E = MC^2
E = mc2.
ക്രൗഞ്ചപ്പക്ഷിക്കും വേടനും ജന്മം
നല്‍കിയവര്‍ തന്നെ അല്ലെ
മത്തഗജത്തിന്‍ ശബ്ദത്താല്‍
വെള്ളം നിറക്കാന്‍ പ്രേരിപ്പച്ചതും
അമ്പെയ്ത് അന്ധ വൃദ്ധദമ്പതികളുടെ
ശാപമേറ്റു വാങ്ങാന്‍ ഇടയാക്കിയതും
മന്ഥരയുടെ മനസ്സില്‍ മന്ത്രിപ്പിച്ചുടനെ
കയ്യോടെകൈകേയിക്കു രണ്ടു വരം
വാങ്ങുവാനും പ്രയോഗിക്കുവാനും പ്രേരിപ്പിച്ച ശക്തിയേത്
രാമനോടൊപ്പം സീത പോകുവാനും
ഉര്‍മ്മിളയെ വിട്ടു ലക്ഷ്മണന്‍ പ്രേരിതനായതും
ശൂർപ്പണഖയുടെ കണ്ണുനീരുകണ്ട് മായാമാനിനെ അയച്ചു
രാവണന്‍ സീതയെലക്ഷ്മണ രേഖയും കടത്തി
ലങ്കക്ക് ഒപ്പം തന്റെ വിനാശത്തിനു കാരണമാക്കിയ
രാവണന്റെ മനസ്സില്‍ തോന്നിപ്പിച്ചതാര്‍
ഇതിനൊക്കെ ഉത്തരം തേടുന്നതിനും മുന്‍പ്
ഞാന്‍ എന്നോടു ചോദിച്ചു പോകുന്നു
ഞാന്‍ ആരാണെന്നു
അതിനു ഉത്തരം കിട്ടുമ്പോള്‍ എല്ലാം
ശരിയാകുമെന്ന് കരുതി ഉരുവിട്ടു "E = mc2 " യെന്നു.
Comments