വരൂ ജീവിക്കാം ..!!

വരൂ ജീവിക്കാം ..!!

No automatic alt text available.

വേദന അത് ഇറങ്ങട്ടെ
ഉള്ളിന്റെ ആഴങ്ങളിലേക്ക്

എങ്കിലേ നിനക്ക്
മനസ്സിലാകുകയുള്ളു

നമ്മള്‍ എത്രനാള്‍
ഇരുവരും ഒരുമിച്ചു ജീവിച്ചെന്നു

നിനക്കറിയുമോ
നമ്മളുടെ ആഗ്രഹങ്ങള്‍

എനിക്കറിയാം
അതിനു ഉള്ള കാരണങ്ങള്‍
അതല്ലേ നീ എന്നില്‍
നിന്നുമകന്നു നില്‍ക്കുന്നത്

എന്റെ  താല്‍പ്പര്യം
നിന്നെ സ്വപ്നത്തില്‍
കണ്ടുമുട്ടുകതന്നെ

എന്തെന്നാല്‍ അവിടെ
നിയമതടസങ്ങളോന്നുമില്ലല്ലോ

ഞാനൊരു കാറ്റായ് മാറി
എന്റെ സുഗന്ധം 
നിന്നിലേക്ക്‌ എത്തിചേരാം

എന്റെ ചുണ്ടുകള്‍ എന്നോടു
ചോദിക്കുക ആണ്
എപ്പോഴാവുമോ നിനക്ക്
ചുംബന പുഷ്പങ്ങലര്‍പ്പിക്കുക ..!!

വരിക നീ വരിക
എവിടെയാണോ രാവ് ഉരുകി
പകലായി മാറുന്നത്

ഞാന്‍ കാത്തിരിക്കാം നിനക്കായ്
ആ പുഷ്പം നീ പറിച്ചേടുക്കുവോളം
മുള്ളുകളെ അവഗണിക്കരുതേ

സമയമകലെയല്ലയിനിയും
ഞാനും നീയും ഓര്‍മ്മയാകുവോളം ..
വരൂ നമുക്ക് ജീവിക്കാം ..!!

ജീ ആര്‍ കവിയൂര്‍

Comments

Cv Thankappan said…
നല്ല വരികൾ
ആസംകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “