ഞാന്‍

ഞാന്‍ 


ചമ്രം പടഞ്ഞിരുന്നു
ചമ്രവട്ടത്തിന്നപ്പുറമെന്ത്ന്നു  
ചിരിപടര്‍ത്തും ചിന്തകളിതാ 
ചോദ്യ ചിഹ്നമായിമാറുന്നു  
ചൂതാടി കള്ളപ്പകിട തിരിച്ചു  
ചതിയുടെ കുട്ടുകാരനാകും ശകുനിയല്ല 
ചാരത്ത്ണച്ചങ്ങു  
ചാലെ കെട്ടി പുണര്‍ന്നു 
ചിതയോടുയടുപ്പിക്കാന്‍ ഒരുങ്ങിയ 
ചടുല മാനസനാം ധൃതരാഷ്ട്രരല്ല 
ചക്രം തിരിച്ചു  യുദ്ധത്തില്‍ 
ചിത്രവധങ്ങളൊക്കെ നടത്തി 
ചടുലതയോടെ മടങ്ങുന്നവര്‍ക്ക് നേരെ 
ചോദ്യ ശരങ്ങള്‍ തൊടുത്തു വിടാന്‍ ഞാന്‍ 
ചാര്‍വാകനല്ല ,പിന്നയോ 
ചര്‍വ്വിത  ചര്‍വണം നടത്തി 
ചികിത്സിച്ചു ഉണര്‍ത്താന്‍ ചരകനുമല്ല 
ചിതലെടുക്കും ചിന്തകളാല്‍ 
ചാണയിലുരച്ചു   നീതി പകരാന്‍ ചാണക്ക്യനുമല്ല   
ചിരം ജീവിയാകാനുള്ള ത്വരയില്ലാതെ 
ചരിക്കുന്ന ഞാന്‍ ആര് എന്നു അയറിയാതെ

==============================================
ചങ്ങാതിമാര്‍ക്ക് ഒരു കുറിപ്പ് 
'ച'കാരത്താല്‍  എഴുതിയതിനു ശകാരം അരുതേ 
  

Comments

എന്നാലും ഒന്നും വെളിപ്പെടൂ വെളിച്ചപ്പാടെ ..ആരാണീ ദേഹത്ത് ??? :)
keraladasanunni said…
എല്ലാ വരികളും '' ച '' യില്‍ തുടങ്ങുന്നു.
ചപലമായ സുഖത്തില്‍
ചിന്തിച്ചു കൂട്ടൂന്നു ഞാന്‍ തന്നെ എല്ലാം
ചതിച്ചു നേടാം എന്നിക്കെല്ലാം
ചമ്പലാകുമ്പോള്‍ കൂട്ടിനു എരിഞ്ഞ
ചമത പോലും വേറിട്ടകലുന്നു
സീത* said…
‘ച’കാരത്തിൽ ഒരു സ്വത്വാന്വേഷണം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “