ഭൂപെൻ ഹസാരിക അന്തരിച്ചു
ഭൂപെൻ ഹസാരിക അന്തരിച്ചു
ജനനം | 1926 8 സെപ്റ്റംബർ ഗുവാഹത്തി, ഭാരതം |
---|---|
മരണം | 2011 നവംബർ 5(പ്രായം 85) |
പ്രവർത്തന മേഖല | Singer, Musician, Poet,Filmmaker, Lyricist |
പുരസ്കാരങ്ങൾ | ദാദാ ഫാൽക്കെ അവാർഡ് |
ബാല്യകാലവും പഠനവും
ആസ്സാമിലെ സദിയ എന്ന സ്ഥലത്താണ് ഭൂപൻ ഹസാരികയുടെ ജനനം. ബാലപ്രതിഭയായ ഭൂപൻ തന്റെ പത്താമത്തെ വയസ്സിൽ തന്നെ സ്വന്തമായി പാട്ടെഴുതി ആലപിക്കുകയുണ്ടായി. ഇന്ദ്രമലതി എന്ന ആസ്സാം തിയറ്ററിനു വേണ്ടിപ്രവർത്തിക്കുമ്പോൾ(1939) അദ്ദേഹത്തിന് വയസ്സ് 12. 1942 ൽ കോട്ടൺ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് ആർട്ട്സ് പൂർത്തിയാക്കി ബനാറസ് ഹിന്ദു സർവകലാശാലയിൽ ബി.എ. ക്ക് ചേർന്നു. 1944 ബി.എ. നേടിയ അദ്ദേഹം രാഷ്ട്രതന്ത്രശാസ്ത്രത്തിൽ 1946ൽ ബിരുദാനന്തരബിരുദവും നേടി[2]. 1954 ൽ ന്യൂയോർക്കിലെകൊളംബിയ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി യും കരസ്ഥമാക്കി."വയോജന വിദ്ധ്യാഭ്യാസത്തിൽ ദൃശ്യ-ശ്രാവ്യ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിന് ഭാരതത്തിലെ അടിസ്ഥാന വിദ്ധ്യാഭ്യാസത്തെ തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ" എന്നതായിരുന്നു പി.എച്ച്.ഡി യുടെ വിഷയം.
കലാജീവിതം
ഭൂപൻ ഹസാരിക തന്റെ തെളിമയാർന്നതും ഇളം ശബ്ദത്തിലൂടെയുമുള്ള ഗാനാലാപനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു ഗാനരചയിതാവ് എന്ന നിലയിൽ വൈവിദ്ധ്യപൂർണമായ വിഷയങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള കാവ്യത്മക ശൈലിക്കുടമയാണ് അദ്ദേഹം. നാടോടി സംഗീതത്തിൽ സമകാലീന സ്പർശങ്ങൾ സന്നിവേശിപ്പിച്ചുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ സംഗീതരചന. ആദ്യം ഒരു ബാലകലാകാരനായും പിന്നീട് ഒരു സംവിധായകനായുമാണ് ഭൂപൻ ആസ്സാം ചലച്ചിത്ര വ്യവസായ രംഗത്ത് സജീവമാകുന്നത്. ആസ്സാമിനെ കൂടാതെ പശ്ചിമബംഗാൾ, അയൽരാജ്യമായ ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രശസ്തനാണ് ഭൂപൻ ഹസാരിക.
വ്യക്തിജീവിതം
വിവാഹിതരായിട്ടില്ലങ്കിലും 38 വർഷമായി ഒരുമിച്ച് കഴിയുന്ന കല്പന ലജ്മി ഭൂപെന്റെ ജീവിതപങ്കാളിയാണ്. ഭൂപെന്റെ ആദ്യ ഭാര്യ പ്രിയം ആണ്.മകൻ തേജ്.[4].
]അന്ത്യം
ശ്വാസകോശസംബന്ധമായ അസുഖം മൂലം മുംബൈയിലെ കോകിലാബെൻ ആസ്പത്രിയിൽ വച്ച് 2011 നവംബർ 5-ന് അന്തരിച്ചു[5].
പുരസ്കാരങ്ങൾ
- 1992 ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ്
- സംഗീത നാടക അക്കാദമി പുരസ്കാരം
- അസ്സാം രത്ന അവാർഡ്
- പത്മഭൂഷൺ ആദരം
- 1977 ൽ മികച്ച സംഗീതജ്ഞനുള്ള ദേശീയ പുരസ്കാരം
all details from http://ml.wikipedia.org
'ഭാരതരത്ന ' ഭുപെന്‍ ഹസാരികയുടെ പ്രസിദ്ധമായ ഗാനം
Comments