''ആവിഷ്കാര മന്ത്രം''

''ആവിഷ്കാര മന്ത്രം''

ശരണം വിളിച്ചാല്‍ കരണം മറിയിക്കും
പറയണമെന്നു വെച്ചാലോ ഹോ  മാരണം
പാവം പമ്പയാറു നെഞ്ചകം പൊട്ടിയൊഴുകി
കാരണം അറിയാതെ ശരകുത്തയാലിനു മൗനം
മലകള്‍ ചവിട്ടെറ്റു ആരും കാണാതെ ദുഖിച്ചു
എല്ലാം മറിഞ്ഞു കൊണ്ട് പുഞ്ചിരിയാലെ അയ്യന്‍
ഹരിവരാസനം കെട്ടു മടങ്ങുവാന്‍ മാത്രമായ്
ഹരിഹര പുത്രനുടെ നാമം വിളിച്ചാലയ്യാ
ഹിരണ്യക്ഷരന്മാരുടെ കൂച്ചുവിലങ്ങുകള്‍
എല്ലാം അങ്ങ് ശരിയാകുമെന്നു കരുതി ഭക്തര്‍
വിരിവെക്കാനാവതെ പൈദാഹങ്ങളോടെ
മൂകരായ്‌ നെടുവീര്‍പ്പിട്ടു മടങ്ങുന്നയ്യോ ..!!
ശരണ മന്ത്രങ്ങള്‍ക്ക് ശക്തി പകരുവാന്‍
മായാ കോയാ ചന്ദന തരികള്‍ എരിഞ്ഞമരുന്നു
ആവിഷ്കാര സ്വാതന്ത്യത്തിന്‍ കടക്കലില്‍
കത്തിവെക്കുമോ?.. എന്റെയി അക്ഷരമന്ത്രത്തിന്‍
ഗതി പരഗതി ആവുമോ ..?!!
സ്വാമീയെ ശരണം അയ്യപ്പായിനീയേയെന്‍ തുണ ..!!

ജീ ആര്‍ കവിയൂര്‍ 

Comments

Cv Thankappan said…
സത്യവും സമാധാനവും പുലരട്ടേ !
ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “