കുറും കവിതകള്‍ 776

കുറും കവിതകള്‍ 776

സ്വപ്‌നങ്ങള്‍ക്കു മങ്ങല്‍
വിതച്ചത് കൊയ്യുവാന്‍
ആകാശ  ചുണ്ടുകള്‍..!!

മാനം മുട്ടുന്ന മൗനം 
തണലുകള്‍ക്കു
നിഴലനക്കം ..!!

പിഞ്ചു മോഹങ്ങള്‍ക്ക്
നിഴലാഴങ്ങളുടെ
 അളവറിയില്ലല്ലോ ..!!

ഉള്ളിലെ ഉള്ളിന്റെ
തിളക്കങ്ങള്‍ മിന്നുന്നു
മുഖ  ലാവണ്യങ്ങളില്‍ ..!!


കുറുകുന്നു ഇളം ചുണ്ടുകള്‍
കൂടണയും കാത്തു
ചിറകിന്‍ ചൂടുകള്‍ ..!!

ചിറകുവിടര്‍ത്താനാവാതെ
കൊമ്പിലെ മൗനം .
വിരഹത്തിന്റെ പിടിയില്‍ ..!!

കുറുകും ചുണ്ടുകളില്‍
മൗനം ഒരുങ്ങുന്നു
പ്രണയ ചുംബനങ്ങള്‍ ..!!

ലക്‌ഷ്യം മാത്രം മുന്നില്‍
പറന്നകലുന്ന ചിറകുകള്‍
തളര്‍ച്ച അറിയാത്ത വാനം ..!!

താഴ്വാരങ്ങളില്‍ കുളിരിറക്കം
നനുത്ത മഞ്ഞവെയിലില്‍
മരണ മൗനം കാത്തിരിക്കുന്നു ..!!

ചക്രവാള പൂവിന്നു തുടിപ്പ്
ഓളങ്ങളില്‍ യാത്രയുടെ
നാളെയുടെ വിശപ്പ്‌ ..!!

Comments

Cv Thankappan said…
ഹൃദ്യമായ വരികൾ
ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “