ഇന്നു പിറവി ദിനം (ദീനം )
ഇന്നു പിറവി ദിനം (ദീനം )
തിരുവതാകുറിന്റെ കുറും
കൊച്ചിയുടെ കുതിപ്പും
മലബാറിന്റെ കുട്ടായിമ്മകളും
ചേര്‍ന്ന് കേരള പിറപ്പു ഉത്സവ-
മാഘോഷിക്കുമ്പോളിന്നു
തീരുവകളും കുറും
കൊച്ചു സ്വപ്നങ്ങളും
മലയോളമുയരും ബാറുകളും
കടം കയറും മളങ്ങള്‍ വില്‍ക്കുന്ന
കാഴ്ചകളെത്ര കഠിനമയ്യോ
ശിവ ശിവാ കര്‍ത്താവേ അള്ളാവേ
കാത്തോണമേ !!!!?????
Comments
പരശു രാമന്‍ മഴു എറിഞ്ഞു തീര്‍ത്തു എടുത്ത കേരളം
വട്ട മാങ്ങാ വട്ടം ചെത്തി ഉപ്പിലിട്ട കേരളം
പടവലങ്ങ കല്ല് കെട്ടി വളവു തീര്‍ത്ത കേരളം
ഉഴുന്നരച്ചു നടു തുളച്ചു വടകള്‍ തീര്‍ത്ത കേരളം
... അരി ഇടിച്ചു പൊടി വറത്ത് പുട്ട് ചുട്ട കേരളം
കൊച്ചു കൊച്ചു മങ്കമാര്‍ സെറ്റ് ഉടുത്ത കേരളം
സെറ്റ് ഉടുത്ത മങ്കമാരെ സൈറ്ടടിച്ച കേരളം"
.........................................................
ഏവര്‍ക്കും ഒരിക്കല്‍ കൂടി കേരള പിറവി ആശംസകള്‍..
കാത്തോണമേ ......
എല്ലാരെയും കാത്തുകൊള്ളേണമേ ....
കേരള പിറവി ആശംസകള്‍.....
കൊമ്പന്റെ വമ്പാര്‍ന്ന കവിത ഇഷ്ടമായി