മറവികള്‍

അവള്‍ പറഞ്ഞത്


നിന്റെ വാക്കുകളുടെ തീക്ഷണത

മൗനമാര്‍ന്ന ചിന്താ മണ്ഡലങ്ങളെയും

തുളച്ചു കൊണ്ട് കണ്ണില്‍ കണ്ണില്‍

നോക്കാനാകാതെ തല കുനിക്കെണ്ടതായി വന്നു



ദൈവം മറന്നത്



നിനക്ക് വേണ്ടി മരിക്കാനും തയ്യാറാണ്

മരിച്ച് പരലോകത്തു ചെല്ലുമ്പോള്‍

നിന്റെ പേരു പറയുകില്‍ ദൈവവും

അവിടേക്ക് വിളിച്ചു വരുത്തി നിന്നെ

ചുണ്ടോടു അടുപ്പിച്ചതിനു ശേഷമേ

ചഷകം താഴെ വക്കുകയുള്ളു

അതാണ് നിന്റെ ലഹരിയുടെ ശക്തി



നിലാവ് മറന്നവര്‍

നിലാവ് പതിക്കുന്നത്

നക്ഷത്രങ്ങളില്‍ നിന്നുമല്ല

പിന്നെ എന്തിനു നീ വേറുതെ

കണ്ണ് എഴുതി പൊട്ടു തൊട്ടു

നക്ഷത്രങ്ങളിലേക്കു നിഴിനട്ട് ഇരിക്കുന്നത്



മുന്നില്‍ ഉണ്ടെങ്കിലും

നിദ്രയെത്തും മുന്‍മ്പേ

തുറന്നിരുന്ന എന്‍ കണ്ണുകള്‍

ഈ പ്രപഞ്ചം മുഴുവനും പരതി

നീ എന്‍റെ മുന്നില്‍ ഉള്ളപ്പോളും



മറവി

സമയം എന്നോടു പിണങ്ങി

വാക്കുകള്‍ സ്ഥാനം തെറ്റി

ആശംസകളുടെ വേദന

മാത്രം എന്റെ ഹൃദയത്തില്‍

പാടാന്‍ ഒരുങ്ങിയ പാട്ടു ഞാന്‍ മറന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “