വേറിട്ട ജീവിതങ്ങള്‍
വേറിട്ട ജീവിതങ്ങള്‍
ജന്മങ്ങള്‍ക്കായി വന്നു നീ
പാടിയാടുന്ന നേരത്തും
മരണത്തിന്‍ അനാഥത്വം
പേറുമ്പോഴും കരഞ്ഞു തീര്‍ക്കാന്‍
കൈപ്പറ്റുന്നത് അര്‍ത്ഥങ്ങളുടെ
കാമനകളല്ലന്നുണ്ടോ
പ്രണയങ്ങളൊക്കെ കരയില്ലാതെ
നദികളെപ്പോലെ ഒഴുകിയകലുന്ന
നേരങ്ങളിലും ,പകലുകളുടെ
അന്ത്യം കുറിക്കുന്ന നേരങ്ങളില്‍
നിന്റെ മുള്‍മുനയാര്‍ന്ന മേനികനങ്ങളാല്‍
പകര്‍ന്നു നല്‍കുന്നു സുഖാന്വേഷികള്‍ക്കായി
ഉള്ളിലൊതുക്കിയ കണ്ണുനീര്‍മണി മുത്തുക്കള്‍
വിരിയിക്കുന്നു ചുണ്ടിണ കളിലായി
പ്രാത്ഥന കളില്‍ മുഴുകുന്ന
സ്വപ്നങ്ങള്‍ നെയ്യുന്ന മൗന
തടവറകളിലെ ആശ്വാസ
നിശ്വാങ്ങളുണ്ടോ അറിയുന്നു ലോകം
Comments
പകര്‍ന്നു നല്‍കുന്നു സുഖാന്വേഷികള്‍ക്കായി
ഉള്ളിലൊതുക്കിയ കണ്ണുനീര്‍മണി മുത്തുക്കള്‍
വിരിയിക്കുന്നു ചുണ്ടിണ കളിലായി
വേറിട്ട ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട പാവങ്ങള്‍.
പകര്‍ന്നു നല്‍കുന്നു സുഖാന്വേഷികള്‍ക്കായി
ഉള്ളിലൊതുക്കിയ കണ്ണുനീര്‍മണി മുത്തുക്കള്‍
വിരിയിക്കുന്നു ചുണ്ടിണ കളിലായി
ആശംസകള്‍....
സ്വപ്നങ്ങള്‍ നെയ്യുന്ന മൗന
തടവറകളിലെ ആശ്വാസ
നിശ്വാങ്ങളുണ്ടോ അറിയുന്നു ലോകം.....
അധികമാരും അറിയാന്‍ ശ്രമിക്കാത്ത വേറിട്ട ജീവിതങ്ങളെ വരച്ചു കാട്ടിയ കുറച്ചു വരികള്‍ ....നന്നായിരിക്കുന്നു .. ആശംസകള്‍ ...!