നിറം മങ്ങിയ ഓട്ടോഗ്രാഫ്
അവനറിയുനുണ്ടോ പ്രണയത്തിന്റെ
തീവ്രത എത്രയെന്നു
അവന്‍ തന്ന പുഷ്പ്പം
ബോട്ടണി പുസ്തകത്തിലിരുന്നു
വീര്‍പ്പു മുട്ടുന്നു മറ്റുള്ള പൂക്കലോടോപ്പം
******************************************************************************
വരാന്തകള്‍ ഇടനാഴികള്‍
പുറം തിരിഞ്ഞു നിന്ന് സുവോളജി പഠിക്കുമ്പോള്‍
അവരുടെ പഠിത്തങ്ങളും തീസിസ്സുകളും
പലവഴി പിരിഞ്ഞു
പള്ളിയിലെ കുമ്പസാര കൂട്ടിലും
പാളങ്ങളുടെ സമാന്തരങ്ങള്‍ക്കു കുറുകേയും
മറ്റുചിലര്‍ റെജിസ്റാര്‍ കച്ചേരിയുടെ
തടിച്ച പുസ്തകത്തില്‍ തല പുഴ്ത്തുമ്പോള്‍
മറ്റു ചിലര്‍ അനന്ത വിഹായസ്സിനെ തേടി പറന്നകലുന്നു
********************************************************************************************
കുത്തി കുറിച്ച വര്‍ണ്ണ കടലാസ്സുകള്‍
കാല പഴക്കത്തില്‍ നിറം മങ്ങി
കലാലയത്തിലെ പിരിയാനാവാത്ത
അക്ഷരകുട്ടങ്ങള്‍ കാലുകുട്ടി കെട്ടി പഴമണമേറ്റു
മുഖം കുനിച്ചു നില്‍ക്കുന്നു ഈ ഓട്ടോ ഗ്രാഫിനുള്ളില്‍
Comments