മഞ്ഞുതുള്ളിയിലെ അരുണൻ
മഞ്ഞുതുള്ളിയിലെ അരുണൻ ഒരുമഞ്ഞുതുള്ളിയിൽ അരുണന്റെ ചെറുമുഖം അരുമയായ് പുഞ്ചിരി തൂകിടുമ്പോൾ, അതിലൂടെയീ ലോക സൗന്ദര്യമാകെയും എൻ മിഴിമുന്നിൽ നർത്തനമാടിടുന്നു. പുലരിക്കതിരൊന്നിൽ പൂവിതൾ നനയുമ്പോൾ, കാറ്റിന്റെ വിരലുകൾ പാട്ടായ് തലോടുന്നു. മഞ്ഞിൻ കണങ്ങളിലെ വർണ്ണങ്ങൾ ചാലിച്ച് പ്രകൃതി തീർക്കുന്ന ചിത്രമായി നീളുന്നു. ഒരു നിമിഷമെങ്കിലും കാലമൊന്നു നിന്നെങ്കിൽ, ഈ കാഴ്ചയിലലിയാൻ മനം കൊതിച്ചുപോകും. രചന: ജീ ആർ കവിയൂർ 12 -09-2026 (തിരുവല്ല, കവിയൂർ)