Posts

Showing posts from April, 2025

മധുരാധിപതേ ശരണം ശരണം

വദന മധുരമാർന്ന അധരചുംബനത്താലൊ-  ഴുകുമാ മുരളികയിൽ ഹൃദയ രാഗലസിതം സംഗീതം നയന മനോഹര ചലിതം ഭ്രമര നൃത്യമതു ഗമനം പീതവസ്ത്രം ശോഭിതം  ഗോരോജന തിലകം സുന്ദരം ഭുക്തം ഹരണം നിത്യം വിമതമതു രോഗശമിതം  കൃഷ്ണം ഗോവിന്ദം വാസുദേവം  ചരണം സ്മരണം തവ രൂപം മീരാ രാധാ മാധവം മധുരതരം ഗോവർദ്ധന പൂജിതഹിതം മംഗളഭാഗ്യം പുണ്യമത് ദർശനം മധുരാധിപതേ ശരണം ശരണം ജീ ആർ കവിയൂർ 30 04 2025 

ഏകാന്ത ചിന്തകൾ – 180

ഏകാന്ത ചിന്തകൾ – 180 ഒരിക്കലും മറവിക്ക് വഴങ്ങാതെ മനസ്സിൽ തിരിയുന്ന മിഴിത്തുള്ളികളായി ഒരു ചിരിയുടെ നിഴൽപോലെ അവൻറെ സാന്നിധ്യം നിലകൊള്ളുന്നു കണ്മണികൾ കാത്തു നില്ക്കുമ്പോൾ സ്വപ്നങ്ങളിൽ മിഴിയോളം ചേർന്നുനിൽക്കും നെടുവീർപ്പുകളിലൊരു നാദമായ് മനസ്സ് പോലെ ആരെയും ആഗ്രഹിക്കും കൈയടക്കാനാവാതെ ഒഴുകിയപ്പോൾ വ്യക്തമല്ലാത്ത ഹൃദയത്തിന്റെ നൊമ്പരമാകുമ്പോൾ പുണ്യാളന്മാരെ പോലെ മറവിയിൽ ഒളിച്ചിരുന്നാൽ പകലുകളിൽ പോലും രാത്രി നിറയുന്നു. ജീ ആർ കവിയൂർ 30 04 2025 

ഏകാന്ത ചിന്തകൾ – 179

ഏകാന്ത ചിന്തകൾ – 179 നാളുകളിലൊളിഞ്ഞെഴുതിയ നമ്മുടെ ഓർമപുസ്തകം തുറക്കുമ്പോൾ, പഴയ വഴികളിലേയ്ക്ക് വീണ്ടും ചിന്തയുടെ ചങ്ങലയറ്റുപോയത് പോലെ” മാറിയ കാലം മുന്നിലായപ്പോൾ മറഞ്ഞു നിൽക്കുന്ന പുതിയ പാഠങ്ങൾ, പുതിയ വെളിച്ചം കാത്തിരിപ്പോടെ വിചാരങ്ങൾക്ക് ചിറകുകൾ വേണം. മറയാതെ കാണാൻ കണ്ണുകൾ വേണം, മനസ്സിൽ പുതുമയുടെ വെളിച്ചത്തിൽ ജീവിതം എഴുതാൻ പുത്തിയവരികൾ തേടുന്നു, ചിന്തയെ മാറ്റുക — ദിശ താനേ മാറും. ജീ ആർ കവിയൂർ 29 04 2025 

നിനക്കായി(तेरे लिए) ഗസൽ

നിനക്കായി (तेरे लिए) ജീ ആർ കവിയൂർ 30.04.2025 കല്പാന്ത്യം വരെ കാത്തിരുപ്പു ഞാൻ നിനക്കായി, ഓർമ്മകളിൽ ജീവിച്ചിരിക്കുന്നു ഞാൻ നിനക്കായി। രാത്രിയിൽ ശ്വാസങ്ങൾ മുഴുവൻ നിൻ സാന്നിദ്ധ്യം തേടി, മൗനം പോലും കഥകൾ ചമക്കുന്നു നിനക്കായി। ഋതുക്കൾ ഒക്കെ തനിയെ പോകുന്നിടത്തിലും, ഹൃദയം പാടുന്നു മധുരം നിനക്കായി। കണ്ണുകളിൽ പഴയ ചിത്രങ്ങൾ നിഴൽപോലെ, എഴുതി ഞാൻ എത്രോ ഭാവങ്ങൾ നിനക്കായി। സ്വപ്നങ്ങളിൽ നീ പുഞ്ചിരിയോടെ വരുന്നു എന്നും, ലഭിച്ചു ഒരു വരമായി എഴുതുന്നു വരികൾ നിനക്കായി। 'ജീ ആറിനെപ്പോഴും ആഗ്രഹം നിൻ ദർശനമാണ്, ജീവിതത്തിലെ ഓരോ അക്ഷരവും നിനക്കായി।

സ്മൃതികളുടെ പാതയിൽ( ലളിത ഗാനം)

സ്മൃതികളുടെ പാതയിൽ( ലളിത ഗാനം) മിഴിനട്ടിരുന്നയെൻവാതായനപ്പടിയിൽ മനസ്സുതുളുമ്പിയ നിമി ഷത്തിൽനിന്നൊരു മൗനം പടരുന്നു! (മിഴി നട്ടിരു)  മറക്കുവാനാകുമോ പ്രിയതേ! പകുത്തതാംവഴികൾ, കിനാവുകൾ. (മറക്കുവാനാ) (മിഴി നട്ടിരുന്ന)  പിരിയുന്ന നേരത്ത് നീ മറഞ്ഞെങ്കിലും കണ്ണുനീർ പടർന്നിരുന്നൂ. (പിരിയുന്ന) സ്മൃതികളായിന്നുമാ തേങ്ങലിന്നലകൾ വന്നു തുളുമ്പുന്നു  എന്നിൽ വന്നുവിതുമ്പുന്നു. (മിഴി നട്ടിരുന്ന)  അന്നെനികേകിയ  സ്നേഹത്തിൻസ്പർശനം  തളിരിട്ടു വസന്തമായി. (അന്നെനി) ഓരോ സ്മൃതികളും മാറ്റൊലികൊള്ളുന്നു നിഴൽപോലെ നിന്നെ ഞാൻ തേടുന്നു. (നിഴൽപോലെ) (മിഴി നട്ടിരുന്ന) ജീ ആർ കവിയൂർ 29 04 2025

ഏകാന്ത ചിന്തകൾ – 177

ഏകാന്ത ചിന്തകൾ – 177 കുടുംബത്തോടുള്ള ക്ഷമ, സ്നേഹത്തിന്റെ ഭാഷ പങ്കാളികളോടുള്ള സഹനം, ആദരവിന്റെ ശബ്ദം സ്വന്തം മനസ്സിനോടുള്ള പ്രതീക്ഷ, ആത്മവിശ്വാസത്തിന്റെ കിരീടം ദൈവത്തോടുള്ള കാത്തിരിപ്പ്, വിശ്വാസത്തിന്റെ സൂര്യപ്രകാശം വാക്കുകൾക്കപ്പുറം പകർന്നു നീക്കം സഹനമെന്ന പൂവിന്‍ മധുരഗന്ധം ഹൃദയത്തിൻ‍റെ താളം ചേർത്ത് നമിക്കുന്നു പ്രതീക്ഷയുടെ പാതയിൽ ഒരിടവേള തിടുക്കമില്ലാതെ ഇഴകുന്ന സന്ദേശം സ്നേഹത്തിൻ വിളിച്ചൊരുക്കം വിശ്വാസം കൊണ്ടു വളരുന്ന കനിവ് "ജീവിതത്തിന് പകരുന്നു ദിവ്യപ്രകാശം" ജീ ആർ കവിയൂർ 29 04 2025 

സ്വപ്നനാടനത്തിന് പാട്ട്

സ്വപ്നനാടനത്തിന് പാട്ട് ഞാനൊരു പാട്ടു മൂളാം, നീ കൂടെ പാടാമോ പൂങ്കുയിലേ, നിൻ പവിഴാധരങ്ങളിൽ വിടരും പൂനിലാവിൻ ചാരുത കണ്ടു. ഋതുക്കൾ പോലും അനുരാഗത്താൽ നിന്നോടൊപ്പം ശ്രുതി മീട്ടുന്നു, പാട്ടിനൊപ്പം പകരാമോ നീ സ്വരമാധുരി ഹൃദയത്തിലേക്ക്. നിന്റെ മൊഴികളിൽ കവിതകളായ് വിരിയുന്ന പൂവുകൾ തേടുന്നു ഞാൻ, നിന്റെ മൃദുലത പോലെ മധുരം ഈ യാത്ര മുഴുവൻ പകരാമോ? ചന്ദ്രനോരമ്പര കിനാവാകുമ്പോൾ നീരാവിയായി വരാം നീയെന്നിലേക്കേ, സ്വപ്നങ്ങളിൽ ഒന്നു ചേർന്ന് പാടാം , സ്നേഹസാഗരത്തിലാഴ്ത്തിയ പാട്ട്. ജീ ആർ കവിയൂർ 28 04 2025 

നിനക്കായി കാത്തിരിപ്പിന്റെ പാതയിൽ (ഗസൽ)

നിനക്കായി കാത്തിരിപ്പിന്റെ പാതയിൽ (ഗസൽ) ജീവിതമാകെ നിന്റെ കാത്തിരിപ്പിൽ രാവും പകലും ഒരുമാക്കിയല്ലോ, ഇന്നും കണ്ണുകളിൽ നിന്റെ ഓർമയെ ഒന്നാക്കിയല്ലോ. നീ ഇല്ലാതെ ഓരോ ശ്വാസവും അപൂർണ്ണമായിത്തീർന്നു, പ്രണയത്തിന്റെ എല്ലാ ലക്ഷ്യങ്ങളും ഒന്നാക്കിയല്ലോ. ചന്ദ്രികാരാത്രികളും നിന്റെ ഓർമ്മകളില്ലാതെ വീരാനായി, ഹൃദയത്തിന്റെ എല്ലാ പ്രകാശവും ഒന്നാക്കിയല്ലോ.. നിന്റെ പുഞ്ചിരിയുടെ ഒരു നോക്കിനായി കാത്തിരുന്നേൻ, കണ്ണീരിന്റെ പരിധികളിൽ സന്തോഷം ഒന്നാക്കിയല്ലോ. തനിച്ചിരിപ്പിന്റെ രാവുകളിൽ ഞാൻ കരഞ്ഞു നനഞ്ഞു, നിന്റെ സ്വപ്നങ്ങളുടെ ചിറകുകളിൽ ജീവിതം ഒന്നാക്കിയല്ലോ. 'ജി ആർ' തന്റെ പ്രണയത്തിൽ സ്വയം മറന്നു പോയി, ഓരോ സന്തോഷവും ദുഃഖവും ഒന്നാക്കിയല്ലോ. ജീ ആർ കവിയൂർ 28 04 2025 

അനുരാഗപ്രഭ

അനുരാഗപ്രഭ അകലത്തെ അമ്പിളി അരികത്തു വന്നു നീ അകതാരിൽ വിരിയുമോ അണയാത്ത മുത്തം നിന്നിടുമോ നിന്റെ സാന്നിധ്യത്തിൽ പുലരി വെളിച്ചം എന്നിൽ സന്ധ്യാകിരണങ്ങൾ പോലെ എന്നിൽ അനുരാഗപ്രഭ തെളിയുന്നു നിന്റെ ശ്വാസത്തിൻ സുഗന്ധം എന്നിൽ ഹൃദയരാഗം ഉണരുന്നു കാറ്റിലെ നനവിൽ അറിയാതെ നിൻ പേരിൽ സ്വപ്നങ്ങൾ കാണുന്നു ജീ ആർ കവിയൂർ 28 04 2025 

"സുഖമുള്ള നോവ്"

"സുഖമുള്ള നോവ്" പിരിയുവാൻ നേരത്ത് പവിഴാ ധരങ്ങളിലെന്തേ പരിഭവമോ പിണക്കമോ പറയുക എൻ ആത്മസഖി. പതിവായ് വന്നു നീയെൻ മനസ്സിൻ്റെ വാതുക്കൽ  ഒളികണ്ണാൽ നൽകിയകന്നു അനുരാഗത്തിൻ മധുര നോവ്. പകലുകൾ രാവായ് മാറിയപ്പോൾ അകതാരിൽ നീ തേൻ പകർന്നു അറിയാതെ ഹൃദയമിടിപ്പേറ്റി  നീ എൻ സ്വപ്നവസന്തമായ്  നിനവായ് പടർന്നു നിന്നു നീ നിശീഥിനിയിൽ വന്നു പോകവേ ഞാനറിയാതെ അഴകായ് വിരിഞ്ഞു എൻ വിരൽതുമ്പിൽ പ്രണയാക്ഷരമായി. ജീ ആർ കവിയൂർ 27 04 2025 

ഏകാന്ത ചിന്തകൾ – 176:

ഏകാന്ത ചിന്തകൾ – 176:  കവിത, എന്റെ ജീവിതചാര്യ" കവിത എനിക്ക് ഒരു ചായകോപ്പയാണ്, എന്റെ ആത്മത്തിന് സാന്ത്വനമായത്. എൻ്റെ വിശ്വാസമായും, ഒരിക്കൽ മരുന്നും. എന്റെ ചെവിയിൽ മൃദുലമായി പാടുന്നു, നിശബ്ദത ഉറക്കെ പാടും ഉള്ളാലെ, കേഴ്‌വിയിലോ, ആലോചനയിലോ, സഹജമാർന്ന നിത്യ ആശ്വാസവും. പതുക്കേ ജീവിത വഴിയേ നീങ്ങുമ്പോൾ, കാലത്തിന്റെ പകലും രാത്രിയും, ചേക്കേറുമീ, അക്ഷര മരത്തിൽ തണലും അഭയവും. ജി ആർ കവിയൂർ 25 04 2025

എവിടെ മറഞ്ഞു നീ....

എവിടെ മറഞ്ഞു നീ.... മറഞ്ഞു പോയി നീ എവിടെ എൻ കണ്ണേ മൗനം നിനക്കെറെ പ്രിയപ്പെട്ടതാണെന്നു അറിയുന്നു ഞാനുമെങ്ങിനെ മനസ്സിൻ്റെ ഉള്ളിലായ് വല്ലാത്തൊരു സങ്കടം തീരെ മറക്കാനാവാതെ  തേടി ഓർമ്മയുടെ ഇടവഴിയിലൂടെ നീങ്ങിയ നേരം വിരലുകൾ തഴുകിയ ദിനങ്ങൾ കനിഞ്ഞു ഒരു തീരാനോവായി കണ്ണീരും തുളമ്പുന്നു നിനക്ക് കൊതിച്ച ഏതൊരു വേളയും കണ്ണിൽ സൂക്ഷിക്കുമ്പോഴും അവിശ്വസനീയമായത് മിഴികളിൽ തെളിയുന്നുമാ വസന്തകാലം ഇനി മാത്രം ഒരു ഹൃദയത്തിന്റെ ജ്വാലയായി ജീ ആർ കവിയൂർ 25 04 2025 

ഇനി എത്ര നാളിങ്ങനെ..?!

ഇനി എത്ര നാളിങ്ങനെ..?! കരം ഗ്രസിക്കുവാനുണ്ടായിരുന്നു കരളിലെ സ്വപ്നങ്ങൾ മനസ്സിലാകുവാൻ കഴിയാതെ പോയല്ലോ കയ്യിൽ വന്നത് കലർപ്പില്ലാത്ത മനസ്സ് മാത്രമിന്ന് കണ്ടില്ലെങ്കിലും ഉൾകണ്ണുകളാൽ കാലം താണ്ടി ഋതുക്കൾ മാറിയാലും കണ്ണീരൊഴുക്കാതെ കവിതയുടെ വിത തേടുന്നു കാണുന്നില്ലേ വിരൽ തുമ്പിൽ വിരിയും കന്മദപ്പൂ പോലുള്ള ഹൃദയാക്ഷരങ്ങൾ കണ്ടില്ലെന്ന് നടിക്കുവാൻ മൗനമെന്ന കാരിരുമ്പു കവചമെത്ര നാളിനിയണിയും പ്രിയതേ? ജീ ആർ കവിയൂർ 26 04 2025     

വീരമരണങ്ങൾ രാജ്യത്തെ ഒന്നിപ്പിക്കുന്നു"

വീരമരണങ്ങൾ രാജ്യത്തെ ഒന്നിപ്പിക്കുന്നു"  പടിഞ്ഞാറൻ കാറ്റിൽ പൊടിയണിയുമ്പോൾ പടയാളികളുടെ പാദങ്ങൾ നിലം തേടുന്നു ആകാശത്ത് പൊള്ളുന്ന ഗന്ധം ഭയത്തിന്റെ നിറമണിയുമ്പോൾ – നിരാശയും വേദനയും ഒന്നാകുമ്പോൾ, നിശ്ശബ്ദമായ ഒരുക്കങ്ങൾ പുതിയൊരു തുടക്കം, അടഞ്ഞു പോയ ഓരോ വാതിലിലേക്കും. മൺപുഴ കനത്ത നാളുകൾ സ്വാതന്ത്ര്യത്തിന്റെ കനിഞ്ഞ പതാക ഇന്നു തരംഗം പിടിക്കുന്നു — ദു:ഖം പകരുന്ന ഒരു പുതിയ കഥ. വീണുപോയ പൂക്കൾക്കു പകരം പുതുതായി വിടരുന്ന പുഞ്ചിരി മരവിപ്പിനുമപ്പുറം ഒരാശ്വാസം രാജ്യം ഉണരുന്നു ഒറ്റകെട്ടായി… ജീ ആർ കവിയൂർ 26 04 2025 

വിറക്കും വിരലുകളിൽ കവിത

വിറക്കും വിരലുകളിൽ കവിത കുന്നിക്കുരു പെറുക്കി കൂട്ടി കുഞ്ഞിളം ചുണ്ടിൽ തെളിയും കാക്കപ്പൂ ചേലുമായ് വന്നിതു കാറ്റു നറൂമണവുമായ് തലോടി  കർണ്ണികാരങ്ങൾ പൂവിട്ടയകന്നു കാക്കപ്പോന്ന് അടർത്തിയെടുത്ത് കണ്ണൻ ചിരട്ടയിൽ തുമ്പപ്പൂ നിറച്ചു  കളിച്ച ബാല്യമേയിയോർമ്മമാത്രം കരിമഷി ചേലും കരിവള കിലുക്കവും കോലുസ്സിൻ കൊഞ്ചലുകൾക്കായ്  കാതോർത്തു കടകണ്ണ് എറിഞ്ഞതും കാൽ നഖം കൊണ്ട് കളം വരച്ച യൗവനമേ കണ്ടതൊക്കെയൊർമ്മ ചെപ്പിലൊതുക്കി കഴിയും നരാകേറാ മനസ്സുകളിൽ മെല്ലെ കഴിഞ്ഞു പോയ കാലത്തിൻ്റെ ആനന്ദം കവിയുടെ വിറക്കും വിരലുകളിൽ കവിത ജീ ആർ കവിയൂർ 26 04 2025 

ഏകാന്ത ചിന്തകൾ – 175

ഏകാന്ത ചിന്തകൾ – 175 ചൂടുള്ള കാറ്റ് ചുറ്റിപ്പറ്റുന്ന നേരം, വെയിൽ കനക്കുന്നു, വറ്റുന്നു നീരം. കുടിയിരുപ്പില്ലാത്തവർ വലയുന്നു, ഒറ്റ തുള്ളിവെള്ളം തേടി ചുറ്റുന്നു. ദൈവം നൽകിയ ജലം വിലമതിക്കണം, ഓരോ തുള്ളിയും സംരക്ഷിക്കണം. പതിയെ കുടിച്ചാൽ ജീവൻ കാത്തിടാം, വൃത്തിയുള്ള വെള്ളം എല്ലാർക്കും കിട്ടണം. നദികൾക്കും കിണറുകൾക്കും കാവൽ നല്കാം, വൃക്ഷങ്ങൾ നട്ട് നിഴലുണ്ടാക്കാം. ഭൂമിയെ സ്നേഹിച്ച് കാത്തു നോക്കൂ, നമ്മുടെ വരുംകാലം അതിൽ ആശ്രിതം. ജി ആർ കവിയൂർ 25  04 2025

ഏകാന്ത ചിന്തകൾ – 174

ഏകാന്ത ചിന്തകൾ – 174 ചൂടുള്ള കാറ്റ് ചുറ്റിപ്പറ്റുന്ന നേരം, വെയിൽ കനക്കുന്നു, വറ്റുന്നു നീരം. കുടിയിരുപ്പില്ലാത്തവർ വലയുന്നു, ഒറ്റ തുള്ളിവെള്ളം തേടി ചുറ്റുന്നു. ദൈവം നൽകിയ ജലം വിലമതിക്കണം, ഓരോ തുള്ളിയും സംരക്ഷിക്കണം. പതിയെ കുടിച്ചാൽ ജീവൻ കാത്തിടാം, വൃത്തിയുള്ള വെള്ളം എല്ലാർക്കും കിട്ടണം. നദികൾക്കും കിണറുകൾക്കും കാവൽ നല്കാം, വൃക്ഷങ്ങൾ നട്ട് നിഴലുണ്ടാക്കാം. ഭൂമിയെ സ്നേഹിച്ച് കാത്തു നോക്കൂ, നമ്മുടെ വരുംകാലം അതിൽ ആശ്രിതം.

ഏകാന്ത ചിന്തകൾ – 173(പഹൽഗാം കണ്ണുനീർ താഴ്‌വര)

ഏകാന്ത ചിന്തകൾ – 173 (പഹൽഗാം കണ്ണുനീർ താഴ്‌വര) പഹൽഗാമിൽ തളിർപകിൽ, തണലിൽ നിറഞ്ഞു ഭയമിഴികൾ। പ്രാർത്ഥനപോലും തീരാതെ, പാവങ്ങൾ വീണു നിശ്ശബ്ദമായി। ഉടുപ്പ് അഴിച്ചു നോക്കിയവർ, മതം മാത്രം ചോദിച്ചവർ। തോക്കിന് ഭേദമില്ല തീർന്നാലും, പക്ഷേ മനുഷ്യത്വം തോറ്റുപോയി। ഉദയം ഭയത്തെ താങ്ങുന്നു, നിലാവിൽ പോലും നിഴൽ നീങ്ങി. ജി ആർ കവിയൂർ 24 04 2025

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം

ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം പുലരി പിറക്കുമ്പോൾ പൂജാരിതൻ നാമാർച്ചന കേട്ടിടുമ്പോൾ ശ്രീമന്ദിരം  ഉണർന്നിടുന്നു. ഭക്തിയാൽനിറയുന്നു. ചാരുമുഖം ദർശിക്കാൻ പലദേശങ്ങളിൽ നിന്നെത്തുന്നു ദേവനടയിലെ പൊൻപടികളിലെ കാൽപാദപുണ്യമായി. ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം രഥയാത്രയിൽ സ്വയംഭൂവിൽ വരുന്നു ഭഗവാൻ നമ്മോട് കൂടിയിരിക്കുന്നു കണ്ണീരൊഴുക്കി, കുമ്പിടുമ്പോൾ, ഹൃദയം തുറക്കുന്നു ആനന്ദത്താൽ  ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം അന്നപ്രസാദം മണ്ണുപാത്രത്തിൽ ഭക്തർ അർപ്പണമോടെ പരിരക്ഷിക്കും. ദള-ചൂടുള്ള കഞ്ഞിയും കായും, ഭക്തിയിലാണീ നൈവേദ്യവും. ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം തുളസിദളം, ചന്ദനപൊടി, പുഷ്പങ്ങൾ ഭക്തിയോടെ വർഷിക്കുന്നു കോടിവർണ്ണങ്ങളിൽ. പുഷ്പാര്ച്ചന ദർശനമാത്രേ പാപഹാരിയല്ലോ ഭഗവാൻ. ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം ജയജഗന്നാഥാ ശ്രീജഗന്നാഥാ പാഹിമാം മന്ത്രധ്വനിയിൽ ഹൃദയം ദിവ്യമായി നിറയുന്നു “ജഗന്നാഥാ!”  മന്ത്രംഉരുവിടുന്നു ആതുരഭാവത്തിൽ, പ്രത്യക്ഷമാകുന്നു കരുണാനിധിയായ ഭഗവാൻ ജയജഗന്നാഥാ ...

ഏകാന്ത ചിന്തകൾ – 171

ഏകാന്ത ചിന്തകൾ – 171 ആവുമോ എന്ന് ചോദിച്ചിറങ്ങുമ്പോൾ വഴികൾ മങ്ങിയിരിക്കും ഭയക്കാറ്റിൽ നനഞ്ഞ് സ്വപ്നങ്ങൾ പിന്നിൽ മറയും ആവും എന്നൊരു ഉറച്ച മറുപടി തെളിച്ചമാകുന്നു നിനവുകളുടെ കനത്തിൽ ഊർജ്ജം പകർന്നു നിലക്കും ഒരു ചിന്ത സ്വപ്നത്തെ ആക്കുന്നതിൽ നാം തിരക്കിലാണ് ഭ്രമിച്ചു പോകരുത് ഭയത്തിന്റെ ഹുങ്കാരത്താൽ ശക്തി നമ്മുടെ ഉള്ളിലാണെന്നു മനസിലാക്കൂ നിസ്സംഗതയെ സ്വാധീനത്തോടെ കീഴടക്കൂ ആവുമോ എന്ന തോന്നലിൻ്റെ പിറകിൽ നാം അല്ല ആവും എന്ന ആത്മവിശ്വാസം തന്നെയാണ് നാം ഒരിക്കൽ തീരുമാനം എടുത്താൽ വഴികൾ തുറക്കും വാക്കിന്റെ മഹത്വം മനസ്സിലാക്കുന്ന നിമിഷം. ജി ആർ കവിയൂർ 23 04 2025

ഏകാന്ത ചിന്തകൾ – 172

ഏകാന്ത ചിന്തകൾ – 172 വിരൽത്തുമ്പിൽ തങ്ങിയ നിമിഷങ്ങൾ വിശുദ്ധമാകുന്നു പാതിവഴിയിലെ മുറിവുകൾ മാഞ്ഞു പോകുന്നു ഒരു നോക്കിൽ നന്മയുടെ തേൻ ഇറ്റിച്ചാൽ  മനസ്സിൻ തളിരുകളിൽ കരുണ വിരിയുന്നു ചെറുതായാലും സ്‌നേഹത്തിന് അതിരുകളില്ല ആഴമാകുന്ന മൗനത്തിൽ പ്രകാശം തെളിയുന്നു പുതിയൊരു ഉറപ്പായി വഴികൾ നീളുന്നു ചിന്തകളുടെ തീരങ്ങളിൽ ശാന്തി വിരിയുന്നു നൽകിയ ഒരു സ്പർശം ചന്ദ്രികയായ് തനുവിൽ വിതറിയാൽ ഓർമ്മയുടെ പടലങ്ങളിൽ സാന്ത്വനമാവുന്നു വാക്കുകൾ ഇല്ലെങ്കിലും ഹൃദയം സംസാരിക്കും നന്മയുടെ സ്പന്ദനത്തിൽ മനുഷ്യൻ ഉണരുന്നു ജി ആർ കവിയൂർ 23 04 2025

അറിയുന്നുണ്ടോ മർത്ത്യാ

അറിയുന്നുണ്ടോ മർത്ത്യാ  വല്ലവിധം ആടിത്തീർന്ന  വേഷങ്ങളനവധിയായ് വേപഥു പൂണ്ടു ജനമീവിധം  വഴിയേയറിയുന്നുണ്ടോ ആവോ  വേട്ടിതു നിജമാം ജീവിതം  അണയുവാനായ് ഒരുങ്ങും  അഗ്നിച്ചിറകൾക്കു മുന്നിലായ് ആത്മഹൂതിയായി തീരുന്നു  അവനീയിലനവധിയീ വണ്ണം  ആനയിക്കുന്നു പലതുമറിയാതെ ആഴി മൂഴിയും അറിയാതെയുണ്ടോ നിഴലായുണ്ടു പിറവി മുതലര നിമിഷമുണ്ടോ ആയുസ്സ്     അറിവതിനെളുഴുതായി ഒന്നറിയുക  ആറുപടി കടക്കുവാൻ ആവാതെ  അലയുന്നുവല്ലോ മായയാലേ മർത്ത്യൻ ജീ ആർ കവിയൂർ 23 04 2025 3:20 am  അതെ രാവിലെ എഴുന്നേറ്റു 200 mtr അകലെ ഉള്ള തിരുവല്ല ക്ഷേത്രത്തിൽ പോയി 15 മിൻ്റ് കഥകളി (രുഗ്മിണി സ്വയംവരം) കണ്ട് ചുട്ടി കുത്തുന്ന ഇടത്തും പോയി വീഡിയോ ഏടുത്ത് വീട്ടിൽ ( ഭാര്യ വീട്ടിൽ) വന്നു എല്ലാവരും ഉറക്കം പിന്നെ എഴുതിയത് 

ഏകാന്ത ചിന്തകൾ – 170

ഏകാന്ത ചിന്തകൾ – 170 മറ്റുള്ളവരേ പ്രീതിപ്പെടുത്തുമ്പോൾ നമ്മുടെ സന്തോഷം നഷ്ടപ്പെടും. അവരുടെ അഭിപ്രായങ്ങൾ തേടി ജീവിതം വഴിമാറാതിരിക്കണം. മനസ്സിന്റെ ശാന്തിയാണ് പ്രധാന്യം പുറമേ കാണാൻ അഭിനയം വേണ്ട. പ്രതീക്ഷകൾ അവസാനമായ് നിലാവായ് സ്വപ്നം നമുക്കായി പകർത്താം. അവരുടെ ചുണ്ടുകൾ പുഞ്ചിരിച്ചാലും ഹൃദയം തകർന്നാലുമാരും അറിയില്ല  സത്യമായ് ജീവിക്കുമ്പോൾ മാത്രം മനശാന്തി ലഭിക്കുക എന്നറിയുക. ജി ആർ കവിയൂർ 22 04 2025

ഏകാന്ത ചിന്തകൾ – 169

ഏകാന്ത ചിന്തകൾ – 169 വിരലുകൾ തളർന്ന് തളർന്ന് തളരുമ്പോൾ കണ്ണുനീർ തളിരാകുന്നു തലയണയിൽ മിഴികളിലെ തിണർന്ന സ്വപ്നങ്ങൾ നിശബ്ദതയിൽ കുളിർ മിഴിനീരാകുന്നു വാക്കുകളില്ലാത്ത ഉച്ചാരണങ്ങൾ കാതിൽ പതിയാതെ പൊലിഞ്ഞിരിക്കുന്നു മൗനം മാത്രം മുറിവുകൾ പേറുന്നു  വേദനയുടെ നിറം കനിയുന്നുമെല്ലേ  വെളിച്ചം ചോദിക്കാതെ മാഞ്ഞിരിക്കുന്നു സാഹോദര്യമാർന്ന സൂര്യനും മുങ്ങുന്നു നിശാഭാഗ്യം മാത്രം പങ്കാളിയാകുന്നു ആത്മാവിന്റെ ദുഃഖം കൈതണലാകുന്നു – ജി ആർ കവിയൂർ

ഏകാന്ത ചിന്തകൾ – 168

Image
  മറക്കാനാവില്ലല്ലോ മലരണിഞ്ഞ ബാല്യവും മണം പേറും വനമാർന്ന  മദമാർന്ന യൗവനവും പറഞ്ഞു തീരും മുൻപേ  പിടിവിട്ടു പോയ നാളുകളും പവിഴിപെയ്യും മന്ദസ്മിത ചാരുതയും പെയ്‌ത് ഒഴിഞ്ഞ കണ്ണു നീർകണങ്ങൾ വറ്റിയ തടങ്ങളും വരുകില്ല ഒരിക്കലുമെന്നറിയാം വഴി തെറ്റി പോകും ഓർമ്മ താളുകളിൽ വലുതല്ലാത്ത അടയാളങ്ങളിന്നും  വല്ലാതെ ഏകാന്തത മധുരം പകരുമ്പോൾ   വയ്യാഴികകൾ മറക്കുന്നുയിന്നു നരകേറാനൊരുങ്ങും മനസ്സിൽ ഒറ്റപ്പെടലിൻ്റെ നങ്കൂരം നഷ്ടപ്പെട്ട ജീവിത വഞ്ചി ഉലഞ്ഞുമെല്ലെ   ജീ ആർ കവിയൂർ

നിത്യ ശാന്തി നേരുന്നു ആമേൻ..

Image
 നിത്യ ശാന്തി നേരുന്നു  ആമേൻ.. ജനങ്ങളുടെ നടുവിൽ പ്രകാശമായ് സ്നേഹത്തിന്റെ ദൂതനായൊരു ആത്മാവ് വാക്കിൽ കരുണയും ഹൃദയത്തിൽ ദൈവം ജീവിതം സേവനത്തിനായ് നല്കിയത്. യേശുവിൻ പാതയിലുടെ നടന്ന്  നമ്മിൽ ആനന്ദം തെളിയിച്ച ദീപം പ്രാർഥനയുടെ ശബ്ദമായ് നിലകൊണ്ട പാപികൾക്കായ് ഉള്ളതായ നമുക്ക് പിതാവ്. പൊലിഞ്ഞു പോയ  ആ ദിവ്യആത്മാവ് സ്വർഗത്തിലെത്തിയപ്പോൾ ദൈവം പഞ്ചിരിച്ചു. നമുക്ക് നഷ്ടമായത് വലിയൊരു രക്ഷകൻ ആ പരേത്മാവിനായ് നിത്യ ശാന്തി നേരുന്നു  ആമേൻ.. ജീ ആർ കവിയൂർ 21  04  2025

ഏകാന്ത ചിന്തകൾ – 167

ഏകാന്ത ചിന്തകൾ – 167 വാക്കുകൾ നിറയ്ക്കാൻ തൂലിക പിടിച്ചവൻ ചിന്തകളെ കുറിച്ചു വരികൾ എഴുതുന്നു. വേദനയിലാഴ്ന്നൊരു ഹൃദയപാളി അക്ഷരങ്ങളിലായി തീരത്തെത്തി. ഒരിക്കൽ പ്രണയം പുകഞ്ഞ പദങ്ങൾ അപ്പോൾ ശബ്ദമില്ലാതെ ഉരുണ്ടൊഴിയുന്നു. പുതിയ സ്വപ്നങ്ങൾ സുതാര്യമായിരുന്നു, പക്ഷേ ഹൃദയമറിഞ്ഞില്ല അതിൻ ദു:ഖം. കണ്ണുനീരും കാഴ്ചയും ചേർന്നപ്പോൾ പതിച്ച വരികൾ മങ്ങിത്തുടങ്ങി. പേന കൈവിട്ടു കിടന്നപ്പോൾ പാവം കടലാസ് മാത്രം ചവറ്റുകുട്ടയിൽ വീണു. ജീ ആർ കവിയൂർ 21 04 2025

ആരു വിളിച്ചാലും വിളികേൾക്കും ....

ആരു വിളിച്ചാലും വിളികേൾക്കും .... ആരു വിളിച്ചാലും എപ്പോ വിളിച്ചാലും കൂടെയുണ്ടാവും നല്ലിടയാ എന്തു വിളിച്ചാലും എങ്ങിനെ വിളിച്ചാലും വിളി കേൾക്കും കർത്താവേ യേശു നാഥാ ഹൃദയം തളരുമ്പോൾ ജീവിത പാതകൾ ആശ്വാസമായി നീ വരും കർത്താവേ ആരു വിളിച്ചാലും എപ്പോ വിളിച്ചാലും കൂടെയുണ്ടാവും നല്ലിടയാ എന്തു വിളിച്ചാലും എങ്ങിനെ വിളിച്ചാലും വിളി കേൾക്കും കർത്താവേ യേശു നാഥാ കണ്ണീരൊഴുക്കുമ്പോൾ ആശങ്കകളിലാഴുമ്പോൾ നിന്റെ കരം നീട്ടി താങ്ങുമേ കർത്താവേ ആരു വിളിച്ചാലും എപ്പോ വിളിച്ചാലും കൂടെയുണ്ടാവും നല്ലിടയാ എന്തു വിളിച്ചാലും എങ്ങിനെ വിളിച്ചാലും വിളി കേൾക്കും കർത്താവേ യേശു നാഥാ പാപങ്ങളിൽ വീഴുമ്പോൾ പുതു ജീവിതം തേടുമ്പോൾ നിന്റെ കരുണപാതയിൽ നയിക്കും കർത്താവേ ആരു വിളിച്ചാലും എപ്പോ വിളിച്ചാലും കൂടെയുണ്ടാവും നല്ലിടയാ എന്തു വിളിച്ചാലും എങ്ങിനെ വിളിച്ചാലും വിളി കേൾക്കും കർത്താവേ യേശു നാഥാ എല്ലാ നാളിലും എല്ലാ ദു:ഖങ്ങളിലും സ്നേഹത്താൽ നിറയും നീ മാത്രമേ യേശുനാഥാ ആരു വിളിച്ചാലും എപ്പോ വിളിച്ചാലും കൂടെയുണ്ടാവും നല്ലിടയാ എന്തു വിളിച്ചാലും എങ്ങിനെ വിളിച്ചാലും വിളി കേൾക്കും കർത്താവേ യേശു നാഥാ ജീ ആർ കവിയൂർ 20 04 2025

ഗസൽ : നിന്റെ ഓർമ്മകൾ

ഗസൽ : നിന്റെ ഓർമ്മകൾ നിന്റെ ഓർമ്മകൾ കവിതയായി മനസ്സിലേക്ക് പടരുന്നു। എന്റെ ഉള്ളിൽ നിദാനമായി സ്നേഹമായി പടരുന്നു। സംഗീത സാദനകൾ നിൻ ശബ്ദം പോലെ കേൾക്കുന്നു, ഹൃദയ താളങ്ങളിൽ നീ പ്രണയം പോലെ പടരുന്നു। ഒരു പുതുപ്പുലരിയിൽ നിൻ മുഖം മിഴിയിലേയ്ക്ക് വന്നു, അവിടെ നിന്നെ പോലെ ഒരു ചിരി പടരുന്നു। നിന്റെ പേര് ചുണ്ടിൽ വന്നു കിനാവായിത്തീരുന്നു, ഓരോ ശ്വാസത്തിലുമൊരു ഓർമ്മ പോലെ പടരുന്നു। നിന്റെ കാൽപ്പാടുകൾ നാം നടന്ന വഴിയിൽ തുങ്ങുന്നു, നിഴലായി എൻ കൂടെ നീ എന്നും പടരുന്നു। "ജി.ആർ" ന്റെ ഹൃദയം ഇപ്പോഴും നിന്നെ നിറയ്ക്കുന്നു, നിന്റെ ഓർമ്മകൾ എല്ലാ ദൈനംദിനത്തിലും പടരുന്നു।

മൗനത്തിൻ വാചലത

മൗനത്തിൻ വാചലത മൗനമൊരു കടലായി മാറുന്നുവോ ജീവിതമെന്ന യാത്രയിൽ അലയുമ്പോൾ മരണത്തിന് രണത്തിൻ ഗന്ധമോ ഭീതിയും പ്രതീക്ഷയും ചേർന്ന് നില്ക്കുന്നു മാരിവില്ലിൻ വർണ്ണങ്ങൾ മറഞ്ഞുപോകുന്നുവോ സ്വപ്നങ്ങൾ മാഞ്ഞുപോകുന്നുവോ മദനനെ അകറ്റുന്നുവോ അകലേക്ക് ഹൃദയം ഒരുനാൾ തളർന്നിരിക്കുമോ ചിരിയിലൊരു ദു:ഖം ചേരുമ്പോൾ വേദനകളെ തേടി നിശ്ശ്വാസമുതിർക്കുന്നു ഓർമ്മയുടെ തിരമാലകളിലാഴ്‌ന്നങ്ങ് നിത്യതയുടെ യാത്ര വഴികളിൽ തിരയുന്നു ഞാനെന്ന പ്രഹേളികയെ.. ജീ ആർ കവിയൂർ 20 04 2025

ഏകാന്ത ചിന്തകൾ –162 മുതൽ 166

ഏകാന്ത ചിന്തകൾ – 166 വാക്കുകൾ ഒരുങ്ങുന്നു നിശ്ശബ്ദതയുടെ നടുവിൽ. മനം അലസുന്നു ഒരു ദിശയില്ലാതെ, മറ്റാർക്കും കാണാനാകാത്ത ഒരു താളം പിന്തുടർന്ന്. അറിയാതെ കുതിക്കുന്ന സമയത്തെ ഒരു നിഴൽ പോലെ പിന്തുടരുന്നു ചിന്തകൾ. ഓരോ വിചാരവും ഒരു ശബ്ദരഹിതമായ വിളി, കാതുകൊടുക്കാതെ വയ്യ. അടുത്തവരുടെ കാൽപ്പാടുകൾ പോലും മറഞ്ഞുപോകുന്നു പേജുകളുടെ ഇടയിൽ. കടൽ ഉപ്പ് നിറഞ്ഞതാണെങ്കിലും ദാഹം ശരീരത്തിലല്ലാത്തതിനാൽ അതേയും വെള്ളമാക്കി കുടിക്കുന്നു. ജീ ആർ കവിയൂർ 19 04 2025 ഏകാന്ത ചിന്തകൾ – 165 അരികിൽ ആരുമില്ലാതെയായ് വേരുകൾ തേടുന്ന ചിന്തകൾ നിശ്ശബ്ദതയിൽ പടർന്നതല്ലോ മനസ്സിലുണ്ടായ വേദനകൾ നീലാകാശം പോലെയാകെ തനിമയുടെ സാന്ദ്രത തൂകുന്നു ഒരു നിമിഷം പൊരുതിയവർക്ക് വിജയം പുതുമ വാഗ്ദാനംചെയ്യുന്നു നഷ്ടം കടന്ന വഴികളിൽ സ്മൃതി സുന്ദരമായൊരു പാഠം വിശപ്പ് താങ്ങിയ ഇടവേളകൾ ആശയങ്ങൾക്ക് അടിത്തറയായതു ജീ ആർ കവിയൂർ 19 04 2025 ഏകാന്ത ചിന്തകൾ – 164 (പദങ്ങൾ അത്മായാസമായ്) പദങ്ങൾ ഭക്ഷണമായ് ആത്മാവ് തൃപ്തിയായി കവിതയുടെ കണികളിൽ കാലം മറഞ്ഞുപോയി ശബ്ദങ്ങൾ ഒരടിയോളം ഉള്ളിൽ മുങ്ങി നിശബ്ദതയിൽ പോലും അർഥം നിലകൊള്ളുന്നു വാക്കുകൾക്ക് ചൂടുണ്ട് — മനസാക്ഷിയെ ഉണർത്തും ഒരു ...

ഓർമ്മകളിലൂടെയുള്ള ഒരു യാത്ര

ഓർമ്മകളിലൂടെയുള്ള ഒരു യാത്ര" മഴ പെയ്യുമ്പോൾ ആകാശം തേടുന്നൊരാശയമാണ് ഒരുനാൾ നീരാളമായ് സത്യത്തിൽ പതിയുന്ന കഥ. പാത മാറിയാലും ലക്ഷ്യം മറക്കാതിരിക്കുകയേ വേണ്ടു പ്രതീക്ഷ കനൽപകരും കണ്ണീരിന്റെ വാക്കുകളിൽ. ചിന്തകൾ ഇളംപുതുപ്പോലെയാകട്ടെ ഹൃദയത്തിൻ വഴിയിൽ ദയയും സഹനവും കൊണ്ട് നിറയട്ടെ ഓർമ്മകൾ. വലിയതൊന്നുമില്ലാതെ എളുപ്പമായ് നീങ്ങട്ടെ മൗനത്തിൽ അർഥം കണ്ടെത്തുന്ന നേരങ്ങളാകട്ടെ. ദിവസം മനസ്സിൻ പാടത്തിൽ വിതച്ചിരിക്കുന്നു സ്വപ്നങ്ങളുടെ വിത്ത് അവയെ വിളിക്കണം ആത്മാവിന്റെ കൈയ്യാൽ. ഭ്രമം അവസാനിക്കുമ്പോൾ തെളിയട്ടെ ആത്മപ്രകാശം നിലാവിൻ ശാന്തതയോടെ പുളകിക്കട്ടെ ഉൾബോധം. ഓർമ്മകളെ തെറ്റാതിരിക്കാൻ സ്നേഹമൊന്നാഗ്രഹിക്കുക പക്ഷെ സ്നേഹത്തിൻ വേട്ടകാറ്റാവാതിരി ഒരിക്കലും. മാറ്റം വരുമ്പോൾ താളം തെറ്റാതിരിക്കാൻ നീതിയും നിശ്ചലതയും തോളേകൂടട്ടെ പാതയിൽ. അവസാനമെന്നതൊരു ഭ്രമം മാത്രം ഉള്ളിന്റെ ഉള്ളിൽ പാടുമൊരു നിശബ്ദ ഗീതം. ജീ ആർ കവിയൂർ 19 04 2025

ഏകാന്ത ചിന്തകൾ – 161

ഏകാന്ത ചിന്തകൾ – 161 നിലാവിന്റെ മൌനമോ അതിലെ മാധുര്യമോ കണ്ണുകൾക്കു മാത്രമല്ല മനസ്സിനുമാണ് അനുഭവം കാറ്റിന്റെ താളം ചെവികൾ കേൾക്കുന്നില്ലെങ്കിലും ഹൃദയം അതിന്റെ സംഗീതം പകർത്തുന്നു പൂവിന്റെ സുഗന്ധം പകലിൽ വിടരുമ്പോൾ ആനന്ദം ഒരിക്കൽ പോലും കണ്ണിൽ കാണുന്നില്ല ഒരു കനിവ് വാക്കുകളുടെ മീതെ ഒഴുകുമ്പോൾ അത് ഹൃദയത്തിൽ മാത്രം തെളിയുന്നു നിമിഷങ്ങളുടെ മാധുര്യം സ്പർശമല്ല ഒരാശംസയുടെ താളം കാത്തിരിപ്പ് മാത്രമാണ് പ്രണയത്തിന്റെ മൂലം വരികളിൽ ഒളിച്ചിരിക്കുന്നു അതു മനസ്സിലേയ്ക്ക് സ്വയം വഴികാട്ടുന്നു. ജീ ആർ കവിയൂർ 18 04 2025

ഏകാന്ത ചിന്തകൾ – 160

ഏകാന്ത ചിന്തകൾ – 160 നമ്മുടെ ഭാവിയും പോയ ദിവസവും ചിന്തിച്ചു നാമിങ്ങനെ ക്ഷീണിക്കുന്നു ഇന്നത്തെ നേരം സമ്മാനമാണ് നിമിഷങ്ങളെ നഷ്ടപ്പെടുത്തരുത് കാറ്റ് പോലെ സമയം വിട്ടുപോകും പുലരി പടർന്നപ്പോൾ വിളിച്ചിറക്കണം നാളെയെന്ന വാക്ക് ഉറപ്പല്ലല്ലോ ഇപ്പോൾ മാത്രം യാഥാർഥ്യമാകുന്നു ചിരിയും സ്നേഹവും സമ്മാനമാക്കുക ദയയും കാരുണ്യവും പകരുക ജീവിതം ഒരു യാത്രയത്രേ സഖാവേ ദിവസം ഓരോ അനുഗ്രഹമാകട്ടെ. ജീ ആർ കവിയൂർ 18 04 2025

ദുഃഖവെള്ളിയിലെ രൂപം

ദുഃഖവെള്ളിയിലെ രൂപം ക്രൂശിലെ കഠിന വേദന സഹിച്ചുവോ കർത്തനെ പാപികളുടെ രക്ഷയ്ക്കായ് ആത്മാവ് തന്നെ ചമച്ചു മണിമേഖലയുള്ള സ്വർഗതലത്തിലേക്ക് പോയല്ലോ മണ്ണിൽ പാപികളുടെ മോചനത്തിനായ് വന്ന ദൈവപുത്രാ രക്തം ചീന്തിയ ജീവിതം പകർന്നു മനുഷ്യർക്കായ് വാക്കുകളിൽ ശാന്തിയുടെയും സ്നേഹത്തിന്റെയും സുഗന്ധം ക്രൂശിനു മുന്നിൽ മറിയം കരഞ്ഞു, വേദനയിൽ മുഴുകി വിശ്വാസത്തിന്റെ ചെറുതിളക്കം തെളിയിച്ചു മനുഷ്യർക്കായ് ദുഃഖ വെള്ളിയാഴ്ചകളെ ഗൽഗതത്തിൻ നോവുകളിൽ ഉയർന്ന ഒരു പുതു വെളിച്ചം ഹൃദയങ്ങളിൽ ദിവ്യമായി തെളിഞ്ഞു കാനനത്തിലാഴം സന്ധ്യയായ് പടർന്നു പാതയായി ക്രൂശ് ഇന്നും വിശ്വാസത്തിന്റെ പ്രതീകമായ് നിലകൊള്ളുന്നു കർത്താവേ യേശുനാഥാ... ജീ ആർ കവിയൂർ 18 04  2025

ഗെത്സെമനി – സമർപ്പണത്തിന്റെ ഗാനം

 ഗെത്സെമനി – സമർപ്പണത്തിന്റെ ഗാനം അന്തിമ അത്താഴത്തിൽ കാത്തിരുന്ന് പകർന്നു ശിഷ്യർക്കായ് ശരീരമാം അപ്പം, സ്നേഹത്താൽ രക്തമാം വീഞ്ഞു ഒഴിച്ചു സൽക്കരിച്ചു ദൈവപുത്രനായ യേശു. കാലുകൾ കഴുകി കരുണയിൽ സേവകത്വത്തിന് ദീപം തെളിച്ചു, നിശബ്ദതയിൽ നീ ആഴമായി പ്രാർത്ഥിച്ചു, കണ്ണീരാൽ ഹൃദയം തുറന്നു, സ്നേഹത്തിലായ് വഴികൾ തിരിഞ്ഞു, ത്യാഗത്തിന്റെ പാതയിലായ് നീങ്ങി. യൂദാസിന്റെ ചുംബനം കപട്യമാർന്നു സത്യവാനെ കൈപ്പിടിയാക്കി, ന്യായമില്ലാതെ വിധി എഴുതി കുരിശുവഴിയിലേക്കു നയിച്ചു ക്രിസ്തുവിനെ. മൂന്നാം ദിവസം കല്ലറ തുറന്നു, ഈസ്റ്ററിനാൽ പുതുജീവൻ പകർന്നു. ജീ ആർ കവിയൂർ 17 04 2025 ------------------------++++--------++++------------------- ഗെത്സെമനി: ഗെത്സെമനി, യേശു പിതാവിനോടുള്ള തന്റെ ആത്യന്തിക സമർപ്പണം പ്രകടിപ്പിച്ച സ്ഥലം, അദ്ദേഹത്തിന്റെ മാനുഷിക വേദനയും ദൈവിക പ്രവൃത്തിയുടെ തുടക്കവും ആയിരുന്നു. ഇവിടെ അദ്ദേഹം കുരിശിന്റെ വഴിയിലേക്ക് കടന്നുപോയി.

ഏകാന്ത ചിന്തകൾ – 158

ഏകാന്ത ചിന്തകൾ – 158 പുണ്യമാണ് പരർക്കായ് കൈ നീട്ടിയ നിമിഷം മനസ്സിലെ പ്രതീക്ഷകൾ നന്മകൊണ്ടു മുങ്ങുന്നു പച്ചപ്പായൊരു പുഞ്ചിരി തളരുന്ന ഹൃദയം തണുപ്പിക്കും നിഴലായിരിക്കുക ഏതോ നിസ്സഹായൻ്റെ വഴിയിൽ ഒരു നിമിഷം നൽകിയാൽ ഒരാൾക്കൊരു ജീവൻ തേയും മനസ്സിന്റെ വാതായനങ്ങൾ തുറക്കുന്നു സ്നേഹത്താൽ സന്തോഷം നൽകുമ്പോൾ ഹൃദയം തെളിയുന്ന വെളിച്ചം സഹായം അതിൽ ആത്മാവിൻ്റെ സംഗീതമാകും ചിന്തകൾ മാറുന്നു നിഷ്കളങ്കമായൊരു ചിരിയിൽ വാക്കുകൾ ഉളവാക്കുന്നു കാരുണ്യത്തിന്റെ ഭാഷയാൽ ജീവിതം നിറയുന്നു അനുരാഗത്തിന്റ പൊന്മഴയിൽ പ്രകാശത്തിൻ പാതയിൽ മുന്നേറുന്നു മനുഷ്യൻ ജീ ആർ കവിയൂർ 17 04 2025

ഏകാന്ത ചിന്തകൾ – 157

ഏകാന്ത ചിന്തകൾ – 157 ബാല്യത്തിൽ ആവിശ്യപ്പെട്ടില്ലെങ്കിലും സ്‌നേഹം ലഭിച്ചിരുന്നു, വാക്കുകൾക്കുമുമ്പെ ചിരികൾ സമ്മാനമായ് തന്നെയായിരുന്നത്. പിണക്കം.കാട്ടാതെ തന്നെ ഹൃദയം തുറന്നിരുന്നു ആരോടും ഭയം ഇല്ലാതെയിരുന്ന സുവർണ്ണ കാലം. യൗവനത്തിൽ സ്നേഹത്തിന് തിരയേണ്ടി വന്നു, ഹൃദയങ്ങൾ അടച്ചുതുറക്കുന്ന കാത്തിരിപ്പുകളുടെ കാലം. പ്രതീക്ഷ നിറഞ്ഞ നോക്കുകൾ വഴിയാക്കി യാത്രകൾ, പിന്തുടർന്നെങ്കിലും പലപ്പോഴും കൈവശം ഇല്ലാതെയാവുന്നു. വാർദ്ധക്യത്തിൽ ഓർമ്മകളിൽ മാത്രം സ്നേഹത്തിന്റെ കനം, ഒരു കൈപിടിക്കാനായി കണ്ണുകൾ ഉണരുന്നു. ശബ്ദമില്ലാതെ ഉള്ളിലെ അഭ്യർത്ഥന മുഴങ്ങി, ആത്മാവിനു തണലാവാനൊരു ചേർത്തുനില്ക്കൽ മാത്രം. ജീ ആർ കവിയൂർ 16 04  2025

നവനീത ചോരാ ശ്രീകൃഷ്ണാ,

നിത്യവും അങ്ങെയെ പാടീ ഭജിക്കുവാൻ, എൻ നാവിനു ശുദ്ധിയും ശ്രദ്ധയും ഉണ്ടാകണേ കൃഷ്ണാ, ദയാനിധേ! നവനീത ചോരാ ശ്രീകൃഷ്ണാ, നലമോടെ വിളിക്കുമ്പോൾ കണ്ണാ, ഗോവർദ്ധന ഗിരിധാരിനേ കൃഷ്ണാ, കാരുണ്യമെഴുകണേ ഗോപാലാ! പൈമ്പാലും വെണ്ണയും തിന്ന വായിലായ്, പ്രപഞ്ചസത്യം കാട്ടി തന്നയമ്മയായ യശോദയുടെ കരളാളനമേറ്റു മയങ്ങും, കരിമുകിൽ വർണ്ണനായ് നില്ക്കുന്ന നിൻ. നറുമൃദു സ്പർശനത്താൽ പാടും മുരളീതരംഗങ്ങളിൽ ആത്മാവറിഞ്ഞ്, മോഹനവും കാമ്പോജിയും കേട്ടുനിൽക്കെ, മനം അമ്പാടിയിലായതുപോലെ തോന്നുന്നു ഭഗവാനെ നാരായണ ജീ ആർ കവിയൂർ 16 04 2025 01 am

ഏകാന്ത ചിന്തകൾ – 156

ഏകാന്ത ചിന്തകൾ – 156 മറ്റുള്ളവർ കോപത്തോടെ പെരുമാറുമ്പോഴും നിനക്ക് ശാന്തനായിരിക്കാം. മനസ്സിലാക്കാൻ ശ്രമിക്കാതെ ആരെങ്കിലും പെരുമാറുമ്പോഴും നിന്റെ കരുണ കാണിക്കൂ. ഒരാൾ നിന്നെ സഹായിക്കാതിരുന്നാലും നീ അവനെ സഹായിക്കൂ. ക്ഷമിക്കൂ, അവർ ക്ഷമ ചോദിക്കാതിരുന്നാലും. സ്നേഹിക്കൂ, പ്രതിഫലം പ്രതീക്ഷിക്കാതെ. നിന്റെ മൂല്യങ്ങൾ ആരും കാണാതിരുന്നാലും നിവർന്ന് നില്ക്കൂ. നിന്റെ പ്രവർത്തികൾ നിന്റെ വാക്കുകളേക്കാൾ ശക്തമാണ്. വാദിക്കേണ്ടിവരുന്നപ്പോൾ സമാധാനം തിരഞ്ഞെടുക്കൂ. തകര്ന്ന മനസ്സുകളോടും ആദരം കാണിക്കൂ. നിനക്ക് എതിരായി നിൽക്കുന്നവരോടും സഹനത്തോടെ പെരുമാറൂ. ഏകാന്തമായ വഴികളിലും സത്യത്തിൽ നിന്നു വിട്ടുനില്ക്കരുത്. ഒരു നിമിഷം പിന്നെയും നീ ആരാകുമെന്ന് നിനക്ക് തീരുമാനിക്കാം. ജീ ആർ കവിയൂർ 15 04 2025

ഏകാന്ത ചിന്തകൾ – 155

ഏകാന്ത ചിന്തകൾ – 155 സ്വപ്നങ്ങൾ സത്യമാകാം നമുക്കായ് ദൃഢനിശ്ചയത്തോടെ ദിശ തെളിയാം കഠിനാധ്വാനം വഴി കയറാം നാം മികവിലേക്ക് മനസ്സ് ഉണർത്താം ആഗ്രഹങ്ങൾ കാതിരിക്കും മുന്നിൽ സാഹസികതയോടെ പാത തുറക്കാം നമ്മുടെ വിശ്വാസം ശക്തിയാകട്ടെ സത്യത്തിലേക്കുള്ള നടപ്പായ്ട്ടാകാം സമത്വം നമുക്കുള്ള അവകാശം മതിപ്പോടെയും മാനത്തോടെയും സമൂഹത്തിൽ തുല്യത തേടുക ഉന്നതിയിലേക്കായ് നാം പടിയേറാം ജീ ആർ കവിയൂർ 15  04  2025

നിന്നോർമ്മകളുടെ ഋതു വസന്തം (ഗാനം)

നിന്നോർമ്മകളുടെ ഋതു വസന്തം  (ഗാനം) നിന്നോർമ്മകളാലെന്നിൽ നിറയ്ക്കും കാഴ്ച വസന്തം നവ പുഷ്പങ്ങൾ വിടരുന്ന അധരങ്ങളിലെന്തു കാന്തി നിന്നോർമ്മകളാലെന്നിൽ  നിറയ്ക്കും കാഴ്ച വസന്തം ഇന്നുമെനിക്കതു പറയാനാകാത്ത ആനന്ദാനുഭൂതി പകരും രോമാഞ്ചം അണയാത്ത ജീവിത ആരാമത്തിൽ ഏകാന്തതയിൽ നറു സുഗന്ധം പരത്തി നിന്നോർമ്മകളാലെന്നിൽ  നിറയ്ക്കും കാഴ്ച വസന്തം പകലുകൾ പൂക്കളായ് വിടർന്നപ്പോൾ രാത്രികൾ നിൻ നിഴലായ് പരന്നു നിലാവിൻ്റെ ചാരുതയാൽ കഴിഞ്ഞ കാലങ്ങളെ ഹൃദയതാളത്താൽ ഗീതമാക്കി നിന്നോർമ്മകളാലെന്നിൽ  നിറയ്ക്കും കാഴ്ച വസന്തം അക്ഷരങ്ങളിൽ വിരിയുന്ന വരികളിൽ നിത്യം വിരിയുന്ന കവിതകളിലെ ലഹരി ആരോട് പറയാനതൊരു അനവദ്യമാം സുരത സുഖത്തിനപ്പുറമല്ലോ മാളോരെ നിന്നോർമ്മകളാലെന്നിൽ  നിറയ്ക്കും കാഴ്ച വസന്തം ജീ ആർ കവിയൂർ 15  04  2025

കണ്ണൊന്നു തുറന്നപ്പോൾ

കണ്ണൊന്നു തുറന്നപ്പോൾ  കണ്ടു ഞാൻ കാർവർണ്ണനേ  കന്മദത്തിന്‍ ചേലുള്ളവനെ  കണ്ടുടനെ കദനങ്ങൾ പോയൊളിച്ചു  കണ്ണൊന്നു തുറന്നപ്പോൾ  കണ്ടു ഞാൻ കാർവർണ്ണനേ  പുലരിയിലായ് പൊൻവിരിഞ്ഞ് പൂക്കളായ് നിറഞ്ഞു സ്വപ്നം കൈകൊണ്ടണച്ചു മുത്തശ്ശിക്കും പുണ്യവിഷുക്കണി കാണിച്ചു നിൻ മുഖം കണ്ണൊന്നു തുറന്നപ്പോൾ  കണ്ടു ഞാൻ കാർവർണ്ണനേ  അതു കണ്ടു കൊണ്ടു തുടങ്ങി  പുതുവർഷ സുമധുരതരമാകുവാൻ കണി കാഴ്ചയിൽ നിൻ സ്മിതം സന്ദേശമായി പൂക്കുന്ന നാളങ്ങൾ കണ്ണൊന്നു തുറന്നപ്പോൾ  കണ്ടു ഞാൻ കാർവർണ്ണനേ  വിഷുപിറവി നിൻ മുന്നിൽ നവമംഗളമെന്ന് തോന്നുന്നു വർഷം മുഴുവൻ സന്തോഷം നൽകണേ  എന്നിലായ് കാവലായ് മാറണേ കണ്ണാ കണ്ണൊന്നു തുറന്നപ്പോൾ  കണ്ടു ഞാൻ കാർവർണ്ണനേ  കന്മദത്തിന്‍ ചേലുള്ളവനെ  കണ്ടുടനെ കദനങ്ങൾ പോയൊളിച്ചു  ജീ ആർ കവിയൂർ 14  04  2025

ഏകാന്ത ചിന്തകൾ – 154

ഏകാന്ത ചിന്തകൾ – 154 പെട്ടെന്നു കണ്ണീരൊഴുകും അവരുടെ കരളിൽ നിന്നും പച്ചയായ വാക്കുകൾക്ക് പിന്നിൽ ഉറഞ്ഞു നിൽക്കുന്ന സഹനം പകൽപോലെ ചിരിക്കുമ്പോഴും ഉള്ളിൽ തേങ്ങൽ വേദനകളുടെ ഭാഷ വേറെയാണവർക്ക് വഴക്കുകൾ പോലും സ്‌നേഹമാകുന്ന പോലെ കണ്ണുകളിലൂടെ പറയുന്ന വാക്കുകൾ നമുക്ക് അവരെ മനസ്സിലാക്കാൻ എളുപ്പമല്ല അതിന്റെ ആഴം എവിടെയോ മറഞ്ഞിരിക്കുന്നു പക്ഷേ, ഒരു നിമിഷം ചേർന്ന് നിൽക്കുമ്പോൾ നിസ്സ്വാർത്ഥതയുടെ താളം പൊട്ടുന്നില്ല പ്രണയം അത്ര സൗമ്യമായി ഒഴുകുന്നു പിരിയൽ അവർക്കു ഓർക്കുവാനാവില്ല ഒരിക്കലും ഇവരല്ലോ ഹൃദയത്തിൽ സ്നേഹത്തിന്റെ അർഥം കാണിക്കുന്നവരല്ലോ സുഹൃത്ത്! ജീ ആർ കവിയൂർ 14  04  2025

ഏകാന്ത ചിന്തകൾ – 153

ഏകാന്ത ചിന്തകൾ – 153 നല്ലത് ചെയ്യാൻ നന്നായി ചിന്തിക്കണം തെറ്റുകൾ കണ്ടാൽ കുറ്റം പറയും കുറുക്കുവഴിയിൽ ദോഷം വരും അകമേ വഞ്ചന, പുറത്തു ചിരി സത്യം പറയുക സുഖമല്ല അപ്രിയ സത്യങ്ങൾ ദുഖം നൽകും ദോഷം ചെയ്‌തവൻ പേടിക്കില്ല പിന്നിൽ വെളിച്ചം നഷ്ടമാകും ഗുണമെറെ ലഭിക്കണമെങ്കിൽ ദോഷം വിട്ടാൽ മനസു തെളിയും നല്ലത് ചെയ്താൽ നന്മ കിട്ടും ഒരുനാൾ വരും വിജയം സുനിശ്ചിതം ജീ ആർ കവിയൂർ 12 04 2025

കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ

സ്വാമിയേ ശരണം ശരണം അയ്യപ്പാ സകലർക്കും ശരണമേകും അയ്യപ്പാ കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ ശരണം ശരണം ശരണമെൻ അയ്യപ്പാ കലിയുഗ പുണ്യമേ, കനിയുക കനിയുക കണ്മഷനിവാരണാ, ഹരിഹരസൂനോ കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ ശരണം ശരണം ശരണമെൻ അയ്യപ്പാ കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ ശരണം ശരണം ശരണമെൻ അയ്യപ്പാ പള്ളിവേട്ടക്കു പോയ് പുണ്യം വിതറുന്നോൻ പതിനെട്ടാം പടിക്ക് മേലേ കിരീടം ധരിച്ചോൻ ചിന്മുദ്രാംങ്കിതനെ ചിരം വാഴുന്നു മനസ്സിൽ ഭക്ത സംരക്ഷകനെ കാവുങ്കലിലമരുമീശ്വരാ ശരണം ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ സകലർക്കും ശരണമേകും അയ്യപ്പാ അന്നദാനപ്രിയനേ അഭിഷ്ട വരദനെ അയ്യപ്പാ അവിടുത്തെ ആറാട്ട് പവിഴവെണ്ണിലാവിൽ അതു കണ്ടു വണങ്ങുന്നേരം മനസ്സിനാന്ദം  കാവുങ്കലിലമരുമീശ്വരാ ശരണം ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ സകലർക്കും ശരണമേകും അയ്യപ്പാ ഭക്തിയുടെ പാതയിൽ നിനക്കായ്  സോപാനത്തിങ്കൽ ഭജിക്കും  ഞങ്ങളുടെ ദുഃഖം മകറ്റണേ  ശിവസുതാ നാഥാ കാവുങ്കലമരുമീശാ ശരണം ശരണം ശരണമയ്യപ്പാ സ്വാമിയേ ശരണം ശരണം അയ്യപ്പാ സകലർക്കും ശരണമേകും അയ്യപ്പാ കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ ശരണം ശരണം ശരണമെൻ അയ്യപ്പാ ജീ ആർ കവിയൂർ 11 04 2025

കണ്ണുനീരിന്റെ യാത്ര

കണ്ണുനീരിന്റെ യാത്ര കണ്ണുനീര് കൊണ്ടു തുടങ്ങിയ കഥ, പാപത്തിന്റെ പൂക്കളിൽ വിങ്ങിയ ആദാമും ഹവയും, ദൈവം ദു:ഖമായി മാറിയ ഒറ്റ നിമിഷം. പാലായനമാകെ പാതയാവുമ്പോൾ, മിണ്ടാതെ കണ്ണുകൾ സംസാരിച്ച നിശ്ശബ്ദത, കാലം കുറിച്ചു നിസ്സഹായമായ യാത്രയുടെ കഥ. രാമൻ വനവാസത്തിൽ കണ്ണീർ പൊഴിച്ചു, കൃഷ്ണൻ പുഞ്ചിരിക്ക് പിന്നിൽ വേദന ഒളിപ്പിച്ചു, ഓർമ്മകൾ മറവിയിൽ നിന്ന് മാടി വിളിച്ചു. കടൽതുള്ളിയിലും കണ്ണിൽ നിന്നും തുളുമ്പിയ തുള്ളികൾക്കും ലവണ രസം, നിശ്ശബ്ദമായ യുദ്ധങ്ങൾ താലോലിച്ചു, വേദനയുടെ ഭാഷ മാത്രം ശേഷിച്ചു. ജീവിതം മുന്നേറുമ്പോൾ കണ്ണുനീര് അവാച്യമാവുന്നു. ജീ ആർ കവിയൂർ 11 04 2025

ഏകാന്ത ചിന്തകൾ – 152

ഏകാന്ത ചിന്തകൾ – 152 ഏകാന്തമായ പാതകളിൽ ആരെങ്കിലുമെന്നേ വിളിച്ചാൽ, വേദനയല്ല അതിന്റെ സ്പർശം, ഒരാശ്വാസമാകുന്നു അവരുടെ മനസ്സിൽ. തണുത്ത രാത്രിയിലെ നിശബ്ദതയിൽ ഒരു മെഴുകുതിരിയാകുമ്പോൾ, വിശ്വാസത്തിന്റെ മിഴികളിൽ സാന്ത്വനമായി പ്രകാശം പരക്കുന്നു. അവസാന പ്രതീക്ഷയായി നിറംകണ്ട കനൽപോലൊരു സാന്നിധ്യം, ഓർമ്മകളിലൊരു വെളിച്ചമുണ്ടെങ്കിൽ, അത് തന്നെയാണ് യാഥാർത്ഥ്യമായ അർഹത. ജീ ആർ കവിയൂർ 11 04 2025

ഏപ്രിൽ 11 ചരിത്രത്തിന്റെ ദിനം

ഏപ്രിൽ 11 ചരിത്രത്തിന്റെ ദിനം അറിയുക മാളോരേ ഇന്നത്തെ ദിനത്തിൻ ചരിത്രം നാപോളിയൻ രാജി വച്ചു പിന്മാറി എൽബയിൽ താമസമാക്കി. ബുചൻവാൾഡ് തുറന്നു, സ്വാതന്ത്ര്യം മുന്നേറി. അപ്പോളോ പതിമൂന്ന് പറന്നു, പ്രശ്നങ്ങൾ നേരിട്ടു. സിവിൽ റൈറ്റ്സ് ആക്ട് പാസ്സായി, സമത്വത്തിന് വഴിയൊരുങ്ങി. ഓരോ സംഭവവും പറയുന്നു, മനുഷ്യ ശക്തിയുടെ കഥ. ഏപ്രിൽ പതിനൊന്ന് ഓർക്കാം, ചരിത്രത്തിന്റെ ഓർമ്മകൾ. ജീ ആർ കവിയൂർ 11 04 2025

ഏകാന്ത ചിന്തകൾ – 151

ഏകാന്ത ചിന്തകൾ – 151 പരിഹാരമുളളത് നമ്മൾ നേരിടാം ഭയമെന്തിനാ, വഴി ഉണ്ട് കടക്കാൻ ഭാരം വഹിച്ച് തളരേണ്ടതുമില്ല നാളെ പുതിയ പ്രതീക്ഷയാകാം ആളുകൾ താങ്ങായിരിക്കും വഴിയിൽ സന്തോഷം തേടി സന്ധ്യകളിലേക്കും കണ്ണീരൊഴുക്കിയാൽ വഴികൾ നനയും നീർത്തുള്ളികൾ പുതിയ വിത്താകാം മാറാനാകാത്തതിനെ ഒഴിവാക്കാം ആലോചനകൾ വൃത്തിയാക്കാം ദുഃഖം വെറുതെയാകുമ്പോൾ പോകും പ്രശ്നങ്ങളില്ലെങ്കിൽ വളർച്ചയുമില്ല. ജീ ആർ കവിയൂർ 10 04 2025

തീ ജ്വാല

തീ ജ്വാല നീ പറഞ്ഞൊരു വാക്കിനു ശക്തി പകരുവാൻ മൗനമായ് ഉള്ളിലൊളിഞ്ഞു കത്തുന്ന കനൽ ജ്വാലയായി ഉണരുന്നു വെറുതെ ചിന്തകളിൽ ഞാൻ അറിയാതെ പന്തങ്ങൾ ആളി കത്തുന്നു നീളുന്നു വരികളെന്നിൽ തേടുന്നു മനസ്സിന്റെ നടുവിൽ കനൽപാട് തീരുന്നു ഭാവങ്ങൾ കരിഞ്ഞു തരിശായ പാടങ്ങളിൽ വാക്കുകളുടെ അതിരുകൾ താണ്ടി ഉണർന്നൊരു ശബ്ദം കിഴക്കാകെ പടരുന്നു മാറ്റൊലി കൊള്ളുന്നു ചക്രവാള ചരുവിൽ എവിടെ എൻ ആത്മാവിൻ നഷ്ടപരിഹാരം എവിടെ നിന്നോ വന്നൊരു സന്ധ്യയിൽ നിനവിന്റെ താപത്തിൽ കുളിരൊടുങ്ങി വാക്കുകൾ പകരുന്നു ഓർമ്മയുടെ വിത്തുകൾ ജീ ആർ കവിയൂർ 09 04 2025

ഏകാന്ത ചിന്തകൾ - 150

ഏകാന്ത ചിന്തകൾ - 150 മനുഷ്യരായി ഈ ഭൂമിയിൽ ജനിച്ചാൽ പോരാ മനസ്സിൽ കരുണ തീർത്ത് നടക്കേണ്ടതുണ്ട് ഭാഗ്യമല്ല, മനുഷ്യത്വം ഒരു തെരഞ്ഞെടുപ്പാണ് പ്രതീക്ഷകൾക്ക് പ്രതീക്ഷയാകാൻ ശ്രമിക്കണം ഹൃദയത്തിലെ ഊഷ്മളത മറ്റൊരാളിലേക്കും പകരണം ദുഖത്തിലോർത്ത് സാന്ത്വനമാകാൻ തയ്യാറാകണം നിരന്തരമായി ആത്മപഠനം തുടരേണ്ടതാണ് നീതി, നന്മ, സത്യം വഴികാട്ടികളാക്കണം സ്വാർത്ഥതയുടെ വേലിയിൽ നിന്ന് പുറത്തു വരണം പ്രപഞ്ചത്തോട് ഒരു ചിരിയായി മറുപടി നൽകണം നാഴികക്കല്ലുകൾ പോലെ ഓർമ്മകൾ കൂട്ടിക്കൊള്ളണം മനുഷ്യത്വം എന്ന ദീപം എന്നും തെളിയിച്ചു നിൽക്കണം ജീ ആർ കവിയൂർ 09 04 2025

ഏകാന്ത ചിന്തകൾ – 149

ഏകാന്ത ചിന്തകൾ – 149 ഇടവേളകളിൽ ഞെരുങ്ങിയ ആക്ഷികൾ ഉരുകുമ്പോൾ മനസ്സിൽ തീ പടരുന്നു പൊട്ടിയ സ്വപ്നങ്ങൾക്കിടയിൽ വെളിച്ചം കടന്നുപോയ നിമിഷങ്ങൾ ഓർമ്മകളാകുന്നു വേദന സത്യത്തെ ചിന്തിക്കുന്ന നേരം കണ്ണുനീർ മറഞ്ഞ മനസ്സിൻ രഹസ്യങ്ങൾ തുറക്കുന്നു വിണ്ടുപോയ നന്മകളിൽ ഉപദേശം തെളിയുന്നു പരീക്ഷിച്ച കാലം പാഠങ്ങൾ ചേർക്കുന്നു നീളുന്ന അഗാധതയിൽ പഠിച്ച പാഠങ്ങൾ മുത്തുക്കളാകുന്നു നിശബ്ദതയുടെ കോണിൽ കരുത്ത് വളരുന്നു അടർന്ന കണ്ണീരിൽ പ്രതിഫലനം കാണാം ഉണരുമ്പോൾ ജീവിതം പുതിയ അർത്ഥം നൽകുന്നു ജീ ആർ കവിയൂർ 09 04 2025

ദേശമംഗലം വാഴും കാളകണ്ഠേശ്വരാ

ദേശമംഗലം വാഴും കാളകണ്ഠേശ്വരാ ദേവ ദേവാ മഹാദേവ നമോസ്തുതേ  ദേശത്തും പരദേശത്തും ഭക്തരെകാക്കും ഭഗവാനേ ദേശമംഗലം വാഴും കാളകണ്ഠേശ്വരാ ദേവ ദേവാ മഹാദേവ നമോസ്തുതേ  നിറമാല ചാർത്തിയ നിൻ രൂപം നിറകണ്ണുകളോടെ തൊഴുത് നമഃ ശിവായ ജപിച്ചു നിൽക്കുമ്പോൾ മനസ്സ് കൈലാസം പോലെ ദേശമംഗലം വാഴും കാളകണ്ഠേശ്വരാ ദേവ ദേവാ മഹാദേവ നമോസ്തുതേ  സ്വയംഭൂവായ അവിടുന്ന്  പടിഞ്ഞാട്ടേക്ക് ദർശനം നൽകുമ്പോൾ  അന്തികേ വിഘ്നങ്ങൾ അകറ്റാൻ വിഗ്നനേശ്വരനും ദേവി മഹേശ്വരിയും ഉപദേവനായി വിശ്വ പരിപാലകനാം വിഷ്ണുവും ഉണ്ടല്ലോ ദേശമംഗലം വാഴും കാളകണ്ഠേശ്വരാ ദേവ ദേവാ മഹാദേവ നമോസ്തുതേ സന്ധ്യയിലും നിലാവിലും തവ രൂപ കാന്തിമിന്നിതെളിയിക്കുമ്പോൾ പ്രദക്ഷിണ വഴിയരികിലായ് വാഴുന്നുണ്ട് അനുഗ്രഹം നൽകുവാൻ നാഗരാജാവും നാഗായക്ഷിയമ്മയും ദേശമംഗലം വാഴും കാളകണ്ഠേശ്വരാ ദേവ ദേവാ മഹാദേവ നമോസ്തുതേ ദേശ വേലയുടെ തുടക്കം കാളകണ്‌ഠേശ്വരൻ്റെ  അനുഗ്രഹത്താൽ മേള കൊഴുപ്പിൽ  ആനയും പൂരക്കളികളോടെ പൊന്നിട്ട വഴിയിലൂടെ ഉത്സവാരംഭം ദേശമംഗലം വാഴും കാളകണ്ഠേശ്വരാ ദേവ ദേവാ മഹാദേവ നമോസ്തുതേ  ദേശത്തും പരദേശത്തും ഭക്തരെ കാക്കും ഭഗവാനേ ജീ ആർ കവിയൂർ 09 04 2025

ഏകാന്ത ചിന്തകൾ - 148

ഏകാന്ത ചിന്തകൾ - 148 അത്ഭുതങ്ങൾ ആവിർഭവിക്കുമ്പോൾ ആശകളായ് വിടരുന്നു കനവുകൾ കൈകോര്‍ക്കുമ്പോള്‍ തെളിയുന്നു വെളിച്ചം നന്മകളെ തഴുകുന്നു ഓരോ മനവും ചെറുതായി തുടങ്ങുന്നൊരു ചുവടുകൾ വലിയൊരു വഴിയാകുന്ന കാലവും മാറ്റത്തിനായ് ഉയരുന്ന ഓരോ സ്വരവും പുതിയ ഭാവങ്ങളെയോർക്കുന്നു നാം ഒരുമിച്ച് നടക്കുമ്പോള്‍ തോന്നുന്നു ഇനിയൊരു ലോകം ചിറകുകളോടെ പുതിയ ദിക്കുകളിലേക്കുള്ള മുന്നേറ്റം നല്ല നാളെയിലേക്കുള്ള പുതിയ അദ്ധ്യായം ജീ ആർ കവിയൂർ 09  04  2025

നിലാവിൻ ചാരുതയിൽ

നിലാവിൻ ചാരുതയിൽ വേദനകളുടെ അനുഭവം എനിക്കും നിനക്കും ഇടയിൽ ഓർമ്മകൾ നൽകിയ അനുഭൂതി ഒഴുകിയെത്തും നിലാവിൻ്റെ ചാരുതയിലായ് തണൽ തേടി എന്നിലും നിന്നിലുമിടയിൽ ഓർമ്മകളായ് പെയ്ത അനുഭൂതികൾ നീ ചേർന്നുനിന്ന നിമിഷങ്ങളിൽ മറവിയിലാഴ്‌ചു ഉണരുന്ന സ്മൃതികൾ നിലാവ് പോലെ നീ പെയ്തു വന്നാൽ എന്നിലെ വെയിലുകൾ വരെ നനയും മൗനത്തിലായ് കനിഞ്ഞുനിൽക്കുന്നു നിൻ സ്പർശനത്തിനു ഒരുപാട് മധുരം ഗാനമായി ഹൃദയത്തിൽ നിറയുമ്പോൾ ഒഴുകുന്ന താളങ്ങൾ കനിഞ്ഞു നിൽപ്പൂ നിറനിഴലായ നിമിഷങ്ങൾക്കിടയിലായ് വന്നു അനുഭൂതിയുടെ മൃദുലത തഴുകി ജീ ആർ കവിയൂർ

ഞാനും എന്റെ അതീതവും(ഒരു കുടുംബ ഓർമ്മഗാഥ)സമർപ്പണം:ഈ കവിത സമർപ്പിക്കുന്നു

ഞാനും എന്റെ അതീതവും (ഒരു കുടുംബ ഓർമ്മഗാഥ) സമർപ്പണം: ഈ കവിത സമർപ്പിക്കുന്നു — എന്റെ പൂജ്യനായ പിതാവിനും, ഭക്തിമയിയായ മാതാവിനും, പ്രിയ സഹോദരനും, ജീവിതസുഹൃത്തായ ഭാര്യയ്ക്കും, പ്രിയപെട്ട മക്കളായ മീരക്കും ശാലുവിനും, പുതുവഴികളാകുന്ന എനിക്ക് പ്രിയപ്പെട്ട മരുമക്കളായ ധക്ഷയ്ക്കും കൃതിക്കിനും. എന്‍റെ അച്ഛന്‍ അറിവ് പകരുന്ന ഒരു ദീപം പോലെ. അത് തന്നെയാണ് പിതാവ് — ശ്രീ ഗോപാലകൃഷ്ണൻ നായർ। ഭക്തിയുടെയും സ്‌നേഹഗീതങ്ങളുടെയും സ്വരമാണ് മാതാവ് — ശ്രീമതി വിജയലക്ഷ്മി। അവരുടേത് പോലെ, ജീവിതാനുഭവങ്ങൾക്കുള്ള അക്ഷര രൂപം നോവലുകളിലും ആത്മകഥയിലുമായി ജീവിതസംഗീതമായി ഉയര്‍ന്നു. മധുസൂദനൻ — മധുരം പോലെ ആവേശമുള്ള കവി, യോഗ, സംഗീതം, കവിത എന്നിവയിൽ തിളങ്ങുന്ന ഒരു തപസ്സി। നാല്‍പ്പത്തിനാലോളം പുസ്തകങ്ങൾ — ഒരു മഹാത്മാവിന്റെ ശബ്ദം പോലെ ഉയരുന്നു, കവിയൂർ എന്ന ഗ്രാമത്തിന്റെ ആൾതനിമ. ഞാൻ — രഘുനാഥ് — അതേ വംശനാമം ധരിക്കുന്നവൻ, രാമനാമം ജീവൻമുഴുവൻ ചൊല്ലുന്നവൻ। ഭാര്യ സബിത, മക്കൾ മീരയും ശാലുവും, ഭക്തിസാന്ദ്രമായ ഓരോ ബന്ധത്തിലും രാമകഥയുടെ പ്രതിബിംബം നിറയും। ഇപ്പോൾ ധക്ഷയും കൃതിക്കും — രണ്ടു ഉജ്ജ്വല ദീപങ്ങൾ, തുളസിദാസിന്റെ വാക്കുകളിൽ വീണ്ടും പിറന്ന പ...

ഭാരതത്തിന്റെ നിറങ്ങൾ – ഒരു വസന്തയാത്ര"

ഭാരതത്തിന്റെ നിറങ്ങൾ – ഒരു വസന്തയാത്ര" വിഷുക്കണി കണ്ട് രാവിലെയെഴുന്നേറ്റു, നില വിളക്കിൻ പ്രകാശവും പഴവും പൂവും നിറഞ്ഞ സുഖദൃശ്യം. പച്ചക്കറികൾ പാകമാകുന്ന വേള, കുടുംബങ്ങൾ ഒത്തു കൂടുന്ന വേള. പുതുവത്സരത്തിന് സന്തോഷം വിളിച്ചോതി വീട് മുഴുവനും. ഇലകളിൽ വിഭവങ്ങളോരുക്കി  തിളങ്ങുന്ന കിണ്ണത്തിൽ ചിരി, പുതിയ പുത്താണ്ട് വരുമ്പോൾ കൊലങ്ങൾ ഒരുങ്ങുന്നു വാസിൽ പടിയിൽ. കാവേരിയുടെ പാത പോലെ ഉല്ലാസം നിറഞ്ഞ മനസ്, പാരമ്പര്യവും വിശ്വാസവും ചേർന്ന് അതിപുഷ്പിതം. ഓരോ മുഖത്തും ഒരുപോലെ ചിരിയും ആനന്ദവും. ഒഡീഷയിൽ തണുപ്പുള്ള പാനീയങ്ങളുമായി പുതുവത്സരം, സ്നേഹവും സമാധാനവും കാറ്റിൽ നിറയും. പുതിയ സൂര്യന്റെ കിരണങ്ങൾ കൊണ്ട് പ്രഭാതം, മനസ്സും മണ്ണും ചേർന്ന് ശുദ്ധിയാകുന്നു. പ്രകൃതിയും മനുഷ്യരും ഒത്തു നിൽക്കുന്ന നിമിഷം. "ശുഭോ നബോബർഷോ!" കോൽക്കത്തയിൽ മുഴങ്ങുന്നു, രസഗുല്ല പോലുള്ള മധുരം ഓരോ ഹൃദയത്തിലും. പുതിയ പുസ്തകങ്ങൾ തുറക്കുന്നു, പഴയ വിഷാദം മാറുന്നു, കലയും സംഗീതവും ചേർന്ന് ആഘോഷം പാടുന്നു. പുതുവത്സരത്തിന് പുഷ്പസ്മിതം. മണിപ്പൂരിൽ കാറ്റിൽ പാട്ട് പോലെ നാദം, സജിബു ചേരാവ അവിടെ ആഘോഷം. പൂജയും ഓര്മയും, അരിയും പൂവും ചേർന്ന്, ഒരു പ...

ജലത്തിൽ പ്രതിച്ഛായായ് നീ

Image
 ജലത്തിൽ പ്രതിച്ഛായായ് നീ ജലത്തിൽ പ്രതിച്ഛായ കണ്ടുമെല്ലെ തരംഗങ്ങൾ പറഞ്ഞു നിന്റെ കഥ ഉടലാകെ വേദന, മനസിൽ വിശ്വാസം സുദാമ തേടി അലഞ്ഞു കൃഷ്ണനേ കൈയിൽ ഒരു പിടി അവൽ മാത്രം സ്നേഹമാർന്ന വരവിന്റെ സമ്മാനം നീ കണ്ടപ്പോൾ ചിരിച്ചു സ്വീകരിച്ചു ഹൃദയത്തിൽ തുളുമ്പിയ വാക്കുകളല്ലാതൊരു സ്‌നേഹം കണ്ണുനീർ വഴുതിയ ആ നിമിഷം നിന്റെ കാഴ്ച ഉള്ളിൽ നിറഞ്ഞു ഇന്നും ഞാൻ കാണുന്നു നിഴലായി നിന്നെ നിൻ മോഹന വദന ദർശനമാനന്ദം ജീ ആർ കവിയൂർ 08  04  2025

കണികൊന്ന പൂ പുഞ്ചിരിച്ചു"

കണികൊന്ന പൂ പുഞ്ചിരിച്ചു" മേടമാസ ചൂടുള്ള പുലരികളിൽ മേഘം നോക്കി കാത്തിരിക്കുന്നു  കർണികാരവും വിഷു പക്ഷിയും കാണുവാനും കൈ നീട്ടം വാങ്ങുവാനും കണ്ണൻ്റെ ദർശനത്തിനായ് മനം കൊതിച്ചു മേടമാസ ചൂടുള്ള പുലരികളിൽ മേഘത്തിൻ കണ്ണിൽ കനിവ് തേടി കർണികാരവും വിഷുപക്ഷിയും കാണുവാൻ കൈ നീട്ടി നില്ക്കുന്നു കണ്ണൻ്റെ ദർശനത്തിനായ് കണ്ണീരിൽ കുളിച്ച മനസായ് പുനർജന്മമായ് വീണിടുന്നു വിഷുഗീതങ്ങൾ പോലെ പൊൻതുള്ളിയാകെ വയലേലകളിൽ വെളിച്ചം വിതറി പുഴയോരത്തൊരു കിനാവണിയുന്നു കണികണിയായ് കണികോന്നകൈ നീട്ടി കാഴ്ചയയുടെ വിരുന്നു ഒരുക്കുന്നു പടിഞ്ഞാറോട്ട് പൊൻസൂര്യൻ പുഞ്ചിരിച്ച് പുതുവർഷം പാട്ടായി പാടുന്നു കണ്ണൻ തൻ സാന്നിധ്യമായി വിരിഞ്ഞു ഉള്ളിലാകെ ഭക്തിയാൽ വിഷു നിറഞ്ഞു ജീ ആർ കവിയൂർ 08 04 2025

ഏകാന്ത ചിന്തകൾ - 147

ഏകാന്ത ചിന്തകൾ - 147 തളർത്താൻ ശ്രമിച്ചവർ ചിരിച്ചുനിന്നത് കണ്ടു നാം വീഴും എന്നു വിചാരിച്ച് പിന്നിൽ വാക്കുകൾകൊണ്ടു ആക്രമിച്ചു പക്ഷേ നമ്മൾ ചുമ്മാ നിന്നില്ല നിശബ്ദമായി മുന്നോട്ട് നടന്നു ദു:ഖം മറച്ചു സ്വപ്നം പിടിച്ചു പ്രതീക്ഷ വെളിച്ചമായി പൊങ്ങി ഇന്ന് നമ്മൾ നേട്ടം കണ്ടു ആരുടെയും മറുപടി ഇല്ല നമ്മുടെ വിജയം തന്നെ നിശബ്ദമായി മറുപടിയായ് മാറി ജീ ആർ കവിയൂർ 08 04 2025

ഏകാന്ത ചിന്തകൾ - 146

ഏകാന്ത ചിന്തകൾ - 146 എല്ലാവരും കൂടെയിരുന്നപ്പോൾ ആരെയും പ്രധാനമാക്കിയില്ല പക്ഷെ എല്ലാവരും പോയപ്പിൻ മനസ്സ് മൂടിയുമൊഴിഞ്ഞു പഴയ കള്ളക്കാര്യങ്ങൾ പിണക്കം പോലെ വിട്ട ബന്ധം ഇന്ന് ഓർക്കുമ്പോൾ മനസ്സിൽ വേദനയായി മാറിയിരിക്കുന്നു വില ഇല്ലെന്നെന്ന് തോന്നിയവർ ഇന്ന് സ്വപ്നങ്ങളിലുപോലും വരും കാണാൻ കഴിയാതെ പോയവർ ഹൃദയത്തിലിരുന്നു സംസാരിക്കും. ജീ ആർ കവിയൂർ 08 04 2025

ഏകാന്ത ചിന്തകൾ - 145

ഏകാന്ത ചിന്തകൾ - 145 നല്ല ആരോഗ്യത്തിനായി മരുന്നിൽ നിന്നു മല്ല എല്ലാ സമയവും ലഭിക്കുക മനസ്സിൽ ശാന്തിയുണ്ടെങ്കിൽ ശരീരം സന്തോഷിക്കുന്നു. ഹൃദയം ആശ്വാസത്തിൽ തനിച്ചാകുമ്പോൾ വ്യാധികൾക്ക് വഴി കുറയും പതിയെ പതിയെ. ആത്മാവിൽ സമാധാനം വന്നാൽ ഉൾകൊളുത്തുന്ന വേദനകളും മാറിപ്പോകും. ചിരിയിലുണ്ട് വലിയൊരു ഔഷധം, സ്നേഹത്തിലുണ്ട് എപ്പോഴും ശാന്തി. നല്ലൊരു പാട്ട് കേട്ടാൽ മനസ്സ് തേങ്ങും, ഒരു ചുമ്മാതിരുന്നാലും സന്തോഷം ഉണ്ടാകും. ആരോഗ്യത്തിനു വേണ്ടത് ഔഷധം മാത്രമല്ല, സ്നേഹവും ചിരിയും വേണ്ടിയിരിക്കുന്നു. ജീ ആർ കവിയൂർ 08 04 2025

ഏകാന്ത ചിന്തകൾ - 144

ഏകാന്ത ചിന്തകൾ - 144 ചിന്തകൾ ചിതറുമ്പോൾ കനിഞ്ഞു കനൽപോലെ, ആവേശം പിറവിയായി ഹൃദയത്തിലേന്തി. ഉറ്റുനോക്കിയാൽ ഓരോ നിമിഷവും പൂക്കൾ, വെളിച്ചത്തിലെ കഥകൾ മിഴിയിലാഴ്ന്നു. നിശ്വാസം കാറ്റുപോലെ സ്വതന്ത്രമായിരുന്നു, ഓർമകൾ തടാകത്തിൽ പതിച്ച നക്ഷത്രം. നിഴൽപോലും അകതാരിൽ കവിഞ്ഞിറങ്ങും, വീട് മഞ്ഞ് പടർന്ന വയലായിരുന്നു  പുസ്തകംകാണാതെ അറിവുകൾ ശബ്ദിച്ചു, മഴവില്ലിൽ ചിരികളാണു വരച്ചത്. പാതയില്ലാതെ നടന്ന ആ യാത്രകൾ, ബാല്യത്തിന്‍റെ സംഗീതം സന്ധ്യയിൽ മറഞ്ഞു. ജീ ആർ കവിയൂർ 07  04  2025

ആകാശതാരകകളായ്

ആകാശതാരകകളായ് ആകാശതാരകകളായ് ആശ്വാസമായ് എൻ ഉള്ളിൽ തിളങ്ങും ആത്മീയ ചൈതന്യമേ, അവിടുത്തെ നാമം നിത്യം വാഴ്ത്തപ്പെടേണമേ। ഹലെലൂയാ, ഹലെലൂയാ, സ്തോത്രം! അറിവിൻ തുടക്കം നീ, അലിയിക്കുന്നു എൻ സങ്കടങ്ങൾ, എന്റെ പാതയിൽ വെയിലായ് നീ, അന്ധകാരം നീക്കി നിൽക്കുന്നുയെനിക്കായ്। ഹലെലൂയാ, ഹലെലൂയാ, സ്തോത്രം! വാക്കുകളിൽ തളരുമ്പോഴും, വഞ്ചനകളാൽ വീഴുമ്പോഴും, നിൻ സ്നേഹമിഴികൾ എന്നെ താങ്ങുന്നു കരുണയാൽ। ഹലെലൂയാ, ഹലെലൂയാ, സ്തോത്രം! വാക്കുകൾ തളരുന്നു, എന്നിലും നീ അതീതൻ മഹത്വത്തിലും സ്നേഹത്തിലും നീ അതുല്യൻ, കർത്താവേ. ഹലെലൂയാ, ഹലെലൂയാ, സ്തോത്രം! ജീ ആർ കവിയൂർ 07  04  2025

മലയാളത്തിൽ ചിന്തിച്ചു എഴുതി ആംഗലേയത്തിൽ പിന്നെ ഹിന്ദിയിലുംഉറുമ്പുകൾ കാട്ടിയ വഴി

മലയാളത്തിൽ ചിന്തിച്ചു എഴുതി ആംഗലേയത്തിൽ പിന്നെ ഹിന്ദിയിലും ഉറുമ്പുകൾ കാട്ടിയ വഴി പട്ടിണിയുള്ളവരുടെ കണ്ണുനീർ, യുദ്ധഭൂമിയിലെ മൃതക ശബ്ദം, സ്നേഹവും സ്നേഹഭംഗവും വരെ, എഴുതിയിരുന്നു ഞാൻ, മറ്റുള്ളവർക്കായി. പക്ഷേ ഇന്നലെ ശരീരം ചതിച്ചു, കുഴപ്പമില്ലാതെ പോയ യാത്രയ്ക്ക് ഒടുവിൽ, ഉറുമ്പുകൾ ഓർമ്മിപ്പിച്ചു തനിയെ — കവി, നിന്നെ നീ മറന്നില്ലേ? പ്രമേഹവും ഉരിയാടുന്ന രക്തസമ്മർദ്ദവും, പ്രകൃതിയാണോ പറഞ്ഞത് മൃദുവായി? തനിയെ മറക്കുന്ന കവിയാകുമ്പോൾ, കവിതയും ഒടുവിൽ മൗനമാകുമോ?! The Path Shown by Ants Tears of the hungry, Echoes from the warfields, Love, and heartbreak too — I kept writing for others, always. But yesterday, my body betrayed me, After a calm routine, all of a sudden, The ants reminded me silently — Poet, have you forgotten yourself? With diabetes and rising pressure, Was it nature who gently warned me? When a poet forgets his own being, Will the poem too fall into silence?! GR kaviyoor  07 04 2025 चींटियों ने दिखाया रास्ता भूखों की आँखों के आँसू, युद्धभूमि की चुप्पी की गूँज, प्यार और उसके टूटने तक —...

വിചിത്രം വിസ്മയം

Image
 വിചിത്രം വിസ്മയം ജീവിത പാതകളിൽ ഒന്നിച്ചു ഒരുമിച്ചു  കെട്ടിട നിർമ്മാണങ്ങൾക്കിടയിൽ അന്നൊരു ചിരിച്ചമുഖം മിന്നിയോർമ്മയിൽ  കാലങ്ങൾ കടന്ന കനവായിന്നിതാ കണ്ടു  കവിയൂരിൽ ഇരുവർ തൻ സ്വന്തം മണ്ണിൽ  . ആ അരങ്ങിൽ തെളിഞ്ഞുനിൽക്കുമ്പോൾ കൈകളിൽ മായാജാലം കൊണ്ടിതാ പുതിയൊരു ലോകം തീർക്കുന്ന സുഗതൻ പഴയ സ്മൃതികൾ കാറ്റിൽ പറത്തി. ജീവിതം മായയുടെ മറവിൽ നിങ്ങുമ്പോൾ കവിതകളിൽ നിനക്കായ് എഴുന്നിതാ മനസ്സിലൊരു അഭിമാനമായ്  പൊൻ താരമായ് മാറട്ടെ  വിസ്മയപഥങ്ങളിൽ   ജീ ആർ കവിയൂർ 06 04 2025  (കവിയൂർ പടിഞ്ഞാറ്റുശ്ശേരി കാവുങ്കൽ ധർമ്മ ശാസ്താ ക്ഷേത്രം ഉത്സവ വേദി 3 ആം ദിവസം )

"രാരീരം രാരിരം...

