
എല്ലാമിന്നു  ഓര്‍മ്മയാകുന്നു  വിത്തോറ്റിയും  കളമടിയും പനമ്പും  പരസ്പ്പരം കണ്ടുമിണ്ടിയിട്ടു വര്‍ഷങ്ങളായി     തിരികല്ലും  ആട്ടുകല്ലും അമ്മിക്കല്ലും ഉരലും  അടുക്കളയോടും ചായിപ്പിനോടും  പിണങ്ങി പറമ്പിലെ മൂലയില്‍ താമസമാക്കി  ഭസ്മ കൊട്ടയിലും  ചാണക്കല്ല് വച്ച ഉത്തരത്തിലും    പൂജാ മുറിയുടെ കതകിനു ചുറ്റും  ചിലന്തികള്‍  വലകെട്ടി തപസ്സിരുന്നു  ഉത്തരത്തിന്റെയും  കഴുക്കൊലിന്റെയും  മുലയിലിരുന്നു നാമം ജപിക്കും പല്ലികളും കരിന്തിരി കത്താത്ത വിളക്കുമോന്നുമിന്നില്ല   ഉമിക്കരി ചിരട്ടയും ചിരട്ടതവിയും  ഉപ്പുറ്റിയിരുന്ന ഭരണികളും  ഒഴിച്ചു  കൂട്ടാന്‍ ഒരുക്കും കല്‍ചട്ടിയൊക്കെ  ഓര്‍മ്മകളായിമാറി        രാമായണവും ഭാഗവതവും  ഇന്ന്  ഇരട്ടവാലനും   പാറ്റകളും വായിച്ചു  തിന്നു തിര്‍ക്കുന്നുവല്ലോ 

കപട മുഖം

Image
കപട മുഖം  നിങ്ങള്‍ എന്റെ ചിരിക്കുന്ന മുഖവും പുഞ്ചിരിക്കുന്ന ഭാവങ്ങളും കണ്ടുകൊണ്ടു കരുതാറുണ്ടാവും സംതൃപ്തനാവുമെന്നു നിങ്ങള്‍ക്കു കേള്‍ക്കുവാന്‍ വേണ്ടിയതൊക്കെ  പറയുന്നു എന്നും കേവലം ഞാന്‍ ഒറ്റക്കുമല്ലോ എന്ന് കരുതി ക്ഷീണിച്ചു തളര്‍ന്നതായി അഭിനയിക്കുന്നു മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ക്ഷമകെടുത്തുന്നു എല്ലാം ശരിയാണെന്നു വരുത്തി നടിക്കുന്നു ഒരു പാടു സമയം ചിലവിടുന്നു എന്റെ കപട മുഖവുമായി നില്‍ക്കുമ്പോള്‍ സങ്കടം എന്നെ പറയേണ്ടു നിങ്ങളുടെ കരുണാര്‍ദ്രമായ സ്നേഹത്തിനു മുന്നില്‍ ശരിക്കും ഞാന്‍ ഉള്ളാലെ വേദനിക്കുന്നുണ്ട് 

കുഞ്ഞന്റെ കാര്യങ്ങള്‍

Image
കുഞ്ഞന്റെ കാര്യങ്ങള്‍  കൊള്ളാല്ലോ കുഞ്ഞന്റെ കൊച്ചു കൈയ്യില്‍  കൊട്ടി രസിക്കാന്‍ ഒരു ചെണ്ട  കള്ളചിരിയാലെ ചേങ്ങല താളം കണ്ടവരൊക്കെ മയങ്ങി പോകും  കോപക്കാരനാം അച്ഛന്റെ  കാര്യം പറയുകയും വേണ്ട  ഡും ഡും ഡും ആരു പറഞ്ഞാലുമങ്ങു എല്ലാം ചിരിച്ചു തള്ളും അവനു യുക്തമായത്‌ ചെയ്യത് നടക്കും  ആള്‍ ഒരു പഴഞ്ചനെന്നു കരുതേണ്ടാ  അറിവിന്റെ കാര്യത്തില്‍ മുമ്പന്‍ ആളൊരു കുഞ്ഞനെങ്കിലും തലയെടുത്ത് നിന്ന്  അറിയിക്കും ഞാന്‍ ഞാനാണ് കുഞ്ഞന്‍        കണ്ടാല്‍ ആളില്‍ കുറുകിയവനെന്നു  കരുതെണ്ടാരും പേരു കുഞ്ഞനെന്നു  കരുതി കരുത്തു നോക്കല്ലേ ഞാനും  കേമനാ എന്റെ അച്ഛനെക്കാളുമേ-   യെന്തെ സംശയം ഉണ്ടോ ?!!   അച്ഛനുമമ്മക്കുമൊരുമകനെങ്കിലും അറിവിന്റെ കാര്യത്തില്‍ ആദിശങ്കരന്റെ  നാട്ടില്‍ നിന്നുമല്ലോയി മുകാംബികക്കു മുന്നില്‍  നാണിച്ചു നില്‍ക്കുന്നു എന്ന് കരുതേണ്ട  ഓം കാരമെന്നില്‍ നിറഞ്ഞതിനാല്‍  അഹംകാരം ഒട്ടുമേയില്ലെനിക്കുയെ- ന്നറിഞ്ഞു കൊള്‍ക മാളോരെ    അച്ഛനെഴുതിച്ചു അരിയിലായി...

എന്നിലെ നീ

Image
എന്നിലെ നീ  വൃണമായി തൃണമായി  വികൃതമാക്കി തള്ളിയ നിന്നിലുടെ  വഴിഞ്ഞൊഴുകും അനുരാഗമല്ലേ  വിരിയോത്തു വര്‍ണ്ണം നിറഞ്ഞവളല്ലോ  എന്‍ പ്രണയി ,ആരുടെയും നിരുപണങ്ങള്‍ക്ക്   കൂസലില്ലാതെ എന്നില്‍ പടരും എന്‍ കവിത   

ജാലക മഴ

Image
 ജാലക മഴ കണ്ടു ഞാന്‍ മഴ തുള്ളികളെ അരികിലായി ഹര്‍ഷമായി പൊഴിഞ്ഞു വര്‍ഷമെന്നില്‍ തുലാവര്‍ഷമായി   പൊലിഞ്ഞു എന്‍ ജാലക ചില്ലില്‍ വഴുതിയകന്നു വന്നു പിന്നെയും പിന്നെയും സന്തോഷ സന്താപങ്ങള്‍ കണക്കെ സഞ്ചിത ദുഃഖ പോഴിയും ഘനമേഘങ്ങളെ കണ്ടു മനം മൊഴിഞ്ഞിതു വരികളായി വന്നു നിറഞ്ഞു ഒരു കവിതയായി ,എങ്കിലും അവര്‍ പറഞ്ഞു ഇതു  നൊസ്സിന്‍  തുടക്കമാണെന്ന് അത് എന്‍ ഒടുക്കമാണെന്നും ,ഇനി പറയു നിങ്ങള്‍ക്കും എന്ത് തോന്നുന്നു സുഹൂര്‍ത്തുക്കളെ?!!!

ചാറ്റിലെ ചാറ്റല്‍ .......

Image
ചാറ്റിലെ ചാറ്റല്‍ ....... ചാറ്റില്‍ വന്നു'hai '  എന്ന് പറഞ്ഞ സുഹൂര്‍ത്തിനോട്  തിരികെ രണ്ടക്ഷരത്തില്‍ മറുപടി നല്‍കി hi  അപ്പോള്‍ ഓര്‍ത്ത്‌ മറുപടി വിശദമായി തന്നെ  കൊടുക്കേണം എവിടെയോ അകലത്തില്‍ നിന്നല്ലേ  അദ്ദേഹം ഒരു ഹായ് പറഞ്ഞത് അറിയാതെ അമര്‍ന്നു  അക്ഷരങ്ങള്‍ കീ ബോര്‍ഡിലായിമെല്ലെ         അക്ഷരമൊന്നു  കുറിച്ചു ഞാന്‍    കുറിച്ചു  അറിയുമോ  ഈ  ലോകത്തിന്‍  അങ്ങേ  ചരുവില്‍  നിങ്ങളും  എന്നെ  അറിയുന്നു  ഈ  മുഖ  പുസ്തകത്തിലുടെ    വേറെന്തു  പറയാന്‍  വേദനയുള്ള  പ്രവാസ  ലോകത്തിലെ   സുഹൂര്‍ത്തെ  സുഖമാണോ  എന്ന്  ചോദിക്കുവാന്‍  മനസ്സില്‍  വേദനയുണ്ട്  എങ്കിലും  ചോദിക്കുന്നു  അസുഖങ്ങളിലല്ലോ  എന്ന് ഏറും ഏറെ    അസുഖങ്ങള്‍  അകലെ  പിറന്നനാട്ടിലെന്നറിക  മഴയില്ല  മനസ്സുകളില്‍  നിറഞ്ഞ  വിഷത്താല്‍  മഴ മേഘങ്ങളും മറഞ്ഞകന്നു  കര്‍ക്കടവാ...

നിശ

Image
നിശ ഇണ ചേരുന്ന പകലിന്റെയും രാവിന്റെയും  സന്ധ്യയെന്ന  അഴകാര്‍ന്നവളുടെ   സൃഷ്‌ടി ക്കു   ശേഷം വളര്‍ന്നു വന്നു പരിഭവങ്ങള്‍ തീരുന്ന  വേളയാണ് അവള്‍ നിശ ,   അവളുടെ പേരുകേള്‍ക്കുമ്പോള്‍  ആര്‍ക്കാണ് മനം കുളിരാത്തത്  ആരല്ലമോ അവളെ അഭയം പ്രാപിക്കുന്നത്  പ്രണയിതാക്കളും കഷ്ടപ്പെടുന്നവര്‍  ദുരാചാരികള്‍ ,വിശപ്പടക്കുന്നവരുടെ  സിരകള്‍  ത്രസിക്കുന്ന  സന്തോഷസന്താപങ്ങള്‍  നിറക്കുന്ന    ഇരുളിമകള്‍  എത്രയോ  ജനനമരണങ്ങള്‍ക്കു സാക്ഷിയായവള്‍   സാമ്രാജ്യങ്ങള്‍ അവളിലുടെ കടപുഴകി    നിശബ്ദമായി മാറുന്നു വെളുക്കുമ്പോഴായി  

ഏതു പാട്ടു കേട്ടാവുമോ ?!!

Image
ഏതു പാട്ടു കേട്ടാവുമോ  മീരാഭായി   ''താടേ കൈ കൈ  ഭോല്‍ '' ''ധീര സമീതെ യമുനാതീരേ ''എന്നു  ജയദേവനും എം എസ്‌ സുബ്ബലക്ഷ്മിയുടെ ''ഉത്തിഷ്ഠ ഗോവിന്ദ '' എന്നും  പീ  ലീല ''നാരായണ നമഃ നാരായണ  നമഃ  ''  പാടിയുണര്‍ത്തിയെങ്കില്‍  യേശുദാസ്   ഹരിവരാസനം പാടി ഉറക്കുന്നു പാടുവാനറിയാത്ത എന്റെ ഏതു പാട്ടു കേട്ടാവുമോ  ഉറങ്ങുകയും ഉണരുകയും ചെയ്യുക നരനാരായണന്മാര്‍  

എനിക്ക് നിന്നോടു പറയാനുള്ളത്

Image
എനിക്ക് നിന്നോടു പറയാനുള്ളത്  പ്രണയിക്കാതിരിക്കുക  പൂക്കളെപോലെ അവകള്‍ പട്ടുപോകുമല്ലോ നിമിഷങ്ങള്‍ക്കുള്ളില്‍  സ്നേഹിക്കുന്നു എങ്കില്‍ മുള്ളുകളോട്  അവ കൊണ്ടാല്‍ പിന്നെ മറക്കത്തിലല്ലോ പെട്ടന്ന്  മഴ മേഘങ്ങളോടൊപ്പം  പയ്യത് ഒഴിയുമ്പോളും   മരുഭൂവില്‍ പൂകളെ പോലെ വിരിഞ്ഞു പൊലിമ്പോളും     കൂടെ  കൂടെ നിന്നെ ശല്യ പെടുത്തുമെങ്കിലും  ഒരു നാള്‍ എല്ലാവരെയും വിട്ടൊഴിഞ്ഞു പോകണമല്ലോ   കണ്ണുനീര്‍ ഇങ്ങനെ തുടച്ചു കൊണ്ടേ  ഇരിക്കു  എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു കൊണ്ടേ  ഇരിക്കു  വേണ്ടാന്നു  നിനച്ചാലും മായിക്കാന്‍ ആവില്ല  കണ്ണുകളില്‍ നിഴലിക്കും പ്രതിബിബവും   അതു നിറക്കുന്ന വേദന മനസ്സില്‍ നിറയുന്നു  സ്വപ്നങ്ങള്‍  കണ്ണില്‍ നിന്നും  വീണ   കണ്ണുനീരില്‍    കുതിര്‍ന്നു  മോഹങ്ങള്‍ പിടഞ്ഞു പിടഞ്ഞു മരിക്കുന്നു  ഭാഗ്യധേയത്തില്‍ എഴുതപെട്ടിരുന്നു  ഏകാന്തത എങ്കിലും ഓരോ ജീവിത കാല്‍വേപ്പുകളും  സുക്ഷിച്ചു സുക്ഷിച്ചു വച്ചു മുന്നേറുന്ന...

ആരാണ് ഈ ഞാനോ ??!!

Image
ആരാണ് ഈ ഞാനോ ??!!   ഒരു ഗണിതശാസ്‌ത്രപരമായ പുഞ്ചിരി , ഒരു ജ്യാമിതീയമായ അലങ്കാരം ഉത്‌പാദിപ്പിക്കുന്ന കൃത്യമില്ലായ്‌മ , രണ്ടും രണ്ടും ചേര്‍ന്നാല്‍ അഞ്ച് ഒരു നടന്റെ കഥാകാലക്ഷേപമാം  കൗശലമേറിയ വരികള്‍ ,  ഒരു സമ്മിശ്രിത പുനഃശ്ചിന്തനം ഒരു രാജ്ഞിയുടെ മരണത്തിന്റെ ദുഷ്‌പ്രരണ വൈദഗ്‌ദ്ധ്യം നേടിയ വിതരണം ഒരു അഭിഭാഷകന്റെ കുമ്പസാരം ,  നിയമവിരുദ്ധമായ ഉടമ്പടി മരണത്തില്‍ ന്യായാധിപന്റെ പങ്കുണ്ടെന്ന്  വരുത്തിതിര്‍ക്കല്‍ , ഒരു കുറ്റബോധമുള്ള മദ്ധ്യസ്ഥസമിതി ഒരു സഭായോഗ്യമായ വാഗ്‌ദാനം ,  ഒരു നിയമനിര്‍മാണസഭാംഗത്തിന്‍ ശുദ്ധത ശേഖരിക്കുന്ന വെടിയുണ്ടകളും   രാജ്യം ഭരിക്കാന്‍ ഉള്ള സമ്മതിദാനാവും ഒരു   ഉപദേശിയുടെ  പാപപ്രമുക്തി,  ദൈവികമായ ഉപദേശിക്കല്‍ ക്ഷമിക്കുക  വെള്ളികാശിന്റെ പാപങ്ങളുടെ  നിയന്ത്രണങ്ങള്‍ക്കെതിരെ  ഒരുമയുടെ പ്രതിക്ഷേധിക്കുന്നു  ഒരു കുട്ടിയുടെ കുറ്റകൃത്യം,  വിരലടയാളങ്ങള്‍ വെള്ള ഭിത്തിമേല്‍  ഒളിച്ചു വെച്ച മഴവില്ലിന്‍ കൈഅടയലങ്ങള്‍ പതിച്ചു മറ്റുള്ളവരുടെ മുതുകില്‍      ...

കരയും കടലും കണ്ണുനീരും

Image
കരയും കടലും കണ്ണുനീരും  സ്വപ്നങ്ങള്‍ക്ക്    ചിറകുവച്ചു  കാത്തിരിക്കുന്നു ആഴ കടലിലും  ഒപ്പം കരയിലുമായി  ഹൃദയങ്ങള്‍  ആഞ്ഞടിക്കുന്ന തിരമാല   ആടിയുലയുന്ന വഞ്ചിയും   ആഴകടലിലും കരയിലും മനംനൊന്തു   അടങ്ങിയ കാറ്റും മഴയും  തിരമാലകളുടെ ആര്‍ത്തിരമ്പലും ജീവിതം തിരിച്ചു കിട്ടിയ മനസ്സിന്റെ ആശ്വാസം  മുങ്ങി പൊങ്ങുന്ന സ്വപ്നങ്ങള്‍ക്ക്  കൈ നിറയെ നല്‍കുന്ന കടലമ്മ  ഒന്ന് പിണങ്ങിയാലോ  തിരികെ  നല്‍കുന്ന കടല്‍ സമ്പത്തിന്റെ  വലിപ്പം അറിയാതെ , കടലിലേക്ക് തള്ളുന്നു   മനുഷ്യന്‍ വിനാശത്തിന്‍ വിത്തുകള്‍    തന്നിലെയും ബാഹ്യ പ്രപഞ്ചത്തെയും അറിയാതെ  കുരുതി കഴിക്കുന്നു സ്വയം ഭൂവെന്നു നടിക്കുന്ന മര്‍ത്ത്യന്‍  ===================== ഗിഫിനു കടപ്പാട് ഗൂഗ്ലിനോടു 

സന്ധ്യമയങ്ങുമ്പോള്‍

Image
സന്ധ്യമയങ്ങുമ്പോള്‍  പകലുമായി  പിണങ്ങി രാത്രിക്ക്  വഴി ഒരുക്കി കൊടുക്കുന്നു സന്ധ്യ  ചെമ്മാനം കണ്ടു തുടുത്തു  ചുമന്നു ചെമ്പരത്തി  അന്തിയിലെ ഷാപ്പില്‍ നിന്നും  ദുഖങ്ങളെ വിലക്കുവാങ്ങി  വഴിയളന്നു  നീങ്ങി വീട്ടിലേക്കു  സന്ധ്യയില്‍ കൂമ്പി നിന്നു പകലോന്റെ മടക്കവും കാത്തു  സൂര്യകാന്തി   സന്ധ്യയുടെ ഒടുക്കം ,നിഴലുകള്‍ക്കായി  പ്രതീക്ഷകളോടെ കാത്തിരിപ്പു  സാന്ത്വന ത്തോടെ  രണ്ടു കണ്ണുകള്‍  പകലായ പകല്‍ സഞ്ചാരത്തിന്‍   ക്ഷീണം തീര്‍ക്കാന്‍  കടലിലിറങ്ങി  കുളിച്ചു വീണ്ടുംവരുന്നു പകലോന്‍ 

ഏകാന്തത

Image
ഏകാന്തത വിവേകമില്ലാത്ത രോഷം ക്ഷീണിപ്പിക്കുന്ന വേദന തകര്‍ക്കുന്നു പ്രത്യാശയുടെ കിരണങ്ങള്‍  അന്യമാക്കുന്നു മനസ്സിനെ വിവക്ത്രമാക്കുന്നു ദേഹിയെ  രായ്‌ക്കുരാമാനം നിയന്ത്രണങ്ങള്‍ക്കപ്പുറമാക്കുന്നു  ഇനിമേല്‍ പടയാളിയാകുവാന്‍ ഒരുക്കമില്ല വിധേയത്വമുള്ള അനുയായി ആയി തുടരാം  നീതിയില്ലാത്ത ഈ ലോകത്തിന്‍  പ്രവര്‍ത്തനരീതികള്‍ ഒട്ടുമേ ഗണിക്കാതെ  ന്യായീകരണമില്ലാത്ത ദുഃഖം  യുക്തിപൂര്‍വ്വകമായ വ്യാഖ്യാനങ്ങളെ ഭയക്കുന്നു.  പ്രിയമുള്ള ക്ലേശങ്ങല്‍ക്കൊപ്പം വിടുക ഇപ്പോള്‍  നീ ആണ് എന്‍ ലോകം ,അതെ ഈ ഏകാന്തതയില്‍