നിന്റെ പേരാണോ ............???!!!!!

നിന്റെ പേരാണോ ............???!!!!!



നിനക്ക് വിയര്‍പ്പിന്റെയും


മുല്ല പൂവിന്റെ ഗന്ധമറിയും

വീര്യമേറിയ അന്തിയുടെ ലഹരിയും

വെയിലിന്റെ പൊള്ളലുമറിയാത്ത

രാവിന്‍റെ കുളിരുമടങ്ങിയതും

കാണാഞ്ഞാല്‍ വ്യാകുലമാകുന്നതും

വിശപ്പും ദാഹവും ഒഴിയുന്നതും

സ്വപ്നാടനവും ഉറക്കമില്ലാതെയാകലും

പരിഭവവും പിണക്കങ്ങളും

ഇണക്കങ്ങളും അടങ്ങുന്ന നിന്നെ കുറിച്ച്

എഴുതിയാല്‍ തീരാത്തതുമായ നിന്റെ

പേരാണോ പ്രണയമെന്നത് ...????!!!!!!!!

Comments