അറുപതും കടന്നങ്ങ്

അറുപതും കടന്നങ്ങ്


എന്നിലുള്ളൊരു  ഇംഗിതമെല്ലാമെപ്പോഴാണ്  
അറുതി വരുന്നതെന്ന് അറുപതായിട്ടും
പൊറു  പൊറുത്തിങ്ങനെ അയവിറക്കുന്നു
കെട്ടിന്‍ മുട്ടില്‍ തിരിയുമാ നാല്‍ക്കാലിയെന്നോണം 
പുടവ കൊടുക്കല്‍ പുറന്നാല്‍ പുരവെപ്പു  
പുലകുളിയടിയന്തിരവും വിടാതെ 
വരുതിയില്‍ നില്‍ക്കാത്ത ദേഹത്തെ 
വടികുത്തിയടുത്തിടുവാന്‍ പരക്കം പായുന്നു 
നാക്കിന്‍ രുചിയെ വാഴ്ത്താന്‍ മറക്കാതെയല്‍പ്പം 
പല്ലില്ലാ മോണ കാട്ടി പരദൂഷ്യവും വിളമ്പി-
പ്പോരുവാന്‍ മറക്കാതെയും  പിന്നെ 
തിരികെ വന്നു ചാരുകസേരയില്‍ 
ചായുമ്പോഴെ ചാരിദാര്‍ത്ഥ്യമടയുകയുള്ളൂ 
രാമ രാമായെന്നുള്ള നാമമാത്രയും 
പരമാചാര്യന്റെ സ്തുതികളും 
മനസ്സിലോക്കെത്തണമേയെന്നുള്ള 
വിചാരമെപ്പോഴണയുമെന്ന്   
ചിന്തിച്ചു കണ്ണട മാറ്റാതെ 
ഞെട്ടിയുറങ്ങിയുണരുന്നു 
ദിനങ്ങളത്രയും ദീനങ്ങളുടെ പട്ടിക 
ഗമയിലങ്ങനെ നീട്ടി കണക്കുകള്‍ 
പറഞ്ഞു ഒപ്പിച്ചു അറുപതും കടന്നങ്ങ്     

Comments

കൊള്ളാം , ചിത്രം അതിമനോഹരം സന്ദര്‍ഭോചിതം ആശംസകള്‍
അറുപതിലും ആശകള്‍ അന്ത്യം വരാതെ നീളുന്നു ആറടിയില്‍ ഒതുങ്ങും വരെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “