സ്ഥാനമില്ല....!!
സാരസത്തില്‍ തേടുന്നു മൂന്നക്ഷരങ്ങള്‍
നിമ്നോന്നതങ്ങളില്‍ നിലാവിന്റെ മടിത്തട്ടില്‍
കരളടുപ്പത്തിനു പ്രണയത്തിന്‍ നീറ്റലേറുന്നു
കടലിന്റെ മര്‍മ്മരത്തിനു പരിഭവത്തിന്റെ
നുരപത നീട്ടുന്നു കടല്‍ നാക്കുകള്‍ കരയില്‍
മുത്തും പവിഴവും തേടി കരയടുക്കുന്ന മോഹങ്ങള്‍
കരുണതന്‍ തേങ്ങലുകള്‍ തിരി താഴ്ത്തുന്ന
നാലുകാലോലപ്പുരകളില്‍ ലവണ രസമധുരം
ഉയര്‍ച്ച താഴ്ചകളുടെ ചുടു നിശ്വാസങ്ങള്‍
പ്രായത്തിന്റെ വക്രതകളില്‍ വിഴുപ്പിന്‍ ഗന്ധം
രാവിന്റെ വിശപ്പിനു ശമനമില്ല
ഇരുളിന്റെ മറകള്‍ക്ക് നാണമില്ല
മൃദുലതക്കിടയില്‍ നോവിനു സ്ഥാനമില്ല....!!
Comments
ആശംസകള്‍ സാര്‍