"രാരീരം രാരിരം...  ആരിരം രാരിരം രാരോ ആരിരം രാരിരം രാരോ നിൻ മിഴി പൂക്കളിൽ മുത്തം തരാം അമ്മ ഉണരുമ്പോൾ പൈമ്പാൽ കാച്ചി തരാം അമ്മ കണ്ണും പൂട്ടിയുറങ്ങ്, ആരിരം രാരിരം രാരോ ആരിരം രാരിരം രാരോ പറവകൾ പാടുന്നു, പാടാം നിനക്കായമ്മ. ചിറകു വിരിച്ച് പറക്കണം, ചിന്തയിൽ ഉയരത്തിൽ. സ്വപ്നങ്ങൾ നിറഞ്ഞു നിൽക്കട്ടെ, കണ്ണീരില്ലാതാന്ദ നാളങ്ങൾ, ആരിരം രാരിരം രാരോ ആരിരം രാരിരം രാരോ , ആവോളം ശക്തി ചൊരിയട്ടെ, മഴവില്ലിലേറെ നിറങ്ങൾ. പെയ്യട്ടെ നിൻ ജീവിതവഴികളിൽ, സങ്കല്പങ്ങൾ നിറയട്ടെ. ആരിരം രാരിരം രാരോ ആരിരം രാരിരം രാരോ ജീ ആർ കവിയൂർ 06 04 2025 

ഏകാന്ത ചിന്തകൾ - 143

ഏകാന്ത ചിന്തകൾ - 143 അതിശയത്തോടെ കഴിവുകൾ പിറക്കുന്നു പ്രതിഭയുടെ പാതയിൽ വിളക്കുകൾ തെളിയുന്നു ആഗ്രഹം ചിറകുകളായി ഉയരാൻ സഹായിക്കുന്നു വിശ്വാസം ഉത്സാഹമായി ഹൃദയം നിറയ്ക്കുന്നു പണി ഏറെ ചുമന്നാൽ മുന്നേറും ദിശ ധൈര്യം കാത്തുസൂക്ഷിക്കണം വഴിയാത്രകളിൽ  സങ്കൽപ്പം പാടുപെടലിന് പ്രതിഫലമാണ് നിഷ്ഠയ്ക്ക് പിന്നാലെ വിജയം ചിരിക്കുന്നു മനോഭാവം ഓരോ നിമിഷം വളർത്തുന്നു ശ്രമഫലത്താൽ കണിക പോലും കണ്ടെത്താം ആത്മസമർപ്പണത്തോടെ ഉദ്ദേശ്യം ശക്തമാകുമ്പോൾ വഴികൾ തുറക്കുന്നു സഹനം കൊണ്ട് മുന്നേറ്റം ഉറപ്പാക്കാം ജീ ആർ കവിയൂർ 06 04 2025

പ്രാർത്ഥന

പ്രാർത്ഥന  രാമനെ മാത്രം ഭജിയട മനമേ  രാവും പകലും ഒരുപോലെ രാത്രിയാം രാവണനകലും വരേക്കൂം രാമനെ മാത്രം ഭജിയട മനമേ  രായും മായും ചേർന്നെന്റെ  ജഗതാധിപനെയെന്നിലെ രായകറ്റി രമ്യമാമനുഭൂതി നൽകൂ രാമനെ മാത്രം ഭജിട മനമേ രാമനെ മാത്രം ഭജിയട മനമേ  രാവും പകലും ഒരുപോലെ രാമനെ മാത്രം ഭജിയട മനമേ  രഘുനാഥനാം അവിടുത്തെ  തിരുനാമം എന്നും കേൾക്കുവാൻ മാതാപിതാക്കൾ കൺ കണ്ട ദൈവങ്ങൾ തന്നതല്ലേ എനിക്കു നിൻ നാമം രാമനെ മാത്രം ഭജിയട മനമേ  രാവും പകലും ഒരുപോലെ രാമനെ മാത്രം ഭജിയട മനമേ  ജീ ആർ കവിയൂർ (ജീ രഘുനാഥ് ) 05 04 2025

സംയോഗം

സംയോഗം രാഗ ലയ ഭാവങ്ങളിൽ അലിയും അനൂപമ  ലാസ്യ തരംഗിത ലയം മാനോന്മയം ജീവിത താളം ഉൾ പുളകമായ് നിറയും അനർഘ നിമിഷങ്ങൾ  അനുരാഗ നാടകമോ ഈ പ്രകൃതിയുടെ നടനമോ അജ്ഞാന തിമിരാന്ധകാര  ഗുഹാന്ത്രരങ്ങളിലൊരു നിമിഷം "വെളിച്ചം കണ്ട ശലഭമായ് മാറി മിഴിവായി തെളിയുന്നു ദീപ്തി മൗനം വഴിയായി തീരുമ്പോൾ നാദമാം സപ്തസ്വരങ്ങളിലേയ്ക്ക്, നിറവേറുന്നു ശാശ്വത രാഗങ്ങൾ, നിത്യാനന്ദ മധുര സംഗീതം. ആയുസ്സ് ഗാനമാകുമ്പോൾ അകന്നു പോകുന്നു ദുഖങ്ങൾ, മുരളി സംഗീത സഞ്ചാരത്തിൽ ജീവാത്മാവ് പരമാത്മാവിൽ വിലയം  ജീ ആർ കവിയൂർ 04 04 2025

ഏകാന്ത ചിന്തകൾ - 142

ഏകാന്ത ചിന്തകൾ - 142 മഹത്വത്തിന്റെ വഴി മുഴുവൻ കാതലാൽ പൂത്ത പുഷ്പം, നാളുകളൊക്കെ കാറ്റിൽ വാടും. തിരിഞ്ഞുനോക്കാതെ who, ജീവിതം തേടിയ വഴികൾ നീളും. പറക്കേണ്ടവൻ ചിറകുകൾ തേടും, ആകാശം ചേരാൻ ത്യാഗം ചെയ്യും. കല്ലൊരുക്കാതെ ശില്പം ഉണ്ടാകുമോ? കഠിനാദ്വാനമില്ലാതെ നേട്ടം വരുമോ? വേദന താണ്ടിയവനാലുമല്ലോ, വിജയഗാനം ഉയരുന്നത്! സാഹസത്തോടേ മുന്നേറുമ്പോൾ, ഭാഗ്യം നമുക്ക് കൈകോർക്കും! ജീ ആർ കവിയൂർ 04  04  2025

ഏകാന്ത ചിന്തകൾ - 141

ഏകാന്ത ചിന്തകൾ - 141 അറിഞ്ഞുവോ നീ നിന്റെ നിജസ്വരൂപം? അന്യരുടെ കാഴ്ചയിൽ തീർന്ന രൂപം? മറ്റുള്ളവരുടെ കണ്ണിൽ തളിരിതു നീ, നിന്റെ ഹൃദയത്തിൽ നിന്നില്ലോ വെളിച്ചം? കേട്ടു പഠിച്ച വാക്കുകൾ മാത്രം, അന്തരംഗത്തിൽ നിശബ്ദത കാട്ടി? മറ്റുള്ളവരുടെ സ്വപ്നങ്ങൾ കണ്ടു, നിന്റെ കനവുകൾ മറന്നുവോ? നിനക്ക് എവിടെയാണ് ആത്മാവ്? ഓരോ ചിന്തയും കുടിയിരിക്കുന്ന ആരോ? നിനക്ക് വേണ്ടത് വേറൊന്നുമല്ല, സ്വയം കണ്ടെത്തുക, ആഴത്തിൽ നോക്കുക! ജീ ആർ കവിയൂർ 03 04 2025

ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രം

ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രം ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ എവിടെ നിന്നോ വന്നൊരു വഴിപോക്കനാം ഏറെ ഭക്തനാം നാറാണത്ത് കൃഷ്ണ ശിലയിൽ പ്രതിഷ്ഠച്ച ചതുർബാഹുവാം  ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ കൃഷ്ണാ നിൻ നടയിൽ വന്നു  മനംനൊന്ത് തൊട്ടിലു കെട്ടി പ്രാർത്ഥിക്കുകിൽ സന്തതം  അനുഗ്രഹം ചൊരിഞ്ഞടുന്നു  സന്താന സൗഭാഗ്യം നൽകുന്നു  ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ കളഭാഭിഷേകം ചാർത്തിയ  തൃക്കൈ വെണ്ണയുമായി നിൽക്കും നിൻ രൂപം കണ്ട് കണ്ണും മനസ്സും  നിറഞ്ഞു നിൽക്കുമ്പോൾ ആനന്ദം ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ നാറാണത്തപ്പാ നിന്നെ തൊഴും മുമ്പ്  കലിയുഗവരദനെയും നാഗരാജാവിനെയും നാഗയേക്ഷിയമ്മയെയും നവഗ്രങ്ങളെയും വണങ്ങി നാലുവലം വച്ചു വിഗ്‌നേശ്വരനു  ഏത്തമിട്ടു പിന്നെ നിന്നെ ദർശിക്കുമ്പോൾ സാക്ഷാൽ വൈകുണ്oത്തെത്തിയ പ്രതീതി ഭഗവാനെ ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ ജീ ആർ കവിയൂർ 02 04 2025

ഏകാന്ത ചിന്തകൾ - 140

ഏകാന്ത ചിന്തകൾ - 140 ഓരോ രാവും നാളെയെ പ്രതീക്ഷിക്കുന്നു, വീണാഗാനത്തിൽ സ്വപ്നങ്ങൾ തീർക്കുന്നു. നക്ഷത്രജാലകത്ത് മിഴികൾ അലയുമ്പോൾ, പ്രഭാതസൂര്യൻ പുതുതായി പുഞ്ചിരിക്കും. ഇരുള്‍ മാറി വെളിച്ചം വീണുതുടങ്ങിയാൽ, പുതിയൊരു പകലായ് ജീവിതം തെളിയും. കാറ്റിൻ സംഗീതം സന്ധ്യയിൽ മുഴങ്ങുമ്പോൾ, ഇന്നലെകളൊക്കെ മാഞ്ഞുപോവുന്നു. അവസാനിക്കാത്തൊരു യാത്രയായ്, ദിനങ്ങൾ നമ്മെ തഴുകിപ്പോവുന്നു. ഒരിക്കലും നിശ്ശബ്ദമാവരുതെന്നോണം, കാലം കഥകൾ തിരയുന്നു... ജീ ആർ കവിയൂർ 02  04  2025

പ്രകൃതിയുടെ അനുരാഗം

പ്രകൃതിയുടെ അനുരാഗം പ്രകൃതിയുടെ അനുരാഗം, സൂര്യനും സരോരൂഹവും, കരയും കടലും, നിലാവും നെയ്തലും, തമ്മിൽ നിത്യബന്ധം. പ്രകൃതിയുടെ നിയമം, തടയാനായ് എന്തിനീ? സ്വരവും ശ്രുതിയും ചേർന്ന്, സംഗീതം പോലെ ശുദ്ധമായതിനെ. മാർക്കടമുഷ്ടി ചുരുട്ടി, കോട്ടയും മതിലും കെട്ടി, വേലിയും തീർത്ത്, വൃഥാ നീ നിൽക്കുന്നു. ആകാശത്തിൻ വിരിയുന്ന, താരകളോട് ചോദിക്കൂ, സ്നേഹത്തിൻ ഒഴുക്കിനെ, തടയാൻ കഴിയുമോ? നിലാവില്ലെന്നു വച്ചാലും, മിഴിയിൽ തെളിയും തേജസ്സ്, ഹൃദയത്തിനകത്തുറങ്ങുന്ന, അനുരാഗമിടിപ്പിൻ കാറ്റിനാൽ ഒടുവിൽ ഒർക്കെ പവനത്തിൻ താളമേറ്റു, സ്നേഹത്തിൻ്റെ വഴികളിൽ, വിരിയാനൊരു വേദിയല്ലോ! ജീ ആർ കവിയൂർ 02 04 2025

ഏകാന്ത ചിന്തകൾ - 139 സൗഹൃദം!

ഏകാന്ത ചിന്തകൾ - 139 സൗഹൃദം! സന്തോഷം, സ്നേഹം, ദു:ഖം ചേർത്ത് സത്യവും വിശ്വാസവും കൊണ്ട് പരസ്പരം മനസ്സറിഞ്ഞ് രഹസ്യങ്ങൾ പങ്കുവയ്ക്കും ഗൗരവവും മാനവുമോടെ ജീവിതം സുഗന്ധം ചിന്തും മഴയ്ക്കു ശേഷം തെളിയുമ്പോൾ ഏഴു വർണ്ണങ്ങൾ ചാരുമീ നേർക്കുനേർ മിഴി നോക്കുന്ന ഇരു ഹൃദയങ്ങളുടെ ബന്ധം! ജീ ആർ കവിയൂർ 01 04 2025

ഏകാന്ത ചിന്തകൾ - 138

ഏകാന്ത ചിന്തകൾ - 138 സ്നേഹത്തിനും സ്നേഹിതർക്കും യാചിച്ചു കൈവരിക്കാൻ ആവുമോ? തിരഞ്ഞു തേടാതെ സ്വയം എത്തും, മനസ്സറിഞ്ഞ്, മിഴികളിലേയ്ക്ക്. നിരന്തരമായ ചിരിയാകട്ടെ, കണ്ണീരൊളിപ്പിക്കാത്ത കൈകളാകട്ടെ. ഹൃദയത്തിന് തണലാകുന്നവർ ദൂരെ പോയാലും അരികിലായിരിക്കും. നീലാകാശത്തിൻ മേഘത്തോളം ബന്ധം വിരിയുമ്പോൾ അറിയാൻ കഴിയില്ല. ആഴത്തിലുള്ളതൊരിക്കലും വിടരുകയില്ല, ഓർക്കുമ്പോഴും ഹൃദയം നിറയും. ജീ ആർ കവിയൂർ 01 04 2025

കണ്ണനുണ്ണി

 കണ്ണനുണ്ണി കണ്ണനുണ്ണി കാർവർണ്ണ നിറമാർന്ന വദന കണ്ണിനു കുളിർമ നൽകുന്നു തവ ചാരുരൂപം കർണ്ണത്തിന് ആനന്ദം പകരുന്നു മുരളീ നാദം കലരും ഭക്തിയാലേ പാടുന്നേൻ തവ നാമം വാത്സല്യം തുളുമ്പും ദർശന ഭാഗ്യം മധുരം വനമാല ധരിച്ചു നിൽക്കും കേശവം കാദംബരികളാകും തുമ്പികൾ ചുറ്റും കാളിന്ദിയുടെ തീരത്തു നിന്നു കാണുന്നേൻ  നീലാംബരധാരി! നിത്യം സ്നേഹവാരിധേ  നന്ദയശോദ കൺ മണിയേ ,പരമസുന്ദരാ  സായന്തനം ചൊരിയും ഗോകുലോത്സവമേ സന്തതം ഹൃത്തിൽ അനുഭൂതി മുരളീരവം. ജീ ആർ കവിയൂർ 01 04 2025