സായാഹ്നത്തില്‍



സായാഹ്നത്തില്‍ 

ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുമ്പോള്‍ 
കടന്നു പോയ വഴികളൊന്നു തിരിഞ്ഞു നോക്കുന്നേരം 
മധുരവും ഉപ്പാര്‍ന്നതും കൈയ്യപ്പും  പുളിര്‍പ്പുമായി 
രസന ചക്ഷുക ശ്രവണ ഹ്രാണങ്ങളൊക്കെ  
പ്രാണനെ അനുദാവനം ചെയ്യതു പിന്തുടരവേ
വിഷമഘട്ടങ്ങളൊക്കെ മുള്ളുപോലെ തറക്കുന്ന 
നേരത്ത് പുഞ്ചിരി പൂക്കളായ് മനം ത്രസിക്കുമനു -
ഭവങ്ങളുടെ തീ ചൂളയില്‍ വെന്തുയുരുകി പക-
പാകമായി മാറുമ്പോഴുമാഗ്രഹങ്ങളെല്ലാം
പല്ലു കാട്ടി ഭീതിയാലെ പുറകെ വന്നകറ്റുന്നു 
പെറ്റു പോറ്റിയവരുടെ ക്രുരത സഹിച്ചും   
ഇനിയെത്ര കാതങ്ങളും ഇടനാഴികളും
താണ്ടണമോയെന്നറിയാതെ ഇരിപ്പു 
ഈ തണലുതരുമിയന്ത്യമയാര്‍ന്നൊരു 
പച്ചിപ്പും കാത്തു         

Comments

ഒടുവില്‍ യാത്ര എങ്ങനെ തുടങ്ങിയോ അങ്ങനെ തന്നെ അവസാനിക്കുന്നു ...ഇടയ്ക്ക് മക്കളായി വന്നവര്‍ വെറും കൊള്ളക്കാര്‍ അവര്‍ക്ക് വേണ്ട സ്നേഹം കവര്‍ന്നിട്ട് നമ്മളെ വഴിയി തള്ളി
സീത* said…
ജീവിത സായന്തനത്തിന്റെ ദൈന്യമാർന്ന മുഖം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “