കാശ്മീര തീരങ്ങളിലായി നിന്നെ തേടി
കാശ്മീര തീരങ്ങളിലായി നിന്നെ തേടി
നിന്റെ കവിളുകളില്‍ പൂത്തു കായിക്കും വസന്ത
ഫലങ്ങളില്‍ മുത്തമിട്ടു പറക്കും വണ്ടുകളായി
മാറുവാന്‍ കൊതിക്കുമെന്നെ ,നിന്‍ കാവലായി
നില്‍ക്കുമാ കരിനാഗങ്ങള്‍ ഫണം വിരിക്കും
നോട്ടത്തില്‍ ഞാന്‍ ഭയന്ന് പിന്‍ വാങ്ങുമ്പോള്‍
കൈയാട്ടി അകറ്റും മഞ്ഞു മലകളുടെ കുളിരില്‍
തടാകങ്ങളില്‍ ഉറഞ്ഞ ജലം കണക്കെ എന്‍
മനസ്സ് ,നിന്റെ സാമീപ്യം തേടി അലയുന്നു ഇന്നും
കാശ്മീര തീരങ്ങളിലായി പ്രകൃതി പ്രണയിനി
Comments