ചിതലരിക്കാത്ത സത്യങ്ങള്‍

സെക്രട്ടറിയെറ്റിന്റെ ഭിത്തിയിലെ



വിള്ളലില്‍ നിന്നും മുദ്രാവാക്യത്തിന്റെ കൊലച്ചിരി


*****************************************************************


അമ്പലപറമ്പിലെ


ആന ചവിട്ടി കൊന്നവന്റെ


മുകളില്‍ ചിറകു വച്ച് അഴിമതിയുടെയും


വാണിഭത്തിന്റെയും പുച്ഛചിരി


***************************************************************************


ആളില്ലാ പാര്‍ട്ടിയുടെ


അഘിലേന്ത്യ പ്രസിഡന്റ്


ഹര്‍ത്താല്‍ പ്രഖ്യാപിച്ചു


ഹര്‍ത്താലില്‍നിന്നും


ബാറും ബിവറെജും ഒഴിവാക്കി


*************************************************************************************


റിയാലിറ്റി ഷോയില്‍ നിന്നും


പുറത്തായവന്‍ ജീവിതം ഒടുക്കുമ്പോള്‍


വിജയിച്ചവനു ഫ്ലാറ്റ് കിട്ടി


നികുതി കൊടുക്കുവാന്‍ പണമില്ലാതെ ഫ്ലാറ്റായി


*********************************************************************************


ഋുതു കന്യകള്‍ മറ പുരയിലേറി


അവിടെയും പ്രശനം മൊബൈല്‍ ക്യാമറ


**********************************************************************************


അങ്ങാടിയില്‍ തോറ്റതിന്


വിളവു തിന്നുന്നു കോടതിയെന്നു


നേതാവു മൊഴിഞ്ഞു


പല്ലി ചൊല്ലി ,


കുടെ നിന്നവര്‍ പറഞ്ഞു സത്യമെന്ന്


*************************************************************************************






വാലില്ലാത്തവന്‍ ടൈകെട്ടി


റോസാപ്പു വാങ്ങി


ചവിട്ടിയരക്കുന്ന ദീനം


അതെ അതുതന്നെ നാടന്‍ സായിപ്പിന്റെ


വാലന്‍ ടൈന്‍സ് ഡേ

Comments

Anees Hassan said…
ചില കാലങ്ങളില്‍ രൂക്ഷമായി എഴുതണം . തല്ലണം ....തലോടല്‍ പോര ...
അപ്രിയ സത്യങ്ങള്‍ ഇങ്ങനെ വിളിച്ചു കൂവല്ലേ..
നമ്മുടെ നാട് പുരോഗമിക്കുകയല്ലേ
viswamaryad said…
മുകളില്‍ ചിറകു വച്ച് അഴിമതിയുടെയും വാണിഭത്തിന്റെയും പുച്ഛചിരി...... നന്നായീ...... വിശ്വം.
ഇതിലെ വരികള്‍ അകന്ന് ഒട്ടും റീഡബിള്‍ അല്ല.
സെറ്റിങ്സ് മാറിയാല്‍ ശരിയാവുമെന്നു തോന്നുന്നു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “