അറിക കപട ലോകമേ

അറിക കപട ലോകമേ 


തപം ചെയ്യത് മൗനമായി ബീജമായി 
താപമെന്തെന്നറിയാതെ ഭ്രൂണമായി 
മായിക ലോകത്തിന്‍ കാപട്യമറിയാതെ 
മിടിക്കുമമ്മ തന്‍ ഹൃദയ സ്പന്തന 
താളത്തിന്‍  സ്വന്തനത്തില്‍ 
തമോ ഗര്‍ത്തത്തില്‍ നിന്നും 
വിശ്വ വിരാട്ട് രൂപത്തിന്‍ 
സ്ഥിതിയില്‍ വന്നു പിറക്കവേ 
കടമെന്നു തീര്‍ക്കുമെന്ന് അറിയാതെ 
കടംകൊണ്ടാജീവിതം തന്നൊരു 
പെറ്റവളെ പോറ്റാതെ 
പെരുവഴിയിലേക്ക് തള്ളുമി 
ഇന്നിന്റെ ലോകമേ നിനക്കും 
ഇതുപോല ഒരു ദിനം വരുമെന്ന്  അറിക

Comments

ജനിപ്പിച്ചു എന്ന തെറ്റിന്റെ ശിക്ഷയായിരിക്കും അവസാനകാല കരഗൃഹവസവും,, പത്തുമാസം കഠിന തടവും ...പിഴയായി മുലപ്പാലൂട്ടും ....
keraladasanunni said…
പെറ്റവളെ പോറ്റാതെ പെരുവഴിയിലേക്ക്
തള്ളുമി ഇന്നിന്റെ ലോകമേ നിനക്കും
ഇതുപോല ഒരുദിനം വരുമെന്ന് അറിക

ആ അറിവാണ് വേണ്ടത്.
MINI.M.B said…
പ്രസക്തമായ കവിത.
സീത* said…
ഈ ലോകം ഇങ്ങനെ തന്നെ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “