ദുഖത്തിന്‍ സൂക്ഷിപ്പുകാര്‍

കണ്ണുനീര്‍ കണം വീണു ഉടയുന്നതും


ഹൃദയം തകരുന്ന ശബ്ദവും

ഇന്നുവരെ ആരും കേട്ടതില്ല

അഥവാ അങ്ങിനെ ഉണ്ടായിരുന്നുയെങ്കില്‍!!!!!!????....

***************************************************************************

എന്താണോ ആവോ നിന്നോട്

വിശ്വാസമേറെയായ് തോന്നുന്നത് ?

നിന്നെ കുറിച്ച് ഓര്‍ക്കുന്നതും

എന്തെ ഇത്ര സുഖം മുളവാക്കുന്നത് ?

കേട്ടിരിക്കുന്നു പ്രണയത്തിന്റെ നോവിന്

മധുരം മേറെയുണ്ടെന്ന്

പിന്നെ എന്തിനാണ് ഈ കണ്ണുനീര്‍

*************************************************************************

എല്ലാവര്ക്കും എല്ലാം കിട്ടുകയില്ല

നദിയുടെ എല്ലാ ഓളങ്ങള്‍ക്കും

കരയെ പ്രാപിക്കാനാകുകയില്ല

ഇത് ഹൃദയം കവരുന്നവരുടെ

ലോകമാണ് സുഹുര്‍ത്തെ

എന്നാല്‍ ചിലരോട് തോന്നുന്നത്

മറ്റു ചിലരോട് എന്തെ തോന്നാത്തത് ?

************************************************************************

ചിരിച്ചു തിമിര്‍ത്തു നടക്കുമെന്നെ കണ്ട്

ലോകം പറയും ഇവന് ദുഖമില്ലെയെന്നു

എന്നാല്‍ ഇവര്‍ അറിയുന്നുവോ

ദുഖത്തിന്‍ പൂവ് വിരിയും

തോട്ടത്തിന്റെ ഉടമസ്ഥന്‍ ഞാന്‍ തന്നെയെന്ന്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